വൈദ്യുതി തർക്ക പരിഹാര ഫോറം (CGRF)

വൈദ്യുതി തർക്ക പരിഹാര ഫോറം (CGRF)


വൈദ്യുതി വിതരണ ലൈസൻസികളിൽ ( KSEB) നിന്ന് നമുക്ക് നേരെ നിയമ വിരുദ്ധമായ  നടപടികൾ ഉണ്ടാകുമ്പോൾ സമീപിക്കാൻ പറ്റുന്ന സംവിധാനങ്ങളാണ് വൈദ്യുതി തർക്ക പരിഹാര ഫോറങ്ങൾ(CGRF) , KSEB ൽ നിന്ന് തെറ്റായ അമിതമായ ബില്ല് ലഭിക്കുക, അപേക്ഷകളിൽ സമയബന്ധിതമായി സേവനങ്ങൾ നൽകാതിരിക്കുക, വോൾട്ടേജ് കുറവ്, വൈദ്യുതി മുടക്കം തുടങ്ങിയ പരാതികൾ പരിഹരിക്കാതിരിക്കുക തുടങ്ങിയ അനീതികൾ ക്ക് എതിരെ നമുക്ക് CGRF നെ സമീപിക്കാം .

കോഴിക്കോട് (വടക്കൻ ജില്ലകൾ).
 

കളമശ്ശേരി- എറണാകുളം(മധ്യ കേരളം)


കൊട്ടാരക്കര(തെക്കൻ ജില്ലകൾ)

 
തുടങ്ങിയ സ്ഥലങ്ങളിൽ ആണ് CGRF ഉള്ളത്.  

CGRF ൽ പരാതി നൽകുന്നതിന് വക്കീലോ ഫീസോ ഒന്നും വേണ്ട. തപ്പാൽ വഴിയും ഇ-മെയിൽ ആയും പരാതി നൽകാവുന്നതാണ്

CGRF വിധികൾ  www.cgrf.kseb.in ൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്


CGRF വിധികൾക്ക് അപ്പീലുമായി സംസ്ഥാന ഇലക്ട്രിസിറ്റി ഓംബുഡ്സ്മാനെ സമീപക്കാവുന്നതാണ്

----------------------------------------------
വൈദ്യുതി മോഷണം, അനധികൃത ഉപയോഗം ( വൈദ്യുതി നിയമം-2003, സെക്ഷൻ 126,135) തുടങ്ങിയ നടപടികൾ സംബന്ധിച്ച പരാതികൾ CGRF ൽ എടുക്കാറില്ല. അവ അപ്പലേറ്റ് അതോറിട്ടി- എറണാകുളം ആണ് പരിഗണിക്കാറ്.
-------------------------------------------