വീട് വൈദ്യുതീകരണം ഭാഗം - 2
#Electrical, #Housewiring, #Design, ElectricalEngineering.
വീട് വൈദ്യുതീകരണം ഭാഗം - 2
Electrical Drawing :-
നമസ്കാരം, നമ്മൾ കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞു നിർത്തിയ ഇടത്തു നിന്നും തുടങ്ങുകയാണ്, Concealed വയറിങ് രീതിയുടെ ഒന്നാം ഭാഗം ആണ് ഇലക്ട്രിക്കൽ ഡ്രോയിങ് നിർമ്മാണം.ഇലക്ട്രിക്കൽ ഡ്രോയിങ്ങിനെ കുറിച്ച് വിശദമായി നോക്കാം. ഇതു ഒരു ദീർഘാമായ ഒരു പോസ്റ്റ് ആണ് എല്ലാവരും മുഴുവനും വായിക്കാൻ ശ്രദ്ധിക്കുക.
ആദ്യം ഇലക്ട്രിക്കൽ ഡ്രോയിങ്ങിന്റെ ആവിശ്യകത എന്താണ് എന്ന് നോക്കാം. വീട് പണിയുന്ന പലരുടെയും അഭിപ്രായം ഇലക്ട്രിക്കൽ ഡ്രോയിങ് ചെയ്യുന്നത് ഒരു ആവിശ്യം ഇല്ലാത്ത പാഴ് ചിലവ് എന്നാണ് എന്നാൽ അതു തികച്ചും ഒരു തെറ്റായ ധാരണ ആണ്. ശരിയായ ഒരു ഇലക്ട്രിക്കൽ ഡ്രോയിങ് എന്നത് കൊണ്ട് വീടിന്റെ ലൈഫ്, വീട്ടിലെ അംഗങ്ങളുടെ സുരക്ഷ, വയറിങ് ചെയ്യുമ്പോൾ ഉണ്ടാകുന്ന പാഴ് ചിലവ് കുറക്കുക തുടങ്ങി നിരവധി ഗുണങ്ങൾ ഉണ്ട്.
കേരളത്തിൽ പൊതുവായി ചതുരശ്ര അടിക്ക് 1600 രൂപ മുതൽ 2500 രൂപ വരെ എസ്റ്റിമേറ്റ് പോകുന്ന പ്രൊജക്റ്റ് കൾ ആണ് സാധാരണ വീട് നിർമ്മാണ മേഖലയിൽ കണ്ട് വരുന്നത്. വീടിന്റെ നിർമ്മാണ സമയത്ത് ആഡംബര ത്തിനും കാണാൻ ഉള്ള ഭംഗിക്കും വേണ്ടി എത്ര രൂപ മുടക്കാനും പലരും തയ്യാർ ആണ്.
ഒരു വീടിന്റെ ആയുസ്സിനോളം തന്നെ
നിലനിൽക്കേണ്ട ഒന്നാണ് വീടിൻറെ ഇലക്ട്രിക്കൽ വയറിങ്. ശരിയായ ഇലക്ട്രിക്കൽ വയറിങ് ചെയ്യാത്ത ഒരു വീടിനെ കുറിച്ച് ഇന്നത്തെ കാലഘട്ടത്തിൽ ചിന്തിക്കുവാൻ പോലും സാധ്യമല്ല. ഇലക്ട്രിക്കൽ വർക്കിൽ ഒരു പ്രഫഷണൽ ക്വാളിറ്റി ഉണ്ടാകാൻ അടിസ്ഥാനമായി ചെയ്യേണ്ട ഒന്നാണ് ഇലക്ട്രിക്കൽ ഡ്രോയിങ്, എസ്റ്റിമേറ്റ് ഡാറ്റാ ഷീറ്റ് എന്നിവ. ഭൂരിപക്ഷം പേരും ഇലക്ട്രിക്കൽ ഡ്രോയിങ് നിർമ്മിക്കേണ്ട ചിലവ് ലഭിക്കാൻ വേണ്ടി ഒഴിവാക്കുകയാണ് പതിവ്. എന്നാൽ ചതുരശ്ര അടിക്ക് 2.5 രൂപ മുതൽ 3 രൂപ വരെ ആണ് ഒരു ഇലക്ട്രിക്കൽ ഡ്രോയിങ് ചെയ്യുവാൻ വരുന്ന ചിലവ്. പ്രഫഷണൽ രീതിയിൽ ഒരു ഇലക്ട്രിക്കൽ ഡിസൈൻ ചെയ്താൽ വയറിങ് മെറ്റീരിയൽ എടുക്കുമ്പോൾ ശരാശരി 30% ലാഭം ഉറപ്പായും ലഭിക്കും. ഭാവിയിൽ ഉണ്ടാകുന്ന അറ്റ കുറ്റ പണികൾ 98% ഒഴിവാക്കാനും സാധിക്കും. ഈ വകയിൽ ലഭിക്കുന്ന ലാഭത്തിന്റെ 10% മാത്രം ആണ് ഒരു ഇലക്ട്രിക്കൽ ഡിസൈൻ ചെയ്തു എസ്റ്റിമേറ്റ് ഉണ്ടാക്കാൻ വേണ്ടിയുള്ള ചിലവ്.നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ലൈറ്റ് ഫാൻ എന്നിവ യഥാസ്ഥാനത്ത് ഉപയോഗിക്കാനും മുറിയിൽ ലൈറ്റ് ഇട്ടാൽ പ്രകാശം എല്ലായിടത്തും എത്തുമോ അതിനെ എന്തുതരം ലൈറ്റ് ഉപയോഗിക്കാൻ പറ്റും വീട്ടിൽ സ്വിച്ച് ബോർഡ് എവിടെയാണ് ഉറപ്പിക്കുക കൂടാതെ എവിടെയൊക്കെ സോപ്പ് ഉണ്ടാകും ബെഡ് സ്വിച്ച് രണ്ടുപേർക്കും വേണോ അതിൻറെ ഉയരം, ബാത്റൂമിൽ, ലൈറ്റുകൾ അതിൻറെ സ്ഥാനം കുട്ടികളുടെ മുറിയിൽ സ്റ്റഡി ടേബിൾ ഇട്ടാൽ അതിനു ലൈറ്റ് ഉണ്ടോ മാസ്റ്റർ ബെഡ് റൂം കൂടാതെ മറ്റു റൂമിൽ panic switch അഥവാ മാസ്റ്റർ സ്വിച്ച് (ഒരു സ്വിച്ച് ഓൺ ചെയ്താൽ വീടിൻറെ പുറത്ത് ഉള്ള എല്ലാ ലൈറ്റുകളും വീട്ടിൽ കോമൺ ഏരിയ യിൽ ഉള്ള എല്ലാ ലൈറ്റുകളും പ്രവർത്തിക്കും) മോഷണശ്രമം അല്ലെങ്കിൽ മറ്റ് അനിഷ്ടസംഭവങ്ങൾ എന്നിവ നടന്നാൽ ലൈറ്റുകൾ വേഗത്തിൽ പ്രവർത്തിപ്പിക്കാൻ ഉള്ള ഒരു മാർഗമാണ് മാസ്റ്റർ സ്വിച്ച്.അതിൻറെ പൊസിഷൻ എസി വെക്കുവാനുള്ള പോയിൻറ് വാട്ടർ പ്യൂരിഫയർ നുള്ള പോയിൻറ്,കിച്ചനിൽ ഫുഡ്, ഹോബ്,വേസ്റ്റ് ക്രൂഷർ പമ്പ് എന്നിവയ്ക്കുള്ള പോയിൻറ് വാഷിംഗ് മെഷീൻ, വാട്ടർ ഹീറ്റർ തുടങ്ങി എല്ലാ ഉപകാരണങ്ങളും പ്രതിപാദിച്ചു കൊണ്ടായിരിക്കണം ഒരു ഇലക്ട്രിക് നിർമിക്കേണ്ടത്.ഇപ്പോൾ പുതിയ രീതിയിൽ വയറിങ് ചെയ്യുമ്പോൾ ഒഴിച്ചുകൂടാനാവാത്ത ഒരു കാര്യമാണ് എൽഇഡി ലൈറ്റ് ഡിസൈൻ.ഈ കാലഘട്ടത്തിൽ ഞാൻ നിർദ്ദേശിക്കുന്നത് SMDL അഥവാ Surface Mount Direct Lighting എന്ന രീതിയാണ്,
