ഉടമയുടെ സമ്മതമില്ലാതെ ഒരിക്കൽ സ്ഥാപിച്ച ഇലക്ട്രിക് പോസ്റ്റ് KSEB മാറ്റിത്തരുമോ ?
ഉടമയുടെ സമ്മതമില്ലാതെ ഒരിക്കൽ സ്ഥാപിച്ച ഇലക്ട്രിക് പോസ്റ്റ് KSEB മാറ്റിത്തരുമോ ?
_________
വ്യക്തമായ അതിർത്തികൾ മാർക്ക് ചെയ്യാതിരുന്ന Mr. X ന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് , മൂന്നാം കക്ഷിക്ക് കണക്ഷൻ കൊടുക്കുവാനായി ഉടമയുടെ അനുമതിയില്ലാതെ കെഎസ്ഇബി ഒരു ഇലക്ട്രിക് പോസ്റ്റ് സ്ഥാപിച്ചു. വർഷം മൂന്ന് കഴിഞ്ഞപ്പോൾ ഈ വിഷയത്തിൽ പരാതിയുമായി KSEB യെ സമീപിച്ചപ്പോൾ പോസ്റ്റ് മാറ്റി ഇടുവാനുള്ള ചെലവ് ഉടമ വഹിക്കുവാൻ തയ്യാറാണെങ്കിൽ അനുകൂല നടപടി ഉണ്ടാകുമെന്നറിയിച്ചു. ഈ സന്ദർഭത്തിലാണ് Mr. Y ഈ സ്ഥലം ആദ്യ ഉടമയായ X ന്റെ കയ്യിൽ നിന്നും തീറു വാങ്ങുന്നത്. Mr Y മേൽപ്പടി പോസ്റ്റ് മാറ്റി ഇടുവാൻ ആയി വീണ്ടും ഒരു അപേക്ഷ കെഎസ്ഇബി ഓഫീസിൽ സമർപ്പിച്ചു... എന്താണ് ഇതിന്റെ നിയമവശം ?
Electricity Supply Code, Regulation 2014 പ്രകാരം, സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉള്ള വ്യക്തി, നിലവിലെ പോസ്റ്റ് മാറ്റി ഇടുവാനുള്ള ചെലവ് വഹിക്കുകയാണെങ്കിൽ, മറ്റു സാങ്കേതിക തടസ്സം ഒന്നുമില്ലെങ്കിൽ ബോർഡിന് പോസ്റ്റ് മാറ്റി ഇടാവുന്നതാണ്.
എന്നാൽ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ പോസ്റ്റ് സ്ഥാപിക്കപ്പെട്ട സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ച് തൃപ്തികരമായ അന്വേഷണം നടത്താതെ, പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അപേക്ഷകന്റെ കയ്യിൽ നിന്ന് മറ്റു ചിലവുകൾ, വാങ്ങാതെ തന്നെ പോസ്റ്റ് മാറ്റി സ്ഥാപിച്ചു കൊടുക്കേണ്ടതാണ്.
.............................................
ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഇലക്ട്രിക്കൽ ലൈൻ മാറ്റി സ്ഥാപിക്കുമോ ?
__________
കഴിഞ്ഞ ഒരു വർഷമായി തുടർച്ചയായി ഉപയോഗിക്കപ്പെടാതെ നിലനിൽക്കുന്ന ഇലക്ട്രിക് ലൈൻ റെഗുലേഷൻ 96 പ്രകാരം, നിലവിലെ സ്ഥലത്തുനിന്ന് മാറ്റേണ്ടതാണ്.
........................................
അഴിമതി വിരുദ്ധ കൂട്ടായ്‌മയിൽ ചേരൂ . സമൂഹ നന്മക്കായി ഒത്തിരി കാര്യങ്ങൾ ചെയൂ. അപ്പോൾ സന്തോഷവും സമാധാനവും അംഗീകാരവും കിട്ടും Join Anti Corrutption Team
തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക.
Consumer Complaints & Protection Society - Whatsapp Group:
https://chat.whatsapp.com/L54tPOJ50KFIUOGHvxrhJL
Telegram ലിങ്ക്.
https://t.me/joinchat/SXAVyl1fZPdbVTb0
Facebook ഗ്രൂപ്പ് ലിങ്ക്.
https://www.facebook.com/groups/467630077264619
CONSUMER COMPLAINTS AND PROTECTION SOCIETY (Regd)