മുദ്ര ലോൺ എടുക്കുന്നതിൻ്റെ procedures

മുദ്ര ലോൺ എടുക്കുന്നതിൻ്റെ procedures പറഞ്ഞു തരാമോ?
ഏതു ബാങ്കിൽ ആണ് പോകേണ്ടത്..
Project report ഒക്കെ വിശദമായി റെഡി ആക്കിയിട്ടുണ്ട്
മുദ്ര ലോൺ തന്നെ PMEGP എന്ന പേരിൽ വ്യവസായ വകുപ്പ് മുഖാന്തിരം ലഭിക്കും! അടുത്തുള്ള ഓഫീസുമായ് ബന്ധപ്പെട്ടാൽ വിശദ വിവരങ്ങൾ ലഭിക്കും! അവർ പ്രൊ: റിപ്പോർട്ട് വരെ തയ്യാറാക്കി തരും! ശേഷം Bank ൽ കൊടുത്താൽ ബാക്കി കാര്യങ്ങൾ Bank പറഞ്ഞു തരും! നടത്താൻ ഉദ്ദേശിക്കുന്ന സ്ഥാപനത്തിൻ്റെ കെട്ടിടം ( മുറി) സ്വന്തമല്ലെങ്കിൽ വാടകകരാർ വേണം! പഞ്ചാ: ലൈസൻസടക്കം വേണം
 എല്ലാ രേഖകളും തയ്യാറാക്കി ഉറപ്പുണ്ടെങ്കിൽ രജിസ്ട്രേഡ് ആയി ബാങ്കിന് അയച്ചു കൊടുക്കുക എല്ലാ ദേശസാൽകൃത ബാങ്കുകളും ഈ ലോൺ കൊടുക്കണം എന്നാണ് നിയമം നേരിട്ടു കൊടുത്താൽ പല കാരണങ്ങൾ പറഞ്ഞുകൊണ്ട് റിജക്ട് ചെയ്യാൻ സാധ്യതയുണ്ട് രജിസ്റ്റർ വേഡ് ആയി നിങ്ങളുടെ ലോൺ ആപ്ലിക്കേഷൻ കിട്ടിയാൽ അവർക്ക് അടുത്ത നടപടിയിലേക്ക് നീങ്ങേണ്ടത് നിർബന്ധമാണ് അതിന് പറ്റുന്നില്ലെങ്കിൽ രേഖാമൂലം താങ്കൾക്ക് അതിനു മറുപടി തരാൻ ആ ബാങ്ക് മാനേജർ ബാധ്യസ്ഥനാണ്
ആദ്യം cibil 750 പ്ലസ് വേണം (780 മുകളിൽ ഉണ്ടേൽ വളരെ നല്ലത് )
പ്രൊജക്റ്റ് റിപ്പോർട്ട് വേണം
(അതിൽ അടുത്ത 5 വർഷത്തെ projected balance sheet വേണം )
ഇനി അടുത്തത് ബാങ്ക് കണ്ടുപിടിക്കുക എന്നതാണ്. ആദ്യം സ്ഥാപനം നിൽക്കുന്ന വാർഡിൽ ഉള്ള ബാങ്കുകൾ നോക്കുക. പിന്നീട് ആ ബാങ്കിലെ മാനേജർ ആയി ആദ്യം തന്നെ കാര്യം സംസാരിക്കുക. എവിടെ നിന്നാണോ positive റെസ്പോൺസ് കിട്ടുന്നത്, അവിടെ മേല്പറഞ്ഞ documents കൊടുക്കുക. ഒപ്പം പഞ്ചായത് registration, udhyam registration (ഉണ്ടെങ്കിൽ ), സ്ഥാപനം നിൽക്കുന്ന സ്ഥലത്തിന്റെ ഡോക്യുമെന്റ് കോപ്പി (സ്വന്തം സ്ഥലം അല്ലേൽ റെന്റ് എഗ്രിമെന്റ് ), പിന്നെ കുറച്ചു ഫോർമുകൾ ബാങ്കിൽ നിന്ന് തരും..., അതും പൂരിപ്പിക്കണം.
ഏതാണ്ട് 2 മാസം എടുത്തു എനിക്ക് ലോൺ പാസ്സാകാൻ. (അതും ഞാൻ കൊടുത്ത ബാങ്കിലെ മാനേജർ കട്ട സപ്പോർട്ട് ചെയ്തത് കൊണ്ട് മാത്രം )
ഉള്ള കാര്യം പറഞ്ഞാൽ പ്രൊജക്റ്റ് റിപ്പോർട്ടിനു ഒന്നും വലിയ importance ഇല്ല. സിബില് പക്കാ ആണോ.. എന്നാൽ പകുതി പ്രശ്നം തീർന്നു. ഒപ്പം ലോൺ നൽകാൻ താല്പര്യമുള്ള ബാങ്ക് മാനേജറും. (കാരണം ഈ ലോൺ ഹെഡ് ഓഫീസിൽ നിന്ന് മറ്റോ ആണ് അപ്പ്രൂവ് ചെയ്യുന്നേ, അത്കൊണ്ട് മാനേജർ ഇടക് push ചെയ്താലേ കാര്യങ്ങൾ നടക്കു )