ഇതിൽ എൽഇഡി ലൈറ്റ് ഫിറ്റിംഗ്സ് നേരിട്ട് ആർസിസി(RCC) സ്ലാബിൽ സ്ക്രൂ ചെയ്തു ഉറപ്പിക്കുകയാണ് ചെയ്യുക ആദ്യം ഇതിനായി വേണ്ടത് ഡീറ്റെയിൽ ആയി ലൈറ്റ് ഡിസൈൻ ചെയ്യുക എന്നതാണ്.അതിന് ആനുപാതികമായി ആർസി സ്ലാബിൽ പൈപ്പിടാൻ ഉള്ള ഡ്രോയിങ് തയ്യാർ ചെയ്യേണ്ടതാണ്.കൂടാതെ അടുത്ത ഡ്രോയിങ് ഒരു സ്വിച്ച് ഇട്ടാൽ ഏത് ലൈറ്റ് വർക്ക് ചെയ്യും എന്ന കണക്ക് അടിസ്ഥാനപ്പെടുത്തി സ്വിച്ചിങ് പ്ലാൻ, സ്വിച്ച് ബോർഡ് ഉയരം കാണിക്കുന്ന മെഷർമെൻറ് പ്ലാൻ,വീടിൻറെ ടോട്ടൽ ലോഡ്,സർക്യൂട്ട് എന്നിവയുടെ എണ്ണം ഉപയോഗിക്കുന്ന കാൽക്കുലേഷൻ അനുസരിച്ച് ഡിബി ബോക്സ് ഡിസൈൻ ഉണ്ടാക്കണം അതിനു പിറകെ സർക്യൂട്ട് പ്ലാൻ അഥവാ DB യിൽ നിന്നും സ്വിച്ച് ബോർഡ് ലേക്ക് ഉള്ള കണക്ഷൻ എന്നിവ അടങ്ങിയിരിക്കണം. വീടിന്റെ വയറിങ് ചെയ്യുമ്പോൾ wire എല്ലാം തന്നെ ഒരു കോഡ് ഉപയോഗിച്ച് തരം തിരിക്കുക. ഭാവിയിൽ റിപ്പയർ ജോലിക്ക് വളരെ സഹായകം ആയിരിക്കും.
(Ferrule Coding).കൂടാതെ ആ പ്ലാൻ അനുസരിച്ചുള്ള എസ്റ്റിമേറ്റ്. എസ്റ്റിമേറ്റ് അടിസ്ഥാനത്തിലാണ് ഇലക്ട്രിക്കൽ കോൺട്രാക്ടർ വീടിൻറെ പണി ഏൽപ്പിക്കേണ്ടത്.അതിനായി എസ്റ്റിമേറ്റ് കൂടെ ഒരു BOQ (Book of Quantity) ഉൾപ്പെടുത്തിയാൽ മതി.എസ്റ്റിമേറ്റ് ഉണ്ടെങ്കിൽ അതും ചെയ്തു തീർക്കാൻ പറ്റും. നല്ല ഒരു ഇലക്ട്രിക്കൽ ഡ്രോയിങ് ഉണ്ടെങ്കിൽ വീടിൻറെ പണി നടക്കുന്ന സമയത്ത് ഏതൊരാൾക്കും വർക്ക് ചെയ്യുന്നത് ശരിയാണോ എന്ന് പരിശോധിക്കാൻ പറ്റും. എന്നാൽ ഇന്ന് ഗൃഹ നിർമ്മാണ മേഖലയിൽ വരും ഒരു വിലയും കല്പിക്കാത്ത ഒരു സംഭവമാണ് അതിന് അവരുടെ ന്യായം പലതരത്തിലാണ് നമുക്ക് നോക്കാം.
