സീറോ ബാലൻസ് അക്കൗണ്ട് ഇല്ല എന്ന്

ഹലോ സുഹൃത്തുക്കളെ, ന്റെ മകൻ ഡിഗ്രി രണ്ടാം വർഷം പഠിക്കുന്നു. അവനു സർക്കാർ ഗ്രാൻഡ് വന്നിരുന്നത് csb ബാങ്കിൽ ആയിരുന്നു. അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെന്നു പറഞ്ഞു മാസം 390 രൂപ വെച്ചു പിടിച്ചു.... ഞാൻ ചെന്നു ചോദിച്ചപ്പോൾ അവർ പറഞ്ഞു ഇതു ബ്ലു സേവിങ്സ് അക്കൗണ്ട്‌ ആണ് അതിൽ അങ്ങനെ പറ്റു എന്ന്. സീറോ ബാലൻസ് അക്കൗണ്ട് ഇല്ല എന്ന്. അതിന്റെ പേരിൽ അവരുമായി ഞാൻ സംസാരം ഉണ്ടായി.. സാമ്പത്തികമായി പിന്നോക്കം നില്കുന്നവർക്കു പഠിക്കുവാൻ നൽകുന്ന ഗ്രാൻഡ് ഇങ്ങനെ പഠിക്കുവാൻ അവകാശം ഉണ്ടോ??? പിടിച്ച പൈസ തിരികെ ലഭിക്കുമോ??? ഇതിനെതിരെ ആർക് ആണ് പരാതി കൊടുക്കേണ്ടത്.. ദയവായി വിലയേറിയ അറിയിക്കുക.

Students നു zero balance account ഉണ്ട് ,അത് പോലെ banking ombudsman നു complaint കൊടുക്കണം നിങ്ങൾ അറിയാതെ നിങ്ങളുടെ account ഇൽ നിന്നു cash പിടിക്കാൻ ഒരു ബാങ്ക് നും അവകാശം ഇല്ല നിങ്ങളെ അറിയിക്കണം എന്ന് ബാദ്യത ഉണ്ട് , ഇതിന്റെ പുറകെ നിന്നാൽ 390 തിരിച്ചു കിട്ടും 2,3 week ഇതിന്റെ പുറകെ തന്നെ നിൽക്കണം

1. താങ്കളുടെ അക്കൗണ്ട് BSBDA ആയി മാറ്റി തരാൻ രേഖാമൂലം ആവശ്യപ്പെടുക. രശീതി വാങ്ങണം.
2. വിസമ്മതിച്ചാൽ താഴേ പറയുന്നത് പ്രിൻ്റ് എടുത്തു കൊടുക്കുക.
https://www.rbi.org.in/commo.../English/scripts/FAQs.aspx...
3. 30 ദിവസത്തിനകം പരിഹരിച്ചില്ലെങ്കിൽ ഓംബുഡ്സ്മാനു പരാതി കൊടുക്കുക.
മറ്റൊരു മാർഗം ഇതിനൊന്നും നിൽക്കാതെ നല്ല സർവീസ് തരുന്ന വേറെ ഏതെങ്കിലും ബാങ്കിൽ പുതിയ BSBDA അക്കൗണ്ട് തുടങ്ങുക. വിദ്യാർത്ഥികൾക്ക് അക്കൗണ്ട് തുടങ്ങി നൽകി നല്ല പെരുമാറ്റവും കൊടുത്താൽ, അവർ ഭാവിയിൽ ഒരു ആജീവനാന്ത നല്ല കസ്റ്റമർ ആകുമെന്നാണ് വിവരമുള്ള ബാങ്കുകൾ ചിന്തിക്കുക.