10 ലക്ഷം വരെ കിട്ടാൻ പറ്റും without collateral. ഞാൻ collateral കൊടുത്തില്ല. 5 ലക്ഷം ആണ് ഞാൻ എടുത്തത്.12% ഇന്ട്രെസ്റ്.
പക്ഷെ എനിക്ക് അതിലും ഫാസ്റ്റ് ആയി കിട്ടിയത് കേരള ബാങ്കിൽ നിന്ന് സുവിധ പ്ലസ് ലോൺ ആണ്. No collateral. 5 lakhs. Intresrt 10%.

സുവിധ പ്ലസ് ആണേല് ബിസിനെസ്സ് സംബന്ധമായ കുറച്ചു ഡീറ്റെയിൽസ് കൂടി വേണം. അതായത് gst അടക്കുന്ന ഡീറ്റെയിൽസ്, ബാലൻസ് ഷീറ്റ്, കറന്റ് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്. Existing ബിസിനസ് ഉള്ളവർക്കു ആണ് കിട്ടുകയുള്ളു എന്ന് തോന്നുന്നു.
ബിസിനസ് സ്റ്റാർട്ട് ചെയ്യാൻ ഉള്ള ലോൺ ആണ് വേണ്ടതെങ്കിൽ അത് PMEGP സ്കീം വഴി ഉള്ള ലോൺ ആണ്. അതിനു ആദ്യം തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലത്തുള്ള ഇൻഡസ്ട്രിയൽ ഓഫീസ് ആയി ബന്ധപ്പെടണം. അവർ പറയുന്ന ഡോക്യൂമെന്റസ് (Eg: project study, rent agreement, id proof, തുടങ്ങാൻ ആവശ്യമുള്ള സാമഗ്രികളുടെ quotation etc ) ഹാജരാക്കുക.
അവര് തന്നെ ബാങ്ക് കണ്ടെത്തി അങ്ങോട്ടേക്ക് ഫോർവേഡ് ചെയ്യും. പിന്നീട് ബാങ്കിൽ നിന്ന് നമ്മളെ വിളിക്കും. (അവര് ഫോർവേഡ് ചെയ്യുന്നതിന് മുന്നേ ഏതേലും ബാങ്കുമായി തുടങ്ങാൻ പോകുന്ന ബിസിനെസ്സിനെ പറ്റി സംസാരിച്ചു വെച്ചാൽ അങ്ങോട്ടേക്ക് ഫോർവേഡ് ചെയ്യാൻ ആവശ്യപ്പെടാം, അതാണ് എളുപ്പം )
ബാക്കി ബാങ്കിന്റെ കൈയിൽ ആണ്.
പാസ്സായാൽ സർക്കാരിൽ നിന്ന് 30-35% സബ്സിഡിയും കിട്ടും

Adv Renjith Babu Marangalassery മുദ്ര ലോൺ � https://youtu.be/svZZ6dwc3eI



Sunkid SK എനിക്ക് ആകെ ചെലവായത് 3000 രൂപ....
7907243517