1)ഇലക്ട്രീഷൻ/ കോൺട്രാക്ടർ ഒരുപാട് എക്സ്പീരിയൻസ് ഉള്ള ആളാണ്.
2)ഇലക്ട്രീഷ്യൻ/കോൺട്രാക്ടർ ഡ്രോയിങ് തരാം,അല്ലെങ്കിൽ ചെയ്തു തരാമെന്ന് പറഞ്ഞു.
3)എൻറെ വീടിനടുത്ത് ഇതുപോലെ ഒരുപാട് വീടുകൾ ചെയ്തിട്ടുള്ള ആളാണ് ഇലക്ട്രിഷ്യൻ.
4)എൻറെ ബന്ധുവാണ് ഇലക്ട്രിക് വർക്ക് ചെയ്യുന്നത്
5)എൻറെ വീട് ചെറിയ വീടാണ് അതിനെ ഡ്രോയിങ് ഒന്നും ആവശ്യമില്ല എൻറെ വീട്ടിൽ അധികം ഉപകരണങ്ങളൊന്നും ഇല്ല അതിനാൽ വെറുതെ ഡ്രോയിങ് ചെയ്ത് പണം കളയേണ്ട ആവശ്യമില്ല
6)എൻറെ വീടിന് അടുത്തുള്ള വലിയ ഇലക്ട്രിക് ഷോപ്പ് ഉടമയാണ് ഈ ഇലക്ട്രിക് കോൺട്രാക്ടറെ പരിചയപ്പെടുത്തിയത്.
7)ഇലക്ട്രിക്കൽ കോൺട്രാക്ടർ വർക്ക് ചെയ്തിട്ട് ഡ്രോയിങ് തരാം എന്ന് പറഞ്ഞിട്ടുണ്ട് പണ്ട് ഞങ്ങൾ താമസിക്കുന്ന വീട്ടിൽ ഇലക്ട്രിക് ഒന്നും ഉണ്ടായിരുന്നില്ല അതുകൊണ്ട് ഈ പണിയുന്ന വീടിനു ഡ്രോയിങ് ചെയ്യേണ്ട ആവശ്യമില്ല.
8)ഇലക്ട്രിക്കൽ വർക്ക് മൊത്തം കരാറടിസ്ഥാനത്തിൽ കൊടുത്തിരിക്കുന്ന ആളാണ് ചെയ്യിക്കുന്നത്.അതിനാൽ ഡ്രോയിങ് അവർ വേണേൽ ഉണ്ടാക്കി ചെയ്തോളും.
9)എൻറെ വേണ്ടപെട്ട വളരെ അടുത്ത സുഹൃത്താണ് ഒരു വർക്ക് ചെയ്യുന്നത് ഞാൻ വർക്ക് ഏൽപ്പിച്ചിരിക്കുന്നത് കോൺട്രാക്ടർക്ക് ഡ്രോയിങ് നോക്കി ഒന്നും ചെയ്യാൻ അറിയില്ല.
ഈ കാരണങ്ങൾ ഒന്നും തന്നെ ഇലക്ട്രിക്കൽ ഡ്രോയിങ് ചെയ്യാതിരിക്കുവാൻ വേണ്ടിയുള്ള കാര്യങ്ങൾ അല്ല.
Benefits :- (ഗുണങ്ങൾ )
ഇനി ഇലക്ട്രിക്കൽ ഡ്രോയിങ് ചെയ്യുന്നതിൻറെ ഗുണവശങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
1)നിങ്ങളുടെ വീടിൻറെ എലെക്ട്രിക്കൽ പോയിന്റ് കളെ ക്കുറിച്ച് നേരത്തെതന്നെ ഒരു വ്യക്തമായ കാഴ്ചപ്പാട് നിങ്ങൾക്ക് ലഭിക്കുന്നു.
2)ഇലക്ട്രിക്കൽ വർക്കിന് ആവിശ്യമായി വരുന്ന ചിലവുകൾ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്നു.
