വീടുപണി ശാസ്ത്രീയമായ രീതി

 

നിങ്ങളുടെ മൊത്തം budget ന്റെ ഒരു ശതമാനം planning ന് വേണ്ടി മാറ്റി വക്കണം, ഇതുകൊണ്ടുള്ള ഗുണം നിങ്ങൾക്ക് വീട് ഉണ്ടാക്കുമ്പോൾ മനസിലാകും. വീടുപണി കുറഞ്ഞ സമയത്തിനുളളിൽ തീർക്കുന്നതാണ് ലാഭം, വിലകയറ്റത്തിൽ നിന്ന് രക്ഷപ്പെടാം, ഒപ്പം കൂടുതൽ കാലം വീട്ടിൽ താമസിക്കാം. നിങ്ങൾ ലോൺ എടുത്താണ് വീട് ഉണ്ടാക്കുന്നതെങ്കിൽ തീർച്ചയായും planning ഫലപ്രദമായ രീതിയിൽ complete ആയ ശേഷം മാത്രം പണി തുടങ്ങുക.

വീടു പണിയിൽ ആദ്യമായി ചെയ്യേണ്ടത് വീട്ടിൽ ആവശ്യമുള്ള സൗകര്യങ്ങുടെ ലിസ്റ്റ് ഉണ്ടാക്കല്ലാണ്. നിങ്ങൾ വീട്ടിൽ എത്ര സമയം ചെലവഴിക്കുമെന്ന് നോക്കി ഒപ്പം നിങ്ങളുടെ ആവശ്യങ്ങളും കൂട്ടിയാണ് plan ഉണ്ടാക്കേണ്ടത്. ഉദാഹരണമായി വീട്ടിൽ എല്ലാവരും ജോലിക്കാർ ആണെങ്കിൽ area കുറച്ചാൽ cleaning എന്ന തലവേദന ഒഴിവാക്കാം. കുടുംബക്കരുടെയും നാട്ടുകാരുടെയും ആവശ്യം നോക്കിയല്ല plan ഉണ്ടാക്കേണ്ടത് എന്നത് എടുത്തു പറയണം, ആ വീട്ടിൽ താമസിക്കുന്നവരുടെ ആവശ്യം നോക്കിയാവണം plan

നിങ്ങളുടെ ആവശ്യങ്ങൾ ഒരു designer നോട് പറഞ്ഞു സ്ഥലത്തിന്റെ location map ഉം കൊടുത്താൽ അവർ നല്ല design ഉണ്ടാക്കി തരും. ഒരിക്കലും മറ്റൊരു plan അതേ പോലെ അനുകരിക്കരുത്, നിങ്ങളുടെ plot ന് അനുസരിച്ച് വേണ്ട മാറ്റങ്ങൾ വരുത്തണം. നിങ്ങളുടെ designer ഒരു സർക്കാർ അംഗീകൃത ലൈസൻസുള്ള എൻജിനീയർ ആയാൽ construction permit എടുക്കാൻ എളുപ്പമാകും, ചെലവും കുറയും. Local body ൽ നിന്ന് construction permit കിട്ടിയാൽ മാത്രമെ നിങ്ങൾക്ക് നിർമ്മാണം തുടങ്ങാൻ സാധിക്കു. ബാങ്ക് വായ്പക്കും permit നിർബന്ധമാണ്. Permit എടുക്കുന്നതിനൊപ്പം തന്നെ construction ന് വേണ്ടി ഒരു വൈദ്യുതി connection കൂടി എടുക്കുക. Permit നും വൈദ്യുതി connection നും 

ഒരു വീട് പണിയുന്നതിന് ശാസ്ത്രീയ കാര്യങ്ങൾ നോക്കാൻ വേണ്ടി architect, civil engineer, structural engineer, electrical engineer എന്നിവർ ആവശ്യമാണ്. നിങ്ങളുടെ design simple ആണെങ്കിൽ ഒരു civil engineer തന്നെ ധാരാളം, അല്ലെങ്കിൽ മുകളിൽ പറയുന്ന എല്ലാവരുടെയും സഹായം ആവശ്യമായി വരും. ഇവരുടെ ഓരോരുത്തരുടെയും ആവശ്യകത പറയാം, വേണോ വേണ്ടയോ എന്ന് നിങ്ങൾക്ക് തന്നെ തീരു മാനം എടുക്കാം.

നിങ്ങൾക്ക് വീട് പണിയെപ്പറ്റി കാര്യമായ അറിവില്ല, മാത്രമല്ല അത്യാവശ്യത്തിന് കാശും കൈയ്യിൽ ഉണ്ടെങ്കിൽ നല്ല ഒരു architect നെ കണ്ട് മൊത്തം പണി അവരെ ഏൽപ്പിക്കാം. ഇവർ നിങ്ങളുടെ ആവശ്യങ്ങൾ കേട്ട് നിങ്ങളുടെ സ്ഥലത്തിനും budget നും അനുസരിച്ച് കാര്യങ്ങൾ ചെയ്തു തരും. ഓർക്കുക architect കളുടെ മാത്രം പ്രതിഫലം ലക്ഷങ്ങൾ ആയിരിക്കും. സ്വന്തം വീടിനെ കുറിച് കൃത്യമായ കാഴ്ചപ്പാടും plan ഉണ്ടെങ്കിൽ . architect വേണമെന്ന് നിർബന്ധമില്ല.

