ചെലവുചുരുക്കലിന്റെ ചില മാർഗ്ഗങ്ങൾ

ചെലവുചുരുക്കലിന്റെ ചില മാർഗ്ഗങ്ങൾ കൂടി പങ്കുവെയ്ക്കാം.

1. സമയമാണ് പണം. സാധാരണ ഗതിയിൽ 60 ദിവസത്തിനുളളിൽ പണിപൂർത്തീകരിക്കുന്നതാണ് ഓരോ വീടും. ക്യുവറിങ് സമയമൊഴികെയുള്ള എല്ലാ ദിവസവും സൈറ്റിൽ പണി നടക്കുമ്പോൾ ഒരു വീട് പൂർത്തീകരിക്കാൻ ആവശ്യമായ പണിക്കൂലി വളരെ കൃത്യമായി നിജപ്പെടുത്തിയതു പോലെയായിരിക്കും.

2. ടീം വർക്ക് പ്രധാനപ്പെട്ടതാണ്. നിശ്ചയിച്ചുറപ്പിച്ച ഒരു പ്ലാൻ വർക്ക് ചെയ്യാൻ അത് പലയിടങ്ങളിൽ ചെയ്തു പരിചയിച്ച ടീം ചെയ്യുമ്പോൾ വേഗതയും മികവും കൂടും.

3. സാമ്പത്തികമായ അച്ചടക്കം. അനാവശ്യ ചെലവുകൾ ഒഴിവാക്കുന്നതിനൊപ്പം ഓരോ ഘട്ടം പണി പൂർത്തീകരിച്ചു മുന്നേറുമ്പോഴും കൈയ്യിൽ ബാക്കിയുള്ള പണവും പൂർത്തീകരണത്തിനായി ഇനി ചെയ്തുതീർക്കേണ്ട പണിയും തമ്മിൽ താരതമ്യം ചെയ്തുനോക്കണം. 

4. പല സാമ്പത്തിക-ഗുണ നിലവാരത്തിലുള്ള നിർമ്മാണ വസ്തുക്കൾ ലഭ്യമാണ്. അടിസ്ഥാന നിർമ്മാണത്തിലൊഴികെയുള്ള നിർമ്മാണത്തിൽ മിതമായ ചെലവും ഗുണവുമുള്ള നിർമ്മാണ വസ്തുക്കൾ ഉപയോഗിക്കുക.

5. എതെങ്കിലും നിർമ്മാണ വസ്തുക്കൾ പുനരുപയോഗിക്കാൻ കഴിഞ്ഞാൽ (ഉദാ: മേച്ചിൽ ഓട്) ചെലവു കുറയും.

6. കുടുംബാംഗങ്ങളുടെ എണ്ണമനുസരിച്ച് മിതമായ ഏരിയ അളവിൽ മാത്രം പ്ലാൻ വരയ്ക്കുക. കൂടുതൽ സ്വയർഫീറ്റ് ഏരിയ എന്നാൽ കൂടുതൽ സാമ്പത്തിക ബാധ്യത എന്നാണ്. രോഗവും പ്രായാധിക്യവും എത്തുമ്പോൾ അത് ഭൗതീക ബാധ്യത കൂടിയാണ്. ചെറുതാണ് മനോഹരം.

 7. ഭൂമിയുടെ നിലനിൽക്കുന്ന ആകൃതിയ്ക്ക് വലിയ കോട്ടം വരുത്താതെ പണിതാൽ മൺപണിയിൽ നല്ല തുക ലാഭിക്കാം. 

8. പങ്കാളിത്വത്തിലൂടെയും ചെലവു കുറയ്ക്കാം. ഏതെങ്കിലും നിർമ്മാണ ജോലിയിൽ പ്രാവിണ്യമുള്ളവരാണെങ്കിൽ അത് സ്വയം ചെയ്യാം. അല്ലായെങ്കിൽ നിർമ്മാണ ദിവസങ്ങളിൽ ഒരാൾ സഹായിയായി നിന്നാൽ 16000-20000 വരെയും രണ്ടാളാണെങ്കിൽ 32000-40000 വരെയും പണിക്കൂലിയിൽ ലാഭിക്കാം.

* ഇനിയും ചെലവുകുറയ്ക്കാനുള്ള മറ്റ് മാർഗ്ഗങ്ങൾ അറിയാവുന്ന സുഹൃത്തുക്കൾക്ക് നിർദ്ദേശിക്കാം. ബദൽ നിർമ്മാണ  വസ്തുക്കളുടെ ഉപയോഗം ബലത്തിലും പണച്ചെലവിലും സംതൃപ്തിയിലും ഒരു പരാജയമായിട്ടാണ് എനിക്ക് തോന്നിയത്.

https://www.facebook.com/jijo.kurian.58/posts/pfbid0tfGdc18sygU8h1HgvkYHTZ7a6nDGj7vANEGuA6jzecBQ7HN67AdsVGaw5bfMbojNl?__cft__[0]=AZVh6ruxH6QFvkTH8NO52pFqWn9pVXEbZ-6dFT_NwZjaQyj8qooH9Kpc7xHtuyYP0tXZcFLslivxJQD03NNzP8eYc9-J02PHg0zoPecuD0VlG3EZDZiudBbPT1uMq49EwcJbVGOys1jdk4CUapi7HbEDdrSb3qQ4epLZEUi8xKURmg&__tn__=%2CO%2CP-R

Article Details

Article ID:
1300
Category:
Date added:
2023-01-26 22:53:11
Rating :

Related articles