3)കോൺട്രാക്ടർമാർ നൽകുന്ന റേറ്റ് വ്യക്തമായി മനസ്സിലാക്കാൻ എസ്റ്റിമേറ്റ് മുഖാന്തരം സാധിക്കുന്നു.
4)വർക്ക് നടക്കുമ്പോൾ തുകയുടെ പേരിലുള്ള തർക്കങ്ങൾ ഒഴിവാക്കി മുന്നോട്ട് പോകാൻ സാധിക്കും.
5)കോൺട്രാക്ടർ ആവശ്യപ്പെടുന്ന തുക കൃത്യമായി നോക്കി നൽകാൻ സാധിക്കുന്നു.
6) കോൺട്രാക്ടർ ഏതെങ്കിലും കാരണവശാൽ വർക്ക് ഉപേക്ഷിച്ചു പോകുന്ന വേളയിൽ കണക്കുകൾ സെറ്റിൽ ചെയ്യാനും വേറൊരു കോൺട്രാക്ട് ഏൽപ്പിച്ചു വർക്ക് മുന്നോട്ടുപോകാനും ഈ എസ്റ്റിമേറ്റ് സഹായിക്കും.
7) Ferrule Code ( ഫെറൂൾ കോഡ് )
വീടിൻറെ എല്ലാ ഇലക്ട്രിക്കൽ പോയിന്റ് കളും കോഡ് ബാൻഡ് ഉപയോഗിച്ച് മാർക്ക് ചെയ്തു ചെയ്യുന്നതിനാൽ ഭാവിയിലുണ്ടാകുന്ന ഏതൊരു റിപ്പയർ വർക്കുകളും പെട്ടെന്ന് വയറു ഏതാണെന്ന് കണ്ടുപിടിക്കാൻ സാധിക്കുന്നു.ആയതിനാൽ ഭാവിയിൽ വേറൊരു ആളാണ് ആണ് വർക്ക് ചെയ്യുന്നത് അല്ലെങ്കിൽ മെയിൻറനൻസ് ചെയ്യുന്നതെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത് ഒഴിവാക്കുന്നു.
8)ഇപ്പോൾ വീടിൻറെ നിർമ്മാണ മേഖലയിൽ നിലവിലുള്ള വയറിങ് കരാർ സ്ക്വയർഫീറ്റ് ലേബർ ആണ് ഇത്തരത്തിൽ റേറ്റ് പറയുമ്പോൾ ശ്രദ്ധിക്കണം കാരണം ഇത്തരം ഒരു റേറ്റ് ഒരു ക്ലിയർ ആയ ഒരു അജണ്ട ഇല്ല എന്ന് തന്നെയാണ് കാരണം പല സ്ഥലത്തും പല വിധമാണ്,ചിലർ പറയും ഒരു ബെഡ്റൂമിൽ മൂന്ന് പോയിൻറ് ഒരു ഫാൻ പോയിൻറ് ഒരു സോക്കറ്റ് എന്നൊക്കെ. തന്മൂലം ബാക്കിവരുന്ന എല്ലാ പോസ്റ്റുകൾക്കും എക്സ്ട്രാ ചാർജ്, പ്രത്യേകം പണം,നൽകേണ്ടതായി വരും ഇത്തരത്തിലുള്ള തർക്കങ്ങൾ മുൻകൂട്ടി ഡ്രോയിങ് എസ്റ്റിമേറ്റ് ചെയ്യുന്നതിലൂടെ പരിഹരിക്കാൻ സാധിക്കും.
9)ഇലക്ട്രിക്കൽ വർക്ക് നടക്കുന്നസമയം ഏതേലും കാരണവശാലും തർക്കങ്ങൾ
98% നല്ല ഒരു ഡ്രോയിങ് +എസ്റ്റിമേറ്റ് ഉണ്ടെങ്കിൽ ഒഴിവാക്കാം.