ഒരു വീട് പണിയിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട വിഭാഗമാണ് civil engineer. അളവുകളും നിർമ്മാണവും നോക്കുന്നതിനും സിമന്റ, കമ്പി തുടങ്ങിയ കൃത്യമായ അളവുകളിൽ plan പ്രകാരം എടുക്കുന്നതിനും പണി plan പ്രകാരം തന്നെയാണ് നടക്കുന്നത് എന്ന് ഉറപ്പിക്കാനും civil engineer നിർബന്ധമായും വേണം. മുറി വൈദ്യൻ മാർ ആളെക്കൊലും അതുകൊണ്ട് പണിക്കാരുടെയും മറ്റുള്ളവരുടെയും അഭിപ്രായം കേട്ട് അബദ്ധത്തിൽ ചാടാതെ കഴിവു തെളിയിച്ച ഒരു civil engineer ടെ സഹായം തേടുക. നിർമ്മാണത്തിന്റെ ഓരോ stage ലും തുടങ്ങുന്നതിനും മുമ്പും തീർന്നതിന് ശേഷം engineer റെ കൊണ്ട് പരിശോധിപ്പിക്കുക. എത്രത്തോളം തെറ്റുകൾ നേരത്തെ കണ്ടെത്തി തിരുത്താൻ പറ്റിയാൽ അത്രയും കാശും ലാഭിക്കാം.

കുറച്ച് complicated design ഉള്ള വീടുകൾക്കാണ് structural engineer ആവശ്യമായി വരുക. ഉദാഹരണമായി ഒന്നിൽ കൂടുതൽ നിലകൾ, ചുമരുകൾ കുറവ്, വലിയ ഹാൾ, open spaces, elivation ൽ ഉള്ള പല തരം projection, cantilever beams and slabs ഇതൊക്കെയുള്ള design ൽ structural design ഉണ്ടാക്കണം, അത് കൃത്യമായി പാലിക്കണം. RCC ചെയ്യുന്ന സ്ഥലങ്ങളിൽ shuttering ചെയ്തതിന് ശേഷവും കമ്പി കെട്ടിയതിന് ശേഷവും structural engineer റെകൊണ്ട് പരിശോധിപ്പിക്കണം. ഇതിലുള്ള തെറ്റുകൾ വിള്ളലുകളും പൊട്ടലുകളും ഉണ്ടാകുന്നതിനും ചിലപ്പൊ കെട്ടിടം തന്നെ പൊളിഞ്ഞ് വീഴുന്നതിനും കാരണമാകാം. ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയയിലും ചോദിച്ച് കമ്പിയുടെ കനം തിരുമാനിക്കുന്നവരോട് സഹതാപം മാത്രമെ ഉള്ളു. നിങ്ങളുടെ കെട്ടിടത്തിന്റെ മുകളിൽ വരാവുന്ന ഭാരത്തിന്റെ അടിസ്ഥാനത്തിൽ ആണ് കമ്പിയുടെ കനവും കെട്ടേണ്ട രീതിയും തീരുമാനിക്കുന്നത്. അതിനനുസരിച്ചാണ് column ങ്ങളും ബീമുകളുടെ കനവും തീരുമാനിക്കുന്നത്. ഇതിലൊന്നും കാര്യമായ അറിവിലെങ്കിൽ സ്വയം എഞ്ചിനീയർ ആകാൻ ശ്രമിക്കാതിരിക്കുക. ഓർക്കുക നിങ്ങളുടെ പണിക്കാർ qualified അല്ലെങ്കിൽ അവർ പറയുന്ന വിലയേറിയ മണ്ടത്തരങ്ങൾ കേൾക്കാതിരിക്കുക. പിന്നെ നിങ്ങളുടെ വീടിന്റെ നിർമ്മാണത്തിന് ഉപയോഗിക്കേണ്ട സാധനങ്ങൾ ആദ്യമേ തീരുമാനിച്ചാൽ structural design ൽ അത് ഉൾക്കൊണ്ടുകൊണ്ട് ചെലവു ചുരുക്കാം. ഉദാഹരണത്തിന് ചെങ്കല്ലിന് പകരം AAC block ആണ് ഉപയോഗിക്കുന്നതെങ്കിൽ കെട്ടിടത്തിന്റെ ഭാരം വളരെയധികം കുറയും. അതിനനുസരിച് RCC യും കുറയും. സാധാരണയായി മൊത്തം വരാവുന്ന ഭാരത്തിന്റെ രണ്ടോ മൂന്നോ മടങ്ങ് കൂട്ടിയാണ് കെട്ടിടം design ചെയ്യുക. നല്ല ഒരു structural engineer ക്ക് വീടു പണിയുടെ ചെലവ് നന്നായി കുറക്കാൻ സാധിക്കും.

