2. മീറ്ററിന്റെ CT കണക്ഷൻ വിട്ടു പോയി , KSEB നൽകിയ 3ലക്ഷത്തിന്റെ അധിക ബില്ല് റദ്ദാക്കാതെ CGRF
2. മീറ്ററിന്റെ CT കണക്ഷൻ വിട്ടു പോയി , KSEB നൽകിയ 3ലക്ഷത്തിന്റെ അധിക ബില്ല് റദ്ദാക്കാതെ CGRF
KSEB ക്ക് അനുകൂല മായ എറണാകുളം CGRF ന്റെ ഉത്തരവാണിത്
ഉയർന്ന കോൺട്രാക്ട് ഡിമാന്റുള്ള ഉപഭോക്താക്കൾക്ക് CT മീറ്ററുകൾ ആണ് ഉപയോഗിക്കാറ് . ഇതിൽ ഏതെങ്കിലും CT യുടെ കണക്ഷനോ , വോൾട്ടേജ് കണക്ഷനോ വിട്ടു പോയാൽ മീറ്ററിൽ രേഖപെടുത്തിയ യൂണിററിലും ഡിമാന്റിലും കുറവ് വരും . ഈ പ്രശ്നം KSEB കണ്ടുപിടിച്ചാൽ , ബില്ലിൽ ഉണ്ടായ കുറവ് കണക്ക് കൂട്ടി ഉപഭോക്താവിന് അധിക ബില്ല് നൽകും . ഇതിനെ 'ഷോർട്ട് അസസ്മെന്റ് ' എന്നാണ് പറയുക. എന്ന് മുതലാണ് പ്രശ്നം ഉണ്ടായത് എന്ന് കണ്ടുപിടിക്കാതിരിക്കുകയും , അത് ഒരു വർഷത്തിൽ കൂടുതൽ ആകാൻ സാധ്യത യും ഉണ്ടെങ്കിൽ പരമാവധി ഒരു വർഷത്തെ കാലയളവ് വച്ചു മാത്രമെ ഷോർട്ട് അസസ്മെന്റ് നടത്താവൂ എന്നാണ് സപ്ളെ കോഡ്-2014 , സെക്ഷൻ പറയുന്നത്.
നിയമം ഇങ്ങനെ ആണെങ്കിലും, ചില കേസുകളിൾ യാതൊരു തെളിവും ഇല്ലാത്ത 5 വർഷത്തേക്ക് KSEB ഷോർട്ട് അസസ് ചെയ്ത ബില്ലുകളും കണ്ടിട്ടുണ്ട്. കഴിഞ്ഞ പോസ്റ്റിൽ കൺസ്യൂമറിന് അനുകൂലമായ ഇത്തരം ഒരു വിധി പ്രതിപദിച്ചിരുന്നു.
ഈ കേസിൽ, CT കണക്ഷൻ വിട്ടു പോയത് കാരണം കഴിഞ്ഞ 6 മാസത്തേക്ക് , 3 ലക്ഷം രൂപ ബില്ലിൽ കുറവ് വന്നിട്ടുണ്ടെന്നും അത് അടക്കണം എന്നും ആവിശ്യപ്പെട്ട് ഉപഭോക്താവിന് KSEB നോട്ടീസ് നൽകുന്നു. ഇത് റദ്ദാക്കണം എന്നാവശ്യ പെട്ട് ഉപഭോക്താവ് CGRF നെ സമീപിക്കുന്നു.
ഇത്തരം കേസുകളിൽ മീറ്റർ ഡാറ്റാ ഡൗൺലോഡ് ചെയ്ത്, CT മിസ്സിംഗ് കാലയളവ് മനസ്സിലാക്കി ബില്ല് ചെയ്യുക ആണ് നിയമപരമായി വേണ്ടത് . പല മീറ്ററുകളിലും ഏതാനും മാസങ്ങളിലെ മീറ്റർ ഡാറ്റ മാത്രമെ മെമ്മറിയിൽ ഉണ്ടാകാറുള്ളൂ . അത് കാരണം ഡൗൺലോഡ് ഡാറ്റ വച്ച് ബില്ല് ചെയ്യാൻ KSEB താൽപര്യം കാണാക്കില്ല. മറിച്ച് ഒരു വർഷം മുഴുവൻ CT മിസ്സിംഗ് ഉണ്ടായി എന്ന് പറഞ്ഞ് ബില്ല് ചെയ്യും . ഈ കൺസ്യൂമറുടെ മീറ്ററിലും 2 മുൻ മാസത്തെ ഡാറ്റ മാത്രമെ ഉണ്ടായുള്ളൂ. പക്ഷെ ഈ കൺസ്യൂമറിന് വേണ്ടി മാത്രമായി ഒരു ട്രാൻസ്ഫോർമർ ഉണ്ടായിരുന്നു . അതിന് ഒരു ട്രാൻസ്ഫോർമർ മീറ്ററും ഉണ്ടായിരുന്നു. അതിൽ നിന്ന് 6 മാസം മുമ്പ് വരെ ഉള്ള ഡാറ്റ കിട്ടി. അതും മുൻ ബില്ലുകളും താരതമ്യപെടുത്തിയപ്പോൾ 6 മാസം വരെ CT മിസ്സിംഗ് ഉള്ളതായി KSEB ക്ക് ബോധ്യപ്പെട്ടു . അങ്ങനെ 6 മാസം ബില്ലിൽ വന്ന കുറവായി 3 ലക്ഷം രൂപയുടെ ബില്ല് നൽകി . കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ബില്ല് ചെയ്തതിനാൽ CGRF ബില്ല് റദ്ദാക്കിയില്ല. സാധാരണ ഒരു വർഷത്തേക്ക് ബില്ല് ചെയ്യുന്നതിന് പകരം കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ബില്ല് ചെയ്യാൻ ഈ കേസിൽ KSEB തയ്യാറായി