ഉടമയുടെ സമ്മതം ഇല്ലാതെ സ്റ്റേ വൈർ സ്ഥാപിച്ചിട്ടുണ്ട്
റോഡ് സൈഡിൽ കുറച്ചു സ്ഥലം ഉണ്ട് , 20 വർഷത്തിൽ ഏറെ ആയി മേടിച്ചിട്ടു , ഉടമയുടെ സമ്മതം ഇല്ലാതെ kseb 3 സ്റ്റേ വൈർ സ്ഥാപിച്ചിട്ടുണ്ട് .. ഈ അടുത്ത് അത് മാറ്റി സ്ഥാപിക്കാൻ ആവശ്യപ്പെട്ട് ഒരു പരാതി കൊടുത്ത് ... അവർ ഉടമ ₹60k വഹിക്കണം അത് മാറ്റി സ്ഥാപിക്കണം എങ്കിൽ !!! ഇതിന്റെ നിയമവശം എന്താണ് ?
താങ്കളുടെ ഭൂമിയിൽ മൂന്ന് സ്റ്റേ വയറുകൾ സ്ഥാപിച്ചിട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടു.ആയതിന് ഉടമസ്ഥന്റെ നിയമപ്രകാരമുള്ള അനുവാദം വാങ്ങിയിട്ടുണ്ടോയെന്നും ഉണ്ടെങ്കിൽ അതിന്റെ സർട്ടിഫൈഡ് കോപ്പി നൽകണമെന്നും കാണിച്ചു വിവരാവകാശ അപേക്ഷ നൽകുക.മുപ്പത് ദിവസത്തിനകം മറുപടി ലഭിക്കും.അതിനുശേഷം മറ്റു നടപടികൾ സ്വീകരിക്കക.തീർച്ചയായും ഒരു പണവും നൽകാതെ മാറ്റി നൽകും
വീട്ടുടമസ്ഥന്റെ അനുവാദമില്ലാതെ, ടിയാന്റെ സ്ഥലത്ത് KSEB, Stay wire സ്ഥാപിച്ചാൽ ?
__________
അനധികൃതമായി സ്ഥാപിച്ചിട്ടുള്ള സ്റ്റേ വയർ മാറ്റിക്കിട്ടുന്നതിനുള്ള പ്രശ്നം പരിഹരിക്കുവാൻ എങ്ങനെ നിയമപരമായി സാധിക്കും ?
1. KSEB സെക്ഷനിലുള്ള ഉദ്യോഗസ്ഥർക്ക് പരാതി കൊടുത്ത് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുക.
2.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് കൊട്ടാരക്കര, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ 3 ഉപഭോക്തൃ പരാതി പരിഹാര ഫോറങ്ങൾ ( സിജിആർഎഫ് ) സ്ഥാപിച്ചിട്ടുണ്ട്. പ്രശ്നം പരിഹരിക്കപ്പെടാതെ നീളുകയാണെങ്കിൽ ടീ ഫോറങ്ങളിൽ പരാതി കൊടുക്കാവുന്നതാണ്.
3. മേൽ ഫോറത്തിലും പരാതിക്ക് അനുകൂലമായ ഉത്തരവുണ്ടായില്ലെങ്കിൽ ഉപഭോക്താവിന് എറണാകുളത്തുള്ള ഇലക്ട്രിസിറ്റി ഓംബുഡ്സ്മാന് അപ്പീൽ നൽകാം.
ആദ്യം ഉപഭോക്തൃ പരാതി പരിഹാര ഫോറത്തെയും പിന്നീട് ഇലക്‌ട്രിസിറ്റി ഓംബുഡ്‌സ്മാനെയും സമീപിച്ച് പരമാവധി ആറ് മാസത്തിനുള്ളിൽ എല്ലാ വിധത്തിലുമുള്ള തർക്കങ്ങളും പരാതികളും ഇപ്രകാരം ഫലപ്രദമായി പരിഹരിക്കുവാൻ വൈദ്യുതി ഉപഭോക്താക്കൾക്ക് സാധിക്കും .
ഓംബുഡ്‌സ്മാന്റെ ഉത്തരവുകൾ ലൈസൻസികൾ പാലിക്കുവാൻ ബാധ്യസ്ഥരാണ്. അല്ലെങ്കിൽ KSEB ക്കെതിരെ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ മുൻപാകെ പരാതി കൊടുക്കാവുന്നതാണ്.
............................................