പലരും ഒഴിവാക്കുന്ന വേറോരു വിഭാഗമാണ് electrical engineer. ഇത് ഒരു തരം അറിവിലായ്മയാണ്. നമ്മുടെ വീടിന്റെ electrical safety വളരെ പ്രധാനപ്പെട്ടതാണ്, ഇതിൽ വരുന്ന തെറ്റുകൾ തീപ്പിടിത്തം വരെ ഉണ്ടാക്കും. അതുകൊണ്ട് തന്നെ നല്ലൊരു electrical plan ഉണ്ടാക്കി നടപ്പാക്കണം. കൂടാതെ നിങ്ങളുടെ വീടിന് ആവശ്യമായ വെളിച്ചം കിട്ടുന്ന രീതിയിൽ area നോക്കി വേണ്ട watts ഉളള bulb കൾ ഇവർ തെരെഞ്ഞെടുത്ത് തരും. ആവശ്യത്തിന് വെളിച്ചം കിട്ടാനും വില കൂടിയ watts കൂടിയ ബൾബുകൾ ഒഴിവാക്കാവും ഇവരുടെ സേവനം സഹായിക്കും. മാത്രമല്ല ഫലപ്രദമായ രീതിയിൽ ചെലവു കുറഞ്ഞ രീതിയിൽ വയറുകളും അതിന് വേണ്ട പൈപ്പുകൾ ഇടുന്നതിവും electrical drawing സഹായിക്കും. ഇതിന്റെ ഒപ്പം തന്നെ plumbing drawing കൂടി ചെയ്യാം, ഇത് വീടിന്റെ plan ഉറപ്പിക്കുന്നതിന് മുൻപെ ചെയ്താൽ ചെലവു ചുരുക്കാം. കാരണം സാധാരണ രീതിയിൽ ബാത്റൂമുകളിൽ വെള്ളം എത്തിക്കാനും waste water പുറത്ത് കളയാനും ഉള്ള പൈപ്പുകൾ ഇടുന്നതിന് ബുദ്ധിമുണ്ട് ഉണ്ടാകും. ഇത് നിർമ്മാണം നടക്കുന്ന സമയത്താണ് മനസിലാകുക. Design സമയത്ത് plumbing design ചെയിപ്പിച്ചാൽ ഇത്തരം പ്രശ്നങ്ങൾ കണ്ടെത്തി plan ൽ വേണ്ട മാറ്റങ്ങൾ വരുത്തി കാശും സമയവും ലാഭിക്കാം.

നിങ്ങളുടെ plan ൽ വരുന്ന ഓരോ മാറ്റവും civil engineer, electrical engineer, structural engineer (ഉണ്ടെങ്കിൽ) എന്നിവരോട് പറയണം ഒപ്പം അവരുടെ drawing കൂടി update ചെയ്യണം. ഇത് നിർമ്മാണ സമയത്ത് പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സഹായിക്കും. ഒരു architect ഉണ്ടെങ്കിൽ അവർ ഈ കാര്യങ്ങൾ എല്ലാം ചെയ്തു കൊള്ളും, നിങ്ങൾ technical കാര്യങ്ങളിൽ ഇടപെടേണ്ടി വരില്ല. നിർമ്മാണത്തിന്റെ എല്ലാ മേഖലകളിലും അവരുടെ മേൽനോട്ടം ഉണ്ടാകും.

Civil engineer, structural engineer, electrical engineer, architect ഇവരിൽ കഴിവും വിവരവും പരിചയവും ഉള്ളവരെ കണ്ടെത്തൽ ബുദ്ധിമുട്ടുള്ള ജോലിയാണ്. ഇവരുടെ വർക്കുകൾ പോയി നോക്കിയ ശേഷം അവരുടെ ഉടമസ്ഥരോട് കൂടി ചോദിച്ച ശേഷം തെരെഞ്ഞെടുക്കുക എന്നത് മാത്രമാണ് ഒരു വഴി. ഇവർക്ക് സാധാരണ construction മേഖലയിൽ ഉള്ള എല്ലാവിധ തൊഴിലാളികളുമായി connection ഉണ്ടാകും, അതുകൊണ്ട് തൊഴിലാളികളെ കണ്ടെത്താനും എളുപ്പമാകും

എല്ലാ മേഖലയിലും നല്ല workers ഉം തരികിടക്കാരും ഉണ്ടാകും. തരികിടക്കാരെ ഒഴിവാക്കുക. പിന്നെ ഒന്നിച്ച് മുഴുവൻ തുകയും ആദ്യം കൊടുക്കാതിരിക്കുക. ഓരോ സ്റ്റേജിനും payment തീരുമാനിച് material cost തുടങ്ങുന്നതിന് മുമ്പും ബാക്കി തുക കഴിഞ്ഞതിന് ശേഷവും കൊടുക്കുക. Payment stage wise ആക്കിയാൽ ജോലിയിൽ തകരാർ ഉണ്ടെങ്കിൽ അവരുടെ സേവനം അവിടെവച്ച് അവസാനിപ്പിക്കാം, കൂടുതൽ നഷ്ടമുണ്ടാക്കുന്നത് തടയാം.