സബ്‌സിഡി
ഒരു സ്കീമിന്റെ കമന്റിൽ അതിനു ലോണ് കിട്ടുമോ, ഇതിനു ലോണ് കിട്ടുമോ എന്നൊക്കെ ചോദിച്ചു കാണാറുണ്ട്. അത് കൊണ്ട് തന്നെ പറയട്ടെ ലോണ് നൽകുന്നത് ബാങ്ക് ആണ്, വ്യവസായ ഡിപ്പാർട്ട്‌മെന്റ് അല്ല.
നിങ്ങളുടെ പ്രോജക്ട് ബാങ്കിന് ഇഷ്ടപ്പെട്ടാൽ നിങ്ങൾക്ക് സിബൽ സ്‌കോർ ഉണ്ടെങ്കിൽ ബാങ്കിൽ നിന്ന് ലോണ് കിട്ടാം. അതിനു ഇന്ന പ്രോജക്ട് എന്നില്ല. അത് ചോദിക്കേണ്ടത് ബാങ്കിൽ ആണ്.
എന്നാൽ ഡിപ്പാർട്ട്‌മെന്റ് നൽകുന്ന സബ്‌സിഡി മറ്റൊന്നാണ്. വ്യവസായ ഡിപ്പാർട്ട്‌മെന്റ് ന്റെ കാര്യം പറഞ്ഞാൽ ഞങ്ങൾക്ക് ഉൽപ്പാദന, സേവന സംരംഭങ്ങൾക്കേ സബ്സിഡി നൽകുവാൻ കഴിയുകയുള്ളൂ. കച്ചവട സ്ഥാപനങ്ങൾക്ക് സബ്സിഡി നൽകുവാൻ കഴിയില്ല. എന്നാൽ കച്ചവടം ഉൾപ്പെടെ എല്ലാത്തരം സ്ഥാപനങ്ങൾക്കും ലോണ് ഉണ്ടെങ്കിൽ പലിശ സബ്സിഡി നൽകുവാൻ കഴിയും. അത് മറ്റൊരു കണ്സെപ്റ്റ് ആണ്. മറ്റ് സ്കീമുകളിൽ നിന്ന് വ്യത്യസ്തമാണ് അത്.
എന്നാൽ Employment Exchange നെ സമീപിച്ചാൽ അവർക്ക് പ്രൊഡക്ഷൻ, സർവീസ്, കച്ചവടം എന്നീ വ്യത്യാസമില്ലാതെ സബ്സിഡി നൽകുന്ന സ്കീമുകൾ ഉണ്ട്. അത് പ്രയോജനപ്പെടുത്തുക.