എൻറെ ഉപ്പ മൂന്നുമാസം മുമ്പ് മരണപ്പെട്ടു...ഉപ്പയുടെ SBi അക്കൗണ്ടിൽ പെൻഷൻ കാശ് കുറച്ച് ഉണ്ട് ... അത് ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്.
എൻറെ ഉപ്പ മൂന്നുമാസം മുമ്പ് മരണപ്പെട്ടു...ഉപ്പയുടെ SBi അക്കൗണ്ടിൽ പെൻഷൻ കാശ് കുറച്ച് ഉണ്ട് ... അത് ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്...നോമിനി ആയി ആരുമില്ല...
അന്നാ മോട്ടി
നേരേ ബാങ്കിൽ ചെല്ലുക. നോമിനി ഉണ്ടോ എന്നത് ചെക് ചെയ്യുക. ഉണ്ടെങ്കിൽ ഡെത്ത് സർട്ടിഫിക്കറ്റ് & നോമിനിയുടെ ഐഡി കാർഡ് നൽകിയാൽ അക്കൗണ്ട് ക്ലോസ് ചെയ്ത് അതിലെ ക്യാഷ് നോമിനിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യും.
നോമിനി ഇല്ലാ എങ്കിൽ താലൂക്ക് ഓഫീസിൽ നിന്ന് ഫാമീലി ലീഗൽ ഹെയ്ർഷിപ് സർട്ടിഫിക്കറ്റ് നേടണം. അതിനായ് അക്ഷയയിൽ ഐഡി കാർഡ് നൽകിക്കൊണ്ട് അപേക്ഷ നൽകാം. അപേക്ഷ നൽകി ഗസറ്റിൽപബ്ലീഷ് ചെയ്ത് കഴിഞ്ഞ് 30 ദിവസം കഴിഞ്ഞ് എതിർപ്പ് ഒന്നും വന്നില്ല എങ്കിൽ അത് കഴിഞ്ഞുള്ള 15 ഡേയ്സിനുള്ളിൽ സർട്ടിഫിക്കറ്റ് ലഭിക്കും. ആ സർട്ടിഫിക്കറ്റും 500 രൂപാ മുദ്രപ്പത്രവും അടക്കം ബാങ്കിന്റെ ആപ്ലിക്കേഷൻ ഫോമും ഫിൽ ചെയ്തത് സബ്മിറ്റ് ചെയ്യുക. അവകാശികൾ ആയ എല്ലാവരും ആയ് മാനേജർ പറയുന്ന ദിവസം മരിച്ച ആൾടെ ഡെത്ത് സർട്ടിഫിക്കറ്റും, അവകാശികളുടെ ഐഡി കാർഡും, സാക്ഷികളും ഉൾപ്പെടെ ബാങ്കിൽ ഹാജരാകുക. എല്ലാവർക്കും സ്വീകാര്യമായ രീതിക്ക് ബാങ്ക് ക്യാഷ് ട്രാൻസ്ഫർ ചെയ്യുന്നതാണു.
ഒരു കാരണവശാലും എ റ്റി എം വച്ച് ക്യാഷ് വിത്ഡ്രാ ചെയ്യരുത്. കാരണം ആരേലും ഒരാൾ ഭാവിയിൽ പരാതിപ്പെട്ടാൽ ആകെ ജഹപൊഹ ആകും. ആസ് പർ റൂൾ മുന്നോട്ട് പോവുക
Usama Vilayil
എന്റെ ഉപ്പയുടെ പേരിൽ ഇതുപോലെ നോമിനി ഒരു അക്കൗണ്ട് ഉണ്ടായിരുന്നു ഗ്രാമീണ ബാങ്കിൽ..
