കറന്റ് എടുക്കാൻ അവർ consent തരുന്നില്ല.
കറന്റ് എടുക്കാൻ അവർ concern തരുന്നില്ല.
താങ്കൾ വൈദ്യുതി കണക്ഷന് ആവശ്യമായ രേഖകൾ (ഐഡന്റിറ്റി, ഉടമസ്ഥത, വയറിങ് കംപ്ലീഷൻ ) സഹിതം ബന്ധപ്പെട്ട സെക്ഷൻ ഓഫീസിൽ അപേക്ഷ നൽകുക. KSEB സ്ഥലപരിശോധന നടത്തും. അപ്പോൾ നിങ്ങൾ പറയുന്ന പോസ്റ്റിൽ നിന്ന് മാത്രമേ കണക്ഷൻ നൽകാൻ പറ്റുകയുള്ളൂ, പക്ഷേ അയൽ വസ്തു ഉടമ സമ്മതം നൽകുന്നില്ല എന്നാണ് കാണുന്നതെങ്കിൽ, ബന്ധപ്പെട്ട സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താങ്കളുടെ അപേക്ഷയും വിശദ റിപ്പോർട്ടും ജില്ലയുടെ അഡിഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിനു അയക്കും. ADM സ്ഥലം പരിശോധിച്ച് രണ്ട് കൂട്ടരുടെയും വാദങ്ങൾ പരിഗണിച്ചു ഉചിതമായ നടപടി എടുക്കും. വൈദ്യുതി എല്ലാവരുടെയും അവകാശം ആയ നിലയ്ക്ക് താങ്കൾക്ക് വൈദ്യുത കണക്ഷൻ നൽകുന്നതിന് വേണ്ട ഓർഡർ ലഭിക്കും എന്ന് തന്നെയാണ് വിശ്വാസം