ചില അബദ്ധങ്ങൾ
ഇന്ന് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നത്, താമസം കഴിഞ്ഞു നാലു വർഷങ്ങൾക്ക് ശേഷം അന്ന് അറിഞ്ഞോ അറിയാതെയോ നമ്മുടെയും പണിക്കാരുടെയും മറ്റും ശ്രെദ്ധകുറവ് കൊണ്ട് സംഭവിച്ചതും ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നതും ആയ ചില അബദ്ധങ്ങൾ ആണ്. ഇപ്പോൾ ഇതു ഒരു 90% ആളുകൾക്ക് വരാൻ സാധ്യത വളരെ കുറവ് ആണ്, കാരണം ഇപ്പോൾ ഇതിനെക്കുറിച്ചൊക്കെ കൂടുതൽ അറിവ് ഒട്ടുമിക്കവർക്കും അറിയാം എന്നുള്ളതും അറിയാൻ ഉള്ള മാർഗങ്ങൾ ഇഷ്ടം പോലെ ഉണ്ട്. എന്നാലും ആ 10% ആളുകൾക്ക