10)വീടിൻറെ ഇൻറീരിയർ ചെയ്യാൻ ഇലക്ട്രിക്കൽ ഡ്രോയിങ് അനിവാര്യഘടകമാണ്.ആദ്യം ഒരു ഇലക്ട്രിക്കൽ ഇലക്ട്രിക്കൽ ഡ്രോയിങ് നിർമ്മിച്ചതിനു ശേഷം ഇന്റീരിയർ ഡ്രോയിങ് സെറ്റ് ചെയ്തു വർക്ക് ചെയ്താൽ 100% റിസൾട്ട് ലഭിക്കും.
11) വീടിൻറെ അടുക്കളയിൽ ഉണ്ടാകുന്ന പവർ സോക്കറ്റ് ന്റെ കൺഫ്യൂഷൻ ഒഴിവാക്കാൻ സാധിക്കും.
12) വീടിൻറെ ഇലക്ട്രിക്കൽ ഫിറ്റിങ്സ് ഉപകരണങ്ങൾ എന്നിവ എണ്ണം,മോഡൽ ബഡ്ജറ്റ് എന്നിവ കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നു.
13) ഇലക്ട്രിക്കൽ വർക്കിന് മെറ്റീരിയൽ ചെലവ് 25 മുതൽ 30 ശതമാനം വരെ ചുരുക്കാൻ സാധിക്കുന്നു.
14)കരാർ കൊടുത്തിരിക്കുന്ന കോൺട്രാക്ടർ നൽകുന്ന ബില്ലുകളും മറ്റും കൃത്യമായി വിശകലനം ചെയ്യാൻ സാധിക്കും.
15)മെറ്റീരിയൽ പർച്ചേസ് ആവശ്യത്തിനായി കൊട്ടേഷൻ അടിക്കാൻ താരതമ്യം ചെയ്യാൻ എല്ലാം ഈ എസ്റ്റിമേറ്റ് ഒരുപാട് സഹായിക്കും.
16)ഇലക്ട്രിക്കൽ വർക്ക് നടക്കുമ്പോൾ അല്ലെങ്കിൽ ഏതെങ്കിലും എമർജൻസി ആവശ്യത്തിന് കോൺട്രാക്ടർക്കും വീടിന്റെ ഉടമസ്തനും തമ്മിൽ തർക്കം ഉണ്ടാകുകയാണെങ്കിൽ ടെക്നിക്കൽ നിർദ്ദേശങ്ങൾ, പരിഹാര നിർദേശങ്ങൾ എന്നിവ ഡ്രോയിങ് നിർമ്മിച്ച consultancy എഞ്ചിനീയർ ന്റെ കയ്യിൽ നിന്നും വാങ്ങാവുന്നതാണ്.
17) വീടിൻറെ ആയുസ്സിനും തന്നെ കാല് നിൽക്കേണ്ടതാണ് വീണ്ടെടുപ്പുകാരൻ ആയതിനാൽ ചെയ്യുന്നവർക്ക് 100% പ്രൊഫഷണൽ ആയി 100% ഐഎസ്ഐ സ്റ്റാൻഡിൽ പൂർത്തീകരിക്കാൻ ട്രോയിങ് ഉപകരിക്കും.
18) വീട്ടിൽ ഇലക്ട്രിക്കൽ automation അഥവാ ഇന്റർനെറ്റ് ഉപയോഗിച്ചും മറ്റും, Light, fan, Gate, security system's എന്നിവ ചെയ്യാൻ ഉദ്ദേശിക്കുന്നു എങ്കിൽ ഇലക്ട്രിക്കൽ ഡ്രോയിങ് ചെയ്യുന്നത് വളരെ ഉപകാരപ്രദം ആയിരിക്കും.
ഒരു പ്രഫഷണൽ ഇലക്ട്രിക്കൽ ഡ്രോയിങ് താഴെ പറയുന്ന രീതിയിൽ ഭാഗങ്ങൾ ഉണ്ടാകും.
1) Point Lay Out Plan
2) Switching Lay out Plan.
3) Switching Coding Layout Plan.
4) RCC Conduit Layout Plan.
5) Measurement Layout Plan.
6) Coding Layout Plan.( for Load Calculation)
7)Sub circuit Layout Plan. (Light)