കുട്ടനാട്ടിലെ വൈദ്യുതി പ്രതിസന്ധി യുദ്ധകാല അടിസ്ഥാനത്തിൽ അടിയന്തിരമായി പരിഹരിക്കണം
To
ശ്രീ കെ കൃഷ്ണൻ കുട്ടി
വൈദ്യുതി വകുപ്പ് മന്ത്രി
സെക്രട്ടറിയേറ്റ്
തിരുവനന്തപുരം
ബഹുമാനപ്പെട്ട സർ ,
വിഷയം - കുട്ടനാട്ടിലെ വൈദ്യുതി പ്രതിസന്ധി യുദ്ധകാല അടിസ്ഥാനത്തിൽ അടിയന്തിരമായി പരിഹരിക്കണം
കുട്ടനാട് താലൂക്കിലെ മങ്കൊമ്പ് സബ്സ്റ്റേഷനിലെ പരിധിയിൽ വരുന്ന പുളിങ്കുന്ന് ,കാവാലം ,ചമ്പക്കുളം ,നെടുമുടി ,നീലംപേരൂർ എന്നീ പഞ്ചായത്തുകളിലാണ് കുട്ടനാട്ടിലെ കായൽ കൃഷി മുഴുവനായി നടക്കുന്നത് .വോട്ടേജ് ക്ഷാമവും , സ്ഥിരമായി വൈദ്യുതി മുടങ്ങുന്നത് കാരണവും സമയബന്ധിതമായി കൃഷിക്കാർക്ക് വെള്ളം വറ്റിക്കാൻ പല നേരത്തും സാധിക്കാതെ വരുകയും വളരെയധികം നഷ്ടം എല്ലാ വർഷവും ഉണ്ടായിക്കൊണ്ടിരിക്കുന്നു. അതോടൊപ്പം നിരന്തരം പകൽ സമയത്ത് കറണ്ട് പോകുന്നതും , വോൾട്ടേജ് ക്ഷാമം കാരണവും കുട്ടനാട്ടുകാർ ഓരോ ദിവസവും ദുരന്തം അനുഭവിച്ചു കൊണ്ടിരിക്കുക ആണ് .
മേൽപ്പറഞ്ഞ പ്രശ്നം പൂർണ്ണമായി പരിഹരിക്കുന്നതിന് താഴെ പറയുന്ന കാര്യങ്ങൾ ബഹുമാനപ്പെട്ട അങ്ങയുടെ ശ്രദ്ധയിൽ പെടുത്തുന്നു .
1,കുട്ടനാട്ടിലെ വൈദ്യുതി പ്രതിസന്ധി പൂർണ്ണമായും പരിഹരിക്കാൻ നിർദ്ദേശിച്ച കാവാലം രാജപുരത്തുനിന്ന് 500 മീറ്റർ ലൈൻ വലിച്ചു ലിസ്യയിൽ സബ്സ്റ്റേഷൻ നിർമ്മാണത്തിനുള്ള അനുമതി സർക്കാരിൽ നിന്ന് ലഭിച്ചിരുന്നു .എന്നാൽ നാളിതുവരെ പ്രസ്തുത പദ്ധതി ആരംഭിക്കാൻ സർക്കാരിനു കഴിഞ്ഞിട്ടില്ല .
2 ,പൊങ്ങാ മുതൽ മങ്കൊമ്പ് സബ്സ്റ്റേഷൻ വരെ പാടത്തുകൂടി ലൈൻ വലിക്കുന്നത് റീ ബിൽഡ് പദ്ധതി പ്രകാരം രണ്ടുവർഷം മുമ്പേ വൈദ്യുതി വകുപ്പ് മന്ത്രി കൃഷ്ണൻ കുട്ടി സർ ഉദ്ഘാടനം ചെയ്തതാണ് .എന്നാൽ ആ പദ്ധതി മുടങ്ങിക്കിടക്കുകയാണ് ഇതുവരെ ആരംഭിക്കാൻ സാധിച്ചില്ല .
3, കുട്ടനാട് വെള്ളപ്പൊക്കസാധ്യതയുള്ള പ്രദേശമായതിനാലും, ഒറ്റകൃഷി ചെയ്യുന്ന സ്ഥലമായതിനാലും പല ട്രാൻസ്ഫോർമറുകളും വെള്ളപ്പൊക്ക സമയത്ത് ഓഫ് ചെയ്തു വയ്ക്കേണ്ട സാഹചര്യം ഉണ്ടാകുന്നുണ്ട്, ആയതിനാൽ അത്തരം ട്രാൻസ്ഫോർമറുകൾ എല്ലാം തന്നെ ഉയരമുള്ള പോസ്റ്റിൽ വച്ച് പുതുക്കി നിർമ്മിക്കാൻ അടിയന്തിര നടപടി ഉണ്ടാവണം.
4, കുട്ടനാട്ടിൽ വെള്ളപ്പൊക്കസമയത്ത് ഓഫ് ചെയ്യുന്നതിനാലും മറ്റും, എല്ലാ ട്രാൻസ്ഫോർമറുകളുടെയും LT ലൈനുകൾ ABC (Ariel Bunched Cable )അല്ലെങ്കിൽ Covered കണ്ടക്ടർ ഉപയോഗിച്ച് പുനർ നിർമ്മിക്കണം .
