പഞ്ചായത്ത്‌ റോഡിൽ വച്ചു പൗരന് അപകടമുണ്ടായാൽ പഞ്ചായത്തിന് നഷ്ടപരിഹാരം കൊടുക്കുവാൻ ബാധ്യതയുണ്ടോ ?

Join Anticorruption Team https://anticorruptionteam.org/hesk/knowledgebase.php?category=573

ഉത്തരവാദിത്വമില്ലായ്മ മൂലം പഞ്ചായത്ത്‌ റോഡിൽ വച്ചു പൗരന് അപകടമുണ്ടായാൽ പഞ്ചായത്തിന് നഷ്ടപരിഹാരം കൊടുക്കുവാൻ ബാധ്യതയുണ്ടോ ? 

__________

 

കേരള പഞ്ചായത്ത് രാജ് ആക്ട്, 1994 സെക്ഷൻ 170 പ്രകാരം, പഞ്ചായത്തിന്റെ കീഴിലുള്ള എല്ലാ റോഡുകളും, നടപ്പാതകളും നല്ല രീതിയിൽ പരിപാലിച്ചു സുരക്ഷിതമായി സംരക്ഷിക്കേണ്ട ഉത്തരവാദിത്വം പഞ്ചായത്തിനാണ്.

 

 പഞ്ചായത്തിന്റെ ശ്രദ്ധക്കുറവുകൊണ്ടോ, ഉത്തരവാദിത്വമില്ലായ്മയോ കൊണ്ട്  പഞ്ചായത്തിന്റെ  കീഴിലുള്ള റോഡ്, കാന, ഫുട്പാത് മേൽപ്പാലം എന്നിവിടങ്ങളിൽ വച്ച്  വ്യക്തിക്ക്  അപകടം സംഭവിക്കുകയാണെങ്കിൽ, ടി വ്യക്തിക്ക് ഉണ്ടാവുന്ന നഷ്ടത്തിന് പഞ്ചായത്തിൽ നിന്നും നഷ്ടപരിഹാരം ലഭിക്കുവാൻ   അർഹനായിരിക്കുമെന്ന് പുല്ലൂർ പെരിയ പഞ്ചായത്ത് V/s കാർത്യായനി (1996) എന്ന കേസിലും, തൃക്കാക്കരപഞ്ചായത്ത്  V/s എക്സിക്യൂട്ടീവ് ഓഫീസർ (2009) എന്ന കേസിലും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. പൊതുജന ഉപയോഗത്തിനു വേണ്ടി പൊതുപണം ചിലവാക്കി കെട്ടിഉയർത്തിയിട്ടുള്ള സൗകര്യങ്ങൾ  അവർക്കുതന്നെ ഭീഷണിയാകുവാൻ പാടുള്ളതല്ല.

 

 ആക്ടിന്റെ സെക്ഷൻ 169,170 പ്രകാരം പഞ്ചായത്തിന്റെ ഫണ്ട്  ഉപയോഗിച്ച് നിർമ്മിക്കപെട്ട പൊതുജന സൗകര്യങ്ങളിൽ ഉണ്ടാകുന്ന അപര്യാപ്തതകൾ പരിഹരിക്കുവാനും  തടസ്സങ്ങൾ നീക്കുവാനുമുള്ള അധികാരവും, ഉത്തരവാദിത്തവും പഞ്ചായത്തിനുള്ളതാണ് .

 

 സമാനമായ നിയമങ്ങൾ മുൻസിപ്പൽ കോർപ്പറേഷനിലും ഉണ്ട്.

..........................................

 

 

 

 

 

 

തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക. 

 

Consumer Complaints & Protection Society - Whatsapp Group: 

https://chat.whatsapp.com/Gw8o1gdJar8FZxgOTTlEj6 

 

Telegram ലിങ്ക്. 

https://t.me/joinchat/SXAVyl1fZPdbVTb0 

 

Facebook ഗ്രൂപ്പ് ലിങ്ക്. 

https://www.facebook.com/groups/467630077264619 

 

CONSUMER COMPLAINTS AND PROTECTION SOCIETY  (Regd)