അക്കൗണ്ട് നമ്പറിന്റെ അവസാനത്തെ ഒരു നമ്പർ മാറിപ്പോവുകയും ക്യാഷ് അക്കൗണ്ട് മാറി കയറുകയും ചെയ്തു...
എന്റെ ഒരു ചങ്ങാതി അയാളുടെ SBI അക്കൗണ്ടിൽ നിന്നും ഗൂഗിൾ പേ വഴി മറ്റൊരാളുടെ കാനറാ ബാങ്ക് അക്കൗണ്ടിലേക്ക് 14000 രൂപ പണം അയച്ചു ഗൂഗിൾ പേ ആണെങ്കിലും മൊബൈൽ നമ്പറിലേക്കല്ല മറിച്ചു കാനറാ ബാങ്കിലെ അക്കൗണ്ട് നമ്പറിലേക്കാണ് പണം അയച്ചത്...
എന്നാൽ അക്കൗണ്ട് നമ്പറിന്റെ അവസാനത്തെ ഒരു നമ്പർ മാറിപ്പോവുകയും ക്യാഷ് അക്കൗണ്ട് മാറി കയറുകയും ചെയ്തു...
അയക്കാൻ ഉദ്ദേശിച്ച അക്കൗണ്ടും പണം മാറിക്കയറിയ അക്കൗണ്ടും കാനറാ ബാങ്കിന്റെ ഒരു ബ്രാഞ്ചിൽ തന്നെയാണ്...
ഈ വിവരം അപ്പോൾ തന്നെ സുഹൃത്ത് അയാളുടെ SBI ബ്രാഞ്ചിൽ അറിയിച്ചപ്പോൾ Google പേ ആയതുകൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞു അവസാനം ക്യാഷ് ഡെബിറ്റ് ആയതിന്റെ SBI അയച്ച മെസ്സേജ് കാണിച്ചു നിർബന്ധം പിടിച്ചപ്പോൾ SBI ൽ നിന്നും അക്കൗണ്ട് മാറി പണം അയച്ചു എന്നും അത് തിരിച്ചു നൽകണം എന്ന് പറഞ്ഞു SBI മാനേജർ ബ്രാഞ്ചിൽ നിന്നും കാനറാ ബാങ്കിലേക്ക് മെയിൽ അയച്ചു
അത് പ്രകാരം കാനറാ ബാങ്കിൽ ചെല്ലുകയും അക്കൗണ്ട് മാറികേറി എന്നുള്ളത് അവർ പരിശോധിച്ച് ശരിവയ്ക്കുകയും ചെയ്തു എന്നാൽ പണം തിരികെ തരണം എങ്കിൽ മാറിക്കയറിയ അക്കൗണ്ട് ഹോൾഡർ വന്നാൽ മാത്രമേ സാധിക്കുകയുള്ളൂ എന്നായി കാനറാ ബാങ്ക് എങ്കിൽ അവരെ വിവരം അറിയിക്കാൻ പറഞ്ഞപ്പോൾ അത് വളരെ പഴയ അക്കൗണ്ട് ആണെന്നും കാലങ്ങളായി ആക്റ്റീവ് അല്ലാതെ കിടക്കുകയാണെന്നും അതുകൊണ്ട് KYC അപ്ഡേറ്റ് ചെയ്യാത്തതുകൊണ്ട് കസ്റ്റമർ വിവരങ്ങൾ ലഭ്യമല്ല എന്ന് പറഞ്ഞു.... അവിടെയും കുറച്ചു ബഹളം വച്ചപ്പോൾ അവർ കസ്റ്റമറിന്റെ അഡ്രെസ്സ് തന്നു എന്നാൽ അതൊരു സ്ഥാപനത്തിന്റെ പേരിലുള്ള ജോയിന്റ് അക്കൗണ്ട് ആയിരുന്നു... അപ്രകാരം അഡ്രസ്സിൽ പോയി അന്വേഷിച്ചുവെങ്കിലും പ്രസ്തുത സ്ഥാപനം കാലങ്ങൾക്ക് മുൻപ് പൂട്ടിപോയതാണെന്നും അറിയാൻ കഴിഞ്ഞു...
