transaction failed

ഇക്കഴിഞ്ഞ സെപ്റ്റംബർ 30 ന് ഞാൻ 

ഒരു ചെരുപ്പ് വാങ്ങി..

 അന്ന് കാശിനു പകരം amazone pay ഉപയോഗിച്ച്

പൈസ അടക്കാൻ നോക്കിയപ്പോൾ അക്കൗണ്ടിൽ നിന്ന് പൈസ പോയെങ്കിലും അവരുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ആയില്ല..

ഇതിന് മുമ്പ് ഇങ്ങനെ അനുഭവം ഉണ്ടായപ്പോൾ പൈസ തിരിച്ച് എൻ്റെ അക്കൗണ്ടിലേക്ക് തന്നെ മടങ്ങി വന്ന അനുഭവം ഉണ്ടായത് കൊണ്ട് ഞാൻ അവിടെ ക്യാഷ് കൊടുത്തു ഇറങ്ങി..

Amazone ആപ്പിൽ transaction failed

എന്ന് തന്നെ ആണ് കാണിച്ചതും(ഇപ്പോഴും അങ്ങനെ തന്നെ ആണ് കാണിക്കുന്നതും).

പക്ഷേ ഒരാഴ്ച കഴിഞ്ഞിട്ടും പൈസ കിട്ടാതായപ്പോൾ ഞാൻ amazone കസ്റ്റമർ കെയർ യുമായി ബന്ധപ്പെട്ടപ്പോൾ അവർ പറഞ്ഞത് ഞങ്ങളുടെ ഭാഗത്ത് നിന്നും എല്ലാം clear ആണ്.. നിങൾ നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടുക അവരുടെ issue ആണെന്ന് ആണ്

അങ്ങനെ ഞാൻ federal bank customer care മായി ബന്ധപ്പെട്ടപ്പോൾ അവർ പറഞ്ഞത്

Complient സ്വീകരിച്ചിട്ടുണ്ട് നിങ്ങളുടെ പൈസ തീർച്ചയായും മടക്കി കിട്ടും എന്നുമാണ്..

ആ ഒരു വിശ്വാസത്തിൽ ഞാൻ അങ്ങനെ ഒരു മാസം വരെ ഒക്കെ wait ചെയ്തു..actually ഇതിൻ്റെ കാര്യവും മറന്നു പോയി

അവസാനം എത്ര കഴിഞ്ഞിട്ടും പൈസ കിട്ടാതായപ്പോൾ ഞാൻ വീണ്ടും ഞാൻ വീണ്ടും federal ബാങ്കിൽ വിളിച്ചു

അപ്പൊൾ അവർ പറയുവാ നിങ്ങളുടെ പൈസ beneficiery യുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ആയിട്ടുണ്ടെന്ന്...

ഇത് നല്ല കൂത്ത് എന്നും പറഞ്ഞ് ഞാൻ വീണ്ടും ആമസോണിൽ വിളിച്ചു..

Failed aaya ട്രാൻസാക്ഷൻ ൻ്റെ amount എങ്ങനാ അവരുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ആകുന്നത് എന്ന് ചോദിച്ചു..??

അവർ പറഞ്ഞത് അവർ ഒരു പ്ലാറ്റ്ഫോം മാത്രം ആണെന്നും ഞങ്ങളുടെ ഭാഗം clear ആണെന്നും  നിങൾ ബാങ്കിൽ ഒരു dispute file ചെയ്യാനും പറഞ്ഞു..

എന്തായാലും അങ്ങനെ വിട്ടു കളയാൻ പറ്റുമോ എന്ന് പറഞ്ഞ് ഒരിക്കൽ കൂടി federal ബാങ്കിൽ വിളിച്ച്

അവർ പറഞ്ഞു നിങൾ alredy dispute file ചെയ്തത് ആണെന്നും ഇനി പറ്റില്ലെന്നും

നിങൾ ആ ട്രാൻസാക്ഷൻ നടത്തിയ ഷോപ്പ് മായി ബന്ധപ്പെടാനും ആണ്

ഞാൻ സാധനം വാങ്ങിയതിൻ്റെ പിറ്റേന്ന് മുതൽ ആ കടയുടെ area containment zonil കൂടി ആയി

 ഇപ്പൊ containment zonil അല്ലെങ്കിലും എങ്ങനാ ഇനി അവരോട് പോയി ചോദിക്കുന്നത്...

എൻ്റെ പൈസ തിരിച്ച് കിട്ടാൻ ഇനി എന്തെങ്കിലും വഴി ഉണ്ടോ..

NB: നിസാര പൈസ ആയി തോന്നാമെങ്കിലും എൻ്റെ പൈസ അല്ലെ..??

ഞാൻ ഉണ്ടാക്കിയ പൈസ അല്ലെ...??

 

Statement eduth kadayil chennu karyam paranju manasilakki paisa medichond poram. Kadakkarante accountil keritundel ayalde statement eduth nokkiyaal kanamallo. Manyamaayi samsarichal aarayalum sahakarikkum.

 

Complaint to NPCI through Twitter https://twitter.com/NPCI_NPCI

 

ഇവിടെ കൺസ്യൂമർ കോർട്ട് സേവനം പ്രയോചനപ്പെടുത്തണം. കാര്യങ്ങൾ ദന്നും കൂടി വ്യക്തത മാ യി വിലയിരുത്തിയിട്ട്.( കടക്കാരനും നിങ്ങളുടെ ആവശ്യം തള്ളുകയാണെങ്കിൽ ) ആമസോൺ ബാങ്ക് കടകാരൻ എന്നിവരെ പ്രതിചേർത്ത് കേസ് ഫയൽ ചെയ്യാം. ഇപ്പോൾ പൊതുജന സൗകര്യാർത്ഥം കൺസ്യൂമർ കോർട്ട് ഈ മെയിൽ വഴി കേസുകൾ ഫയൽ ചെയ്യാൻ സൗകര്യം ഉണ്ടാക്കിയിട്ടുണ്ട്.

 

വാക്കാലുള്ള പരാതികളുടെ കൂടെ കത്തുമുഖേനയുള്ള ഒരു Confirmatory പരാതി അയയ്ക്കാന് മടിക്കുന്ന പലര്ക്കും ഇങ്ങനെ സംഭവിക്കുന്നുണ്ടു് എന്നു് ഓര്മ്മിപ്പിക്കുന്നു.

ഡിസ്പ്യൂട്ടില് മാനസിക സഘര്ഷത്തിനു് കോമ്പന്സേഷന് ചോദിക്കാനും മടിക്കരുതു്.