Aബാങ്കിൽ ഒരു ഹൗസിംഗ് ലോൺ ഉണ്ട്. അത് H ബാങ്കിലേക്ക് മാറ്റാൻ വേണ്ടി അപേക്ഷ കൊടുത്തിരുന്നു ഒരേ എമൗണ്ടിന് രണ്ട് ബാങ്കിലെ EMI അടക്കേണ്ട അവസ്ഥയാണ്

എന്റെ സുഹ്യത്തിന് Aബാങ്കിൽ ഒരു ഹൗസിംഗ് ലോൺ ഉണ്ട്. അത് H ബാങ്കിലേക്ക് മാറ്റാൻ വേണ്ടി അപേക്ഷ കൊടുത്തിരുന്നു. H ബാങ്കിലെ ലോൺ സാങ്ങ്ഷൻ ആയതിനുശേഷം, Aബാങ്കിലെ ഹൗസിംഗ് ലോൺ തുകയായ 9 ലക്ഷം രൂപയുടെ ഒരു ചെക്ക് എൻറെ ലോൺ അക്കൗണ്ടിലേക്ക് H ബാങ്ക് അഡ്വക്കേറ്റ് സബ്മിറ്റ് ചെയ്തു. ഞാൻ ബീഹാറിൽ ജോലി ചെയ്യുന്നതിനാൽ എൻറെ കോ- ആപ്ലിക്കേണ്ടായ എൻ്റെ ഭാര്യയുമായാണ് അവർ അത് സബ്മിറ്റ് ചെയ്തത്. Aബാങ്ക് ആ ചെക്ക് സ്വീകരിക്കുകയും ചെയ്തു. കുറച്ചു ദിവസത്തിനകം ലോൺ ക്ലിയർ ആയി കൊണ്ടുള്ള മെസ്സേജ് വരുമെന്ന് പറഞ്ഞു. അപ്പോൾ മെയിൻ ആപ്ലിക്കേഷൻ ആയ ഞാൻ വന്ന് ലോൺ ക്ലോസ് ചെയ്യണം എന്നും പറഞ്ഞു. ഡിസംബർ 5നാണ് ചെക്ക് ഡിപ്പോസിറ്റ് ചെയ്തത്. ഡിസംബർ 10 ആയപ്പോൾ Aബാങ്കും H ബാങ്കും എൻറെ അക്കൗണ്ടിൽനിന്ന് ഇഎംഐ കട്ട് ചെയ്തു. അത് H ബാങ്കിന് ധരിപ്പിച്ചപ്പോൾ പറഞ്ഞത് അത് Aബാങ്കിൽ നിന്നും പിന്നീട് റീഫണ്ട് ആയിക്കോളും ക്ലിയറൻസിന് കുറച്ചു സമയമെടുക്കും അതുകൊണ്ടാണ് ഇത് കട്ട് ആയതൊന്നും അതിനുശേഷം നിങ്ങൾക്ക് അത് റീഫണ്ട് ആകും എന്നാണ് പറഞ്ഞത്. പക്ഷേ ഇപ്പോൾ Aബാങ്ക് പറയുന്നത് ഞാൻ വരുന്നതുവരെ ഇഎംഐ അവർ കട്ട് ചെയ്യും എന്നും H കട്ട് ചെയ്യുന്നത് ഉത്തരവാദിത്വം ഞങ്ങൾക്കില്ലെന്ന് ആണ്. H ബാങ്ക് പറയുന്നത് ഞങ്ങളുടെ ഇഎംഐ കട്ട് ചെയ്യുമെന്നും Aബാങ്കിൻറെ ഒരു ഉത്തരവാദിത്വം ഞങ്ങൾക്കില്ലെന്ന് ആണ്. ഞാൻ ഒരേ എമൗണ്ടിന് രണ്ട് ബാങ്കിലെ EMI അടക്കേണ്ട അവസ്ഥയാണ് എനിക്കുള്ളത്. എനിക്ക് ഇതിനുള്ള ഒരു നിയമസഹായം പറഞ്ഞു തരുമോ?