പ്രസ്തുത വിവരം കാനറാ ബാങ്കിൽ അറിയിച്ചപ്പോൾ അവർ പറയുന്നത് പണം തിരികെ തരണം എന്നുണ്ടെങ്കിൽ
SBI ൽ നിന്നും ഈ ഈ ഫണ്ട് തിരിച്ചു കൊടുക്കണം എന്നും ഈ പണത്തിന്റെ അവകാശം ആരോപിച്ചു നാളെ മേലിൽ കാനറാ ബാങ്കിലെ കസ്റ്റമർ വന്നാൽ പൂർണ്ണ ഉത്തരവാദിത്വം SBI ഏറ്റെടുത്തുകൊള്ളാമെന്നും എന്നുള്ള കൺഫോർമേഷൻ മെയിൽ ആയിട്ടോ അല്ലെങ്കിൽ മാനേജരുടെ ഒപ്പോടു കൂടിയ കത്തായിട്ടോ നൽകിയാൽ മാത്രമേ സാധിക്കൂ എന്നാണ്
ഈ വിവരം SBI ൽ അറിയിച്ചപ്പോൾ അവർ പറയുന്നത് അങ്ങനെയൊരു മെയിൽ അയക്കാൻ കഴിയില്ലെന്നും നിങ്ങളുടെ പണം നഷ്ടപ്പെട്ടു എന്നുള്ളതിന് പരാതി രേഖപ്പെടുത്തി എന്നും 45 ദിവസത്തിനുള്ളിൽ ചിലപ്പോൾ (ഉറപ്പ് പറയുന്നില്ല ) തീരുമാനം ഉണ്ടാകും എന്നാണ്
സുഹൃത്തുക്കളെ... ഇതിൽ ഏത് ബാങ്ക് പറയുന്നതാണ് ശരി
എത്രയും പെട്ടെന്ന് രേഖാമൂലം ഇതുമായി ബന്ധപ്പെട്ട എല്ലായിടത്തും(canara bank and sbi) പരാതി നൽകുക പരാതിയുടെ കോപ്പി കൈവശം വയ്ക്കുക .
കുറച്ചു കാലം കഴിഞ്ഞിട്ടും തീരുമാനമായില്ലെങ്കിൽ ഓംബുഡ്സ്മാനെ സമീപിക്കുമ്പോൾ ഇത് ഉപകരിക്കും
ഈ അടുത്ത് കേരളത്തിൽ തന്നെ അക്കൗണ്ട് മാറി കുറച്ചധികം പൈസ ഒരാളുടെ അക്കൗണ്ടിൽ കേറുകയും പിന്നീട് അയാൾ അത് ഉടനെ തന്നെ ലോണുകൾ അടയ്ക്കാൻ ഉപയോഗിക്കുകയും ചെയ്ത്. അ പൈസ ബാങ്ക് തിരിച്ചെടുക്കുകയും അയാൾക്കെതിരെ കേസ് എടുക്കുകയും ചെയ്തു.
