റോഡിനു വേണ്ടി പഞ്ചായത്തിലേക്കോ മുൻസിപ്പാലിറ്റിയിലേക്കോ സ്ഥലം Surrender ചെയ്തതിന് ശേഷം വസ്തു ഉടമയ്ക്ക് ടി ഭൂമിയിൽ അധികാര അവകാശങ്ങൾ ഉണ്ടോ ?


Join AntiCorruption Team to make the world better
Join AntiCorrutption Team


റോഡിനു വേണ്ടി പഞ്ചായത്തിലേക്കോ മുൻസിപ്പാലിറ്റിയിലേക്കോ  സ്ഥലം Surrender ചെയ്തതിന് ശേഷം വസ്തു ഉടമയ്ക്ക് ടി ഭൂമിയിൽ അധികാര അവകാശങ്ങൾ ഉണ്ടോ ?
__________

റോഡിന്റെ വികസനത്തിന് വേണ്ടി മുൻസിപ്പാലിറ്റിക്കോ പഞ്ചായത്തിനോ സൗജന്യമായി സ്ഥലം വിട്ടു നൽകുന്നു. ടി സ്ഥലം പഞ്ചായത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്യാതെ തന്നെ ആസ്തി രജിസ്റ്ററിൽ ചേർക്കുന്നു. മുൻ വസ്തു ഉടമ പഴയ പോലെ വസ്തുവിന്റെ നികുതി അടക്കുകയും ചെയ്യുന്നു. പഞ്ചായത്തിന്റെ പണം ഉപയോഗിച്ച്, റോഡ്  ടാർ ചെയ്യുകയോ, ടൈൽ വിരിക്കുകയോ ചെയ്തതിനുശേഷം വസ്തു ഉടമ ടി റോഡിന്മേൽ സ്വകാര്യ അവകാശം ഉന്നയിക്കുകയും, പൊതുജനങ്ങളെ റോഡ് ഉപയോഗിക്കുന്നത് തടയുകയും ചെയ്താൽ, നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുവാൻ ഭരണാസമിതിക്കു ഉത്തരവാദിത്തവും അധികാരവുമുണ്ട്. ഒരിക്കൽ പഞ്ചായത്ത് ഏറ്റെടുത്ത ഭൂമിയിൽ പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് വികസന പ്രവർത്തനങ്ങൾ നടത്തിയതിനു ശേഷം, ടി വസ്തുവിലൂടെ പൊതുജനം നടക്കുന്നതോ, അവർ ഇലക്ട്രിക് ലൈൻ വലിക്കുന്നതോ, പൈപ്പിടുന്നതോ ആയ പ്രവർത്തനങ്ങൾ മുൻ വസ്തു ഉടമ തടസ്സപ്പെടുത്തുകയാണെങ്കിൽ പഞ്ചായത്ത് / മുൻസിപ്പാലിറ്റി ഭരണസമിതിക്ക് വേണ്ട നിയമ നടപടികൾ എടുക്കുവാനുള്ള അധികാരമുണ്ട്.

ഇക്കാര്യത്തിൽ കേരള ഹൈക്കോടതിയുടെ ഉത്തരവുണ്ട്.
........................................
 
 



 
തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക.
 
Consumer Complaints & Protection Society - Whatsapp Group:
https://chat.whatsapp.com/L54tPOJ50KFIUOGHvxrhJL
 
Telegram ലിങ്ക്.
https://t.me/joinchat/SXAVyl1fZPdbVTb0
 
Facebook ഗ്രൂപ്പ് ലിങ്ക്.
https://www.facebook.com/groups/467630077264619
 
CONSUMER COMPLAINTS AND PROTECTION SOCIETY  (Regd)
 
(A REGISTERED NGO FOR CONSUMER RIGHTS & LEGAL AWARENESS)