MNRE യും സൗരയും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച്
MNRE യും സൗരയും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് ഇടക്കിടക്ക് പോസ്റ്റ് കാണാറുണ്ട്. അത് സംബന്ധിച്ച് ചെറിയ ഒരു കുറിപ്പ്.
ഈ രണ്ടും സബ്സിഡി സ്കീം ആണ്. കൺസ്യൂമറിന് രജിസ്ട്രേഷൻ ചെയ്തു ഇതിലേതെങ്കിലും വഴി പ്ലാൻ്റ് ഇൻസ്റ്റാൾ ചെയ്യാം. രണ്ട് വഴിയും സബ്സിഡി ലഭിക്കുന്നത് MNRE (Ministry of New And Renewable Energy)(govt of India) മുഖേനയാണ്.
സൗര സ്കീം
1. KSEB വഴി tender എടുത്ത കമ്പനികൾ മുഖേന പ്ലാൻ്റ് സ്ഥാപിക്കാം.
2. Sabsidiy കിഴിച്ചുള്ള തുക നൽകിയാൽ മതി.
3. സബ്സിഡി തുക കമ്പനികൾക്ക് ലഭിക്കും.
4. KSEB ekiran portal വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.
MNRE rooftop solar സ്കീം
1. MNRE LICENSED VENDORS വഴി ഇൻസ്റ്റാൾ ചെയ്യാം.
2. പ്ലാൻ്റിൻ്റെ മുഴുവൻ തുക ആദ്യം കസ്റ്റമർ PAY ചെയ്യണം.
3. സബ്സിഡി തുക കസ്റ്റമറുടെ അക്കൗണ്ടിലേക്ക് ആണ് ലഭിക്കുക.
4. MNRE യുടെ solarrooftop.gov.in എന്ന site മുഖേന രജിസ്റ്റർ ചെയ്യാം.
സൗര
സൗരയിൽ സബ്സിഡി കഴിച്ചുള്ള തുക നൽകിയാൽ മതി.
(MNRE യില് മുഴുവൻ തുകയും ആദ്യം അടക്കണം. സബ്സിഡി പിന്നെ ലഭിക്കും.)
സൗരയില് 3KW,5KW എന്നിവക്ക് ഒറ്റ തുകയാണ്. (MNRE യില് ഒരേ പ്ലാൻ്റിൻ്റെ AMOUNT വ്യത്യസ്തമാകാം)
MNRE
MNRE യില് കസ്റ്റമറിന് PANELS, INVERTERS, CABLES ETC എന്നിവ തിരഞ്ഞെടുക്കാനുള്ള ചോയ്സ് ഉണ്ട്. അത് കൊണ്ട് പല രീതിയിൽ പ്ലാൻ്റ് CUSTOMISE ചെയ്യാം. ലഭിക്കുന്ന MATERIALS ൻ്റെ QUALITY ഉറപ്പ് വരുത്താൻ സാധിക്കും.
MNRE യില് തുക കൂടുതൽ പോലെ അനുഭവപ്പെട്ടേക്കാം, പക്ഷേ ഇൻസ്റ്റലേഷൻ ക്വാളിറ്റി, PRODUCT AND MATERIAL QUALITY അടിസ്ഥാനപ്പെടുത്തി MNRE ആണ് കസ്റ്റമേഴ്സിന് ഗുണം.
നിരവധി സൗര പദ്ധതികളും, MNRE പദ്ധതികളും ഇൻസ്റ്റലേഷൻ ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ ആണ് പറയുന്നത്.
നിലവിൽ ഇനി തുടരുന്ന സ്കീം MNRE ആണ്. സൗര കാലാവധി മാർച്ചിന് അവസാനിച്ചു, ഇപ്പൊൾ അത് 6 മാസം കൂടെ extend ചെയ്തിട്ടുണ്ട്.
NB: KSEB നേരിട്ട് ഒരിടത്തും സബ്സിഡി പ്രോഗ്രാം ചെയ്യുന്നില്ല. LICENSED VENDORS മാത്രം ആണ് അത് ചെയ്യുന്നത്. KSEB nodal agency ആയി പ്രവർത്തിക്കുന്നു എന്ന് മാത്രം.
സൗര സബ്സിഡി KSEB യുടെയും MNRE വേറെ ആണെന്നും തരത്തിൽ പലപ്പോഴും ആളുകൾ പറയാറുണ്ട്, അത് കേട്ട് പുതിയ കുറെ ആളുകൾ തെറ്റിദ്ധരിക്കാറും ഉണ്ട്. അത്കൊണ്ട് എഴുതിയതാണ്.
നിലവിൽ നല്ല രീതിയിൽ MNRE ചെയ്യുന്ന vendor ആണ്. താല്പര്യം/സംശയങ്ങൾ ഉണ്ടെങ്കിൽ ബന്ധപ്പെടാം.