5,കുട്ടനാട്ടിലെ KSEB ഓഫീസുകൾക്ക് എത്രയും പെട്ടെന്ന് വൈദ്യുതി മുടക്കം പരിഹരിക്കാൻ സ്പീഡ് ബോട്ട് അനുവദിക്കണം എന്നത് വളരെ അത്യാവശ്യമായ കാര്യമാണ് .
6,തദ്ദേശീയരായതും വെള്ളത്തിൽ പരിചയം ഉള്ളവരെയും നിയമിക്കുന്നത് വെള്ളത്തിൽ യാത്ര ചെയ്യുമ്പോൾ അപകടം ഉണ്ടാകാതിരിക്കാൻ സഹായിക്കും .
7, KSEB യുടെ പല വർക്കുകളും കോൺട്രാക്ട് എടുക്കാൻ കരാറുകാർ മടി കാണിക്കുന്നത് പുഞ്ച പാടങ്ങളിൽ പണിയുമ്പോൾ ലഭിക്കുന്ന കൂലി റോഡ് ഉള്ള പ്രദേശത്തേതിന് തുല്യമായതിനാലാണ്, ആയതിനാൽ കരാറുക്കാർക്ക് കായൽ മേഖലയിൽ പണിയുമ്പോൾ റേറ്റ് വർദ്ധനവ് അനുവദിക്കേണ്ടത് ന്യായമായ ആവശ്യം ആണ്
8,കുട്ടനാട്ടിലെ പല ഭാഗത്തും പ്രധാന ഇലക്ട്രിക് ലൈന്റേ മുകളിൽ മരച്ചില്ലകൾ ,തെങ്ങിന്റെ ഓലകൾ ഉൾപ്പെടെയുള്ളവ കാറ്റും മഴയും ഉണ്ടാവുമ്പോൾ വീണ് നിരന്തരം വൈദ്യുതി മുടങ്ങുന്നുണ്ട് .അതിനാൽ ട്രാൻസ്ഫോമറിലേയ്ക്ക് പോകുന്ന പ്രധാന ലൈൻ എല്ലാം നിലവിലുള്ള കോൺക്രീറ്റ് പോസ്റ്റ് മാറ്റി നല്ല ഉയരമുള്ള ഇരുമ്പ് പോസ്റ്റ് വെക്കാനുള്ള നടപടി അടിയന്തിരമായി ഉണ്ടാവണം .
9,കുട്ടനാട്ടിൽ ഒരു ചെറിയ കാറ്റോ , മഴയോ ഉണ്ടായാൽ നിരന്തരം കറണ്ടു പോകുന്ന ഒരു അവസ്ഥയാണ് ഇപ്പോൾ .ഇതിന് പരിഹാരമായി ഒരു വർഷത്തിൽ രണ്ട് തവണ (മെയ് & ഡിസംബർ) ജനപ്രതിനിധികൾ ,രാഷ്ട്രീയക്കാർ ,പൊതു പ്രവർത്തകർ ,സോഷ്യൽ മീഡിയ പ്രവർത്തകർ,യുവജന സംഘടനകൾ എന്നിവർ ഉൾപ്പടെ എല്ലാരും കൂടി ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ കുട്ടനാട്ടിലെ മേൽപ്പറഞ്ഞ അഞ്ചു പഞ്ചായത്തിലെയും എല്ലാ സ്ഥലങ്ങളും എല്ലാരും ഒത്തൊരുമിച്ച് സന്ദർശിച്ചു ഇലക്ട്രിസിറ്റി ലൈന് തടസ്സം നിൽക്കുന്ന എല്ലാ വൃക്ഷങ്ങളും ,തെങ്ങിന്റെ എല്ലാ ഓലകളും വെട്ടി മാറ്റാനുള്ള കൺസെന്റ് ഉടമയുടെ കയ്യിൽ നിന്നും മേടിക്കുകയും അതിനുശേഷം വെട്ടി മാറ്റാനുള്ള നടപടി സ്വീകരിക്കുകയും ചെയ്താൽ കുട്ടനാട്ടിൽ നിരന്തരം വൈദ്യുതി മുടങ്ങുന്നതിന് പരിഹാരം ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.
മേൽ പറഞ്ഞ 9 കാര്യങ്ങളിൽ അടിയന്തിര തീരുമാനം ഉണ്ടായി കുട്ടനാട്ടിലെ വൈദ്യുതി പ്രതിസന്ധി യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കാനുള്ള നടപടി അങ്ങയുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു .
വിശ്വസ്തയോടെ
കുര്യൻ ജെ മാലൂർ MBA
മാളെയ്ക്കൽ വാച്ചാപറമ്പിൽ പാട്ടത്തിൽ മാലൂർ ഫാം ഹൗസ് .
ഫാത്തിമ മാലൂർ കപ്പേളയ്ക്ക് സമീപം
പുളിങ്കുന്ന് , കുട്ടനാട്
ആലപ്പുഴ -688504
Mob -7594904988
Email -kurianmaloor@gmail.com
(Social Worker In Kuttanad,President & Chief Admin KUTTANAD NATIVES FB & WhaattsApp Community ,Former Manager HDFC Bank Alappuzha, Chairman MALOOR GROUP Pulinkunnu Kuttanad)