ഞാൻ പറഞ്ഞു വരുന്നത് അക്കൗണ്ടിലേക്കു വന്ന തുക അയാളുടെ അല്ല എങ്കിൽ ബാങ്കിന് തിരിച്ചെടുക്കാൻ കഴിയുമെന്ന് തൊന്നുന്നു
ഒരിക്കൽ എനിക്ക് South Indian Bank നിന്നും അയച്ച പൈസ Union Bank ഇൽ ഇത്പോലെ അക്കൗണ്ട് മാറി കേറി. South Indian bank ഇൽ നിന്നും Union ബാങ്കിലേക്ക് അക്കൗണ്ട് മാറി പോയത് ആണെന്ന് mail അയക്കുകയും, അത്പോലെ ഞാൻ എന്റെ അക്കൗണ്ടിലേക്കു ആണ് പൈസ അയച്ചത് അത് മാറി പോയത് ആണെന്ന് Union ബാങ്കിലേക്കും mail അയച്ചു.2 ആഴ്ചയിൽ പണം തിരികെ കിട്ടി, മാറി കേറിയ account holder ഒന്നും അറിഞ്ഞതുപോലും ഇല്ല
ഈ പറയുന്ന ഏത് ബാങ്ക് ആണെങ്കിലും അവരുടെ സ്റ്റാഫിന് മിസ്റ്റേക്ക് വന്നാൽ അവർ തിരിച്ചു പിടിക്കുന്നുണ്ടല്ലോ . ഞാൻ ഇത് പോലെ 15000 രൂപ എന്റെ സുഹൃത്തിന് ഒരു ബാങ്കിൽ നിന്ന് അയച്ചപ്പോൾ അവർ ടൈപ്പ് ചെയ്തപ്പോൾ മിസ്റ്റേക്ക് വന്ന് ഒരു 0 കൂടിപ്പോയി അപ്പോൾ തന്നെ കസ്റ്റമറെ അറിയിച്ച് അവർ തന്നെ പിൻവലിച്ചു ഒരു രേഖയും വേണ്ടായിരുന്നു ഒരു വരയും വേണ്ടായിരുന്നു
കേന്ദ്ര ധനകാര്യ മന്ത്രിക്ക് ഒരു മെയിൽ അയക്കു, രണ്ട് ബാങ്ക് കാർ കളിപ്പിക്കുന്നു എന്ന് പറഞ്. അധികം ഒഫീഷ്യൽ ഒന്നും ആകേണ്ട, പരാതി അവിടെ കിട്ടിയാൽ മതി
നിങ്ങൾ രണ്ടു ബാങ്കിൻ്റെയും ബ്രാഞ്ച് mail ID, customercare Mail എന്നിവ വാങ്ങിക്കുക... ഇപ്പൊ ബാങ്കിൽ സംസാരിച്ച details എല്ലാം include ചെയ്ത് UPI id , transaction details എല്ലാം mention cheythu ഈ പറഞ്ഞ എല്ലാ mail include cheythu update എന്തായി എന്ന് അന്വേഷിച്ചു mail അയക്കുക.
Reply reject cheythal or unsatisfactory response ayal mail Ombudsman nu forward ചെയ്യുക.
Mail respond ചെയ്തില്ലേൽ few days kazhinju onnude reply ittu update ചോദിച്ചു reply കിട്ടിയില്ലേൽ same ombudsman nu forward cheyyuka
Here are the steps to retrieve money after unwanted transactions:
1. As per RBI guidelines, the affected person should first file a complaint with the payment system used.
So, if the person has used UPI platforms like Google Pay, PhonePe or Paytm, and has transferred money to the wrong entity, he or she should first report the incident to the customer service of applications like Paytm, Google Pay, and PhonePe, and request a refund.
2. The aggrieved person can also file a complaint at the NPCI portal. On visiting the npci.org.in website, complainants can press on the Dispute Redressal Mechanism tab, where an online form is available under the section Compliant.
3. The complainant has to fill in information such as UPI transaction ID, virtual payment address, amount transferred, date of transaction, email ID, and mobile number.
4. Besides, the complainant will also be asked to upload the bank statement, which shows the amount deducted from the account for the transaction.
5. The complainant should vigilantly choose the option ‘Incorrectly transferred to another account’ as the reason for the complaint.
6. In case the matter remains unresolved, the complainant can escalate the query with the payment service provider (PSP) bank. If the problem is not solved even then, the end-user customer can approach the Banking Ombudsman and / or the Ombudsman for Digital Complaints.
Open Complaint with NPCI if it is transferred via UPI to the wrong bank account
https%3A%2F%2Fwww.npci.org.in%2Fwhat-we-do%2Fupi%2Fdispute-redressal-mechanism
https%3A%2F%2Fcms.rbi.org.in