KSEB ഗ്രിഡ്ലേക്ക് കയറ്റുമതി ചെയ്ത വൈദ്യുതിയുടെ തുക ലഭിക്കുന്നതിന്
KSEB ഗ്രിഡ്ലേക്ക് കയറ്റുമതി ചെയ്ത വൈദ്യുതിയുടെ തുക ലഭിക്കുന്നതിന് വേണ്ടിയുള്ള വൗചർ ഒപ്പിട്ടു സ്വീകരിക്കാൻ തുടങ്ങിയ വിവരം കഴിഞ്ഞ ദിവസം പോസ്റ്റു ചെയ്തിരുന്നു.
അതുമായി ബന്ധപ്പെട്ട ചില അപ്ഡേറ്റുകൾ കൂടി ചേർക്കുന്നു.
മാർച്ച് 2023 വരെയുള്ള ഇൻസെൻ്റീവ്ന് വൗചർ ഒപ്പിട്ടു നൽകാവുന്നതാണ്.
ഒക്ടോബർ 2021- സെപ്റ്റംബർ 2022 &
ഒക്ടോബർ 2022- മാർച്ച് 2023
മുകളിൽ പറഞ്ഞ കാലാവധിക്ക് മുൻപേ പ്ലാൻ്റ് ഉണ്ടായിരിക്കുകയും എന്നാല് KSEB യില് നിന്നും പൈസാ ഇതുവരെയും ലഭിക്കാതെ വരികയും ചെയ്ത ആളുകൾക്കും കിട്ടാത്ത തുകയ്ക്ക് അപേക്ഷിക്കാവുന്നതാണ്.
5000 കൂടുതൽ ഇൻസെൻ്റീവ് ഉള്ളവർ റവന്യൂ സ്റ്റാമ്പ് കൂടി കരുതുക.
ചില സെക്ഷനിൽ അപേക്ഷാ ഫോമിൽ ഒട്ടിക്കുന്നതിന് പകരം വൗചറിൽ ആണ് സ്റ്റാമ്പ് ഒട്ടിക്കുന്നത്. ആയത് കൊണ്ട് രണ്ടോ മൂന്നോ റവന്യൂ സ്റ്റാമ്പ് കൂടി കരുതുക.
കഴിഞ്ഞ പ്രാവശ്യം അപേക്ഷാ കൊടുത്തു ഇനി ഈ തവണയും കൊടുക്കണമോ എന്ന് ആലോചിച്ചു ഇരിക്കാതെ നിങളുടെ സെക്ഷൻ ഓഫീസിൽ പോയി ആവശ്യം ഉണ്ടെങ്കില് പൂരിപ്പിച്ച് നൽകുക.
ഇത് വാങ്ങാതെ ബില്ലിൽ കുറയ്ക്കാം എന്ന് കരുതി ഇരിക്കുന്നവരോട്. അങ്ങനെ ഒരു ഓപ്ഷൻ നിലവിൽ ഇല്ലാ എന്ന് കൂടി അറിഞ്ഞിരിക്കുക. ഇനി അങ്ങനെ വേണമെങ്കിൽ അപേക്ഷ കൊടുത്ത് തുക ബാങ്കിൽ വന്ന ശേഷം ആ തുക അഡ്വാൻസ് പെയ്മെൻ്റ് ആയി വീണ്ടും അടയ്ക്കവുന്നതാണ്.
ഏതെങ്കിലും സെക്ഷനുകളില് അപേക്ഷാ സ്വീകരിക്കാൻ മടിക്കുന്നുണ്ട് എങ്കിൽ അത് അവരുടെ അറിവില്ലായ്മ മാത്രമാണ്. തൻ്റെ മുകളിലുള്ള ഉദ്യോഗസ്ഥരോട് ചോദിച്ച് വ്യക്തത വരുത്തി അപേക്ഷാ സ്വീകരിക്കാൻ ആവശ്യപ്പെടുക.
For more useful information about Solar topics join and follow with us
Kerala Solar Power Community
Kerala Solar Power Community [KSPC] കേരള സോളാർ പവർ കമ്മ്യൂണിറ്റി