30 HP മാത്രം ലോഡുള്ള കണക്ഷൻ നൽകാൻ 100 kVA ട്രാൻസ്ഫോർമർ സ്ഥാപിക്കണം എന്ന് KSEB,

30 HP  മാത്രം ലോഡുള്ള കണക്ഷൻ നൽകാൻ 100 kVA   ട്രാൻസ്ഫോർമർ സ്ഥാപിക്കണം  എന്ന് KSEB, 5 ലക്ഷം രൂപ അടക്കാൻ അപേക്ഷകനോട് ആവിശ്യപ്പെട്ട നോട്ടീസ് റദ്ദാക്കി CGRF

ഉപഭോക്താവിന് അനുകൂലമായുള്ള കോഴിക്കോട് CG RF ന്റെ ഉത്തരവ് ആണിത്.

മലപ്പുറം ജില്ലയിലെ ഒരു KSEB സെക്ഷൻ ഓഫീസിൽ 40kW ലോഡുള്ള ഒരു വ്യവസായ കണക്ഷന് വേണ്ടി ഒരു സംരഭകൻ അപേക്ഷ നൽകുന്നു . പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കാതെ തന്നെ കണക്ഷൻ ലഭിക്കും എന്ന് വാക്കാൽ KSEB ഉദ്യേഗസ്ഥർ അറിയിച്ചത് കൊണ്ടാണ് വ്യവസായം തുടങ്ങാൻ പ്രസ്തുത സ്ഥലത്ത് മുതൽ മുടക്കിയത് . എന്നാൽ കണക്ഷന്റെ അപേക്ഷ നൽകിയപ്പോൾ കണക്ഷന് 100 kVA  ട്രാൻസ്ഫോർമർ സ്ഥാപിക്കണം എന്നും അതിനായി 5.2 ലക്ഷം രൂപ അടക്കണം എന്നും KSEB അറിയിച്ചു. 30 HP മാത്രമെ കോൺട്രാക്ട് ഡിമാന്റ് ഉണ്ടാകു എന്ന് പറഞ്ഞെങ്കിലും കണക്ഷൻ നൽകാൻ KSEB തയ്യാറായില്ല. ഇത് അനീതി ആണ് എന്നും. ട്രാൻസ്ഫോർമർ സ്ഥാപിക്കാതെ തന്നെ കണക്ഷൻ നൽകാൻ പറ്റും എന്നും . കണക്ഷൻ എത്രയും പെട്ടന്ന് നൽകണം എന്നും ആവിശ്യപ്പെട്ട് കൊണ്ട് അപേക്ഷകൻ കോഴിക്കോട് CGRF നെ സമീപിച്ചു .

കണക്ഷൻ വേണ്ട സ്ഥലത്ത് നിലവിൽ ഫീഡ് ചെയ്യുന്നത് ഒരു 100 KVA ട്രാൻസ്ഫോർമറിൽ നിന്നായിരുന്നു . അതിൽ ലോഡ് കൂടുതൽ ആയതിനാൽ 30HP കണക്ഷൻ നൽകാൻ നിർവാഹം ഉണ്ടായിരുന്നില്ല. എന്നാൽ സമീപത്ത് 250 KVA യുടെ മറ്റൊരു ട്രാൻസ്ഫോർമർ ഉണ്ടായിരുന്നു. KSEB പോസ്റ്റുകളിലെ  ഇന്റർ ലിങ്കുകൾ മാറ്റിയിൽ 250 KVA ട്രാൻസ്ഫോർമറിൽ നിന്നും പ്രസ്തുത കണക്ഷൻ നൽകാൻ പറ്റുമായിരുന്നു . പരാതിയിൽ ഈ കാര്യം പറഞ്ഞിട്ടുണ്ടായിരുന്നു. CGRF , 5.20 ലക്ഷത്തിന്റെ ഡിമാന്റ് റദ്ദാക്കുകയും , ഇന്റർ ലിങ്ക് മാറ്റി 250 kVA ട്രാൻസ്ഫോർമറിൽ നിന്ന് കണക്ഷൻ നൽകാൻ ഉത്തരവ് ഇടുകയും ചെയ്തു.

ഇത്തരം പ്രശ്നങ്ങൾ വരുമ്പോൾ ഇന്റർലിങ്കുകൾ മാറ്റി പരമാവധി കണക്ഷനുകൾ തരാൻ KSEB ശ്രമിക്കാറുണ്ട്. എന്നാലും ചില ഉദ്യോഗസ്ഥർ ഉപഭോക്താവിന്റെ ചിലവിൽ KSEB ക്ക് ഒരു ട്രാൻസ്ഫോർമർ കിട്ടിക്കോട്ടെ എന്ന് കരുതി സംരഭകരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. കൂടാതെ നിയമങ്ങളിലും യാതൊരു വ്യക്തതയും ഇല്ല. 20 kw വേണ്ട ഉപഭോക്താവിനോട് പോലും ട്രാൻസ്ഫോർമർ വെക്കാൻ വേണ്ടി KSEB ക്ക് ആവിശ്യപെടാവുന്ന നിലയിലാണ് നിയമങ്ങൾ . ഉപഭോക്താവ് പണം മുടക്കി സ്ഥാപിച്ചാലും ട്രാൻസ്ഫോർമർ KSEB ക്ക് സ്വന്തമാണ് . മറ്റുള്ള ഉപഭോക്താക്കൾക്ക് അതിൽ നിന്നും വൈദ്യുതി നൽകാൻ KSEB ക്ക് പറ്റും. പക്ഷെ ട്രാൻസ്ഫോർമറിന്റെ ചിലവിന്റെ ഒരു പങ്കും KSEB വഹിക്കുന്നും ഇല്ല.  മറ്റുള്ള സംസ്ഥാനങ്ങളിലെ പോലെ മുതൽ മുടക്ക് കുറഞ്ഞ 16 KVA/25kVA/63kVA ട്രാൻസ്ഫോർമറുകൾ  KSEB സ്ഥാപിച്ചു നൽകുന്നും ഇല്ല. കുറഞ്ഞത് 100 kVA മാത്രം . 16 kW ലോഡുള്ള മൊബൈൽ ടവർ കണക്ഷന് വേണ്ടി ട്രാൻസ്ഫോർമറും ലൈനും സ്ഥാപിക്കാൻ 27 ലക്ഷം അടക്കാൻ KSEB ആവിശ്യപ്പെട്ട കാര്യം മുൻ പോസ്റ്റിൽ പറഞ്ഞിട്ടുണ്ടായിരുന്നു. കേരളത്തെ സംരഭ സൗഹൃദമാക്കാൻ  സർക്കാരും വ്യവസായ വകുപ്പും ശ്രമിക്കുമ്പോൾ KSEB ഉദ്യോഗസ്ഥരുടെ ഇത്തരം നിലപ്പാട് നാടിന്റെ പുരോഗതിയെ പിന്നോട്ട് അടിപ്പിക്കുന്നതാണ് . ഇത് തിരുത്തപെടേണ്ടത് ആണ്.