പഴയ ബാങ്ക് മാനേജർ ഓരോരോ കാരണങ്ങൾ പറഞ്ഞു നല്ലോണം കളിപ്പിച്ചിട്ടുണ്ട്..ഫോം ഫിൽ ചെയ്യണമെന്ന് പറഞ്ഞ് ഒരു വലിയ ബുക്കിൽ നിന്നും പത്തമ്പത് പേജ് copy എടുത്തോണ്ട് വരാൻ പറഞ്ഞു , അങ്ങിനെ അങ്ങിനെ കുറെ വർഷങ്ങൾക്ക് ശേഷം ഈയിടെ 2023 ൽ സംഭവം കിട്ടി...
Death certificate
Family memberahip സർട്ടിഫിക്കറ്റ്
പഞ്ചായത്ത് പ്രസിഡന്റ്ന്റെ signature with seal ,
ward മെമ്പറുടെ sign with seal ,
matoru ward മെമ്പറുടെ Sign with seal..
കൂടാതെ Father nte സ്വത്തിനു അവകാശമുള്ള എല്ലാ ആളുകളും , അവരവരുടെ ആധാർ കാർഡ് , പിന്നെ
അതെ Bankil അക്കൗണ്ട് ഉള്ള രണ്ട് ആളുകൾ , അക്കൗണ്ട് ബുക്കിന്റെ copy, ആധാർ കാർഡ്.. അവസാനം പറയപ്പെട്ട ഈ ആളുകളെല്ലാം കൂടെ ഒരു ദിവസം bankil പോകുക..
K.v. Thomas
എന്റെ അപ്പൻ രണ്ടു വര്ഷം മുന്നേ മരണപ്പെട്ടു .. കർഷക പെൻഷൻ കിട്ടിയിരുന്നു. ഇതേ അവസ്ഥ. ബാങ്കിൽ വിളിച്ചപ്പോൾ നോമിനിയുണ്ടോ എന്നും ഉണ്ടെങ്കിൽ കാര്യങ്ങൾ എളുപ്പം ആകും എന്ന് പറഞ്ഞു. ബാങ്ക് അക്കൗണ്ട് നമ്പർ കൊടുത്തപ്പോൾ 'അമ്മ നോമിനി ആണ്. പിന്നീട് മരണ സർട്ടിഫിക്കറ്റ് കൊടുത്തു. മരണത്തിനു ശേഷം വന്ന പെൻഷൻ മുഴുവനും സർക്കാരിലേക്ക് തിരിച്ചു പോകും. അതെ വരെയുള്ളതു നോമിനിക്ക് ലഭിക്കും.
.
ഇനി നോമിനി ഇല്ലെങ്കിൽ - മക്കൾ എല്ലാവരും ഒരേ ദിവസം തന്നെ ഹീയറിങ്ങിനു ബാങ്കിൽ പോകേണ്ടി വരും. അതിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി പെൻഷൻ കാശ് എടുക്കാം. സമയം എടുക്കും.
Nisam Kadalayi
നേരെ ബാങ്കിൽ ചെല്ലുക അവരോട് പറഞാൽ എതല്ലം പേപ്പർ വേണമെന്ന് അവർ പറയും..ഇത് കഴിഞ്ഞ മാസം ഞാൻ എൻ്റെ ഉമ്മാക്ക് വേണ്ടി ചെയ്തതാണ്
1 മരണ സർട്ടിഫിക്കറ്റ്
2 ഫാമിലി മെമ്പർ സർട്ടിഫിക്കറ്റ്
3 ഉപ്പയുടെ പാസ്ബുക്ക്
4 മരണ തിയ്യതിക്ക് ശേഷം പെൻഷൻ
വന്നിട്ടുണ്ടെങ്കിൽ അത് ഡിക്ലയർ ചെയ്ത
സർട്ടിഫിക്കറ്റ് (പഞ്ചായത്തിൽ നിന്നും കിട്ടും)
5 അപേക്ഷകൻ്റെ പാസ്സ് ബുക്ക് കോപ്പി
ഇത്രയും കൊടുത്താൽ മതി.