 

ബാങ്കിൽ പോയി loan close ചെയ്തു.. രേഖകളും ,non liability സർട്ടിഫിക്കറ്റും വാങ്ങിക്കുക...

തിരിച്ചടവ് സ്റ്റേറ്റ്മെന്റും...

അധികം അടച്ചതുക തിരിച്ചുതന്നില്ലങ്കിൽ obdusman ന്ന് പരാതികൊടുക്കാം...

 

ലോൺ ക്ളോസ് ചെയ്യാനെടുക്കുന്ന സമയം വരെയുള്ള ഇന്ററസ്റ്റ് താങ്കൾ എന്തായാലും പേ ചെയ്യേണ്ടി വരും,

ഇനി താങ്കൾ ഇവിടെ ഉണ്ടെങ്കിൽ കൂടി ഫോർ ക്ളോഷർ എടുക്കുന്നത് ഒരു 10 ദിവസം upfront ആയിട്ടായിരിക്കും.

താങ്കൾ സ്ഥലത്തില്ലെങ്കിൽ കോ അപ്ലിക്കന്റിന് ലോൺ ക്ളോസ് ചെയ്യാനുള്ള ഓതറൈസേഷൻ ലെറ്റർ നൽകി അയച്ചാലും മതി.

അല്ലെങ്കിൽ ക്ളോസ് ചെയ്യാനുള്ള എമൌണ്ട് ലോൺ സ്റ്റേറ്റ്മെന്റിൽ കയറിയാൽ താങ്കൾക്ക് ബീഹാറിലുള്ള Aബാങ്ക് ലോൺ സെന്ററിൽ നിന്നും ക്ളോഷറിനുള്ള റിക്വസ്റ്റ് റെയ്‌സ് ചെയ്യുകയും ചെയ്യാം.

H Bank യിൽ നിന്നും Aലേക്ക് കൊടുത്ത ചെക്ക് ക്ലിയറായോ എന്ന് പോസ്റ്റിൽ പറയുന്നില്ല.

പോസ്റ്റിൽ നിന്നും എന്താണ് കൃത്യമായ പ്രശ്നം എന്നും മനസ്സിലായില്ല.

ക്ളോസ് ആക്കാൻ പറ്റുന്നില്ല എന്നതാണെങ്കിൽ ഞാൻ മുകളിൽ പറഞ്ഞതാണ് വഴി. ക്ളോസ് ആകുന്നത് വരെയുള്ള ഇന്ററസ്റ്റ് പേ ചെയ്യുന്നതാണ് പ്രശ്നമെങ്കിൽ അതിന് വേറെ ഓപ്‌ഷനില്ല, ലോൺ റൺ ചെയ്യുന്ന സമയത്തെ ഇന്ററസ്റ്റ് അടച്ചേ പറ്റൂ.

Dec 10 വരെയുള്ള emi A എടുത്തതിൽ പ്രശ്നമൊന്നുമില്ല, H ഫുൾ എമൌണ്ട്ന് emi എടുക്കില്ല,തന്ന പൈസയ്ക്ക് അത്രയും ദിവസത്തെ emi ആണ് run ചെയ്യുക

 

ചെക്ക് ക്ലിയർ ആയി. A ബാങ്കിൻറെ ലോൺ അക്കൗണ്ടിൽ unudjusted എമൗണ്ട് ആയി കിടക്കുകയാണ്.

 

ലീഡ് ബാങ്കിനെയോ, ബാങ്ക് Ombudsman നെയോ സമീപിക്കാം

 

Bank പോയി ലോൺ closer ഫോം വാങ്ങി. Noc എടുക്കുക. എക്സ്ട്രാ പിടിച്ച പൈസ തിരിച്ചു തരാൻ ബാങ്ക് മാനേജർ ക്ക് application കൊടുക്കുക. സമയം എടുക്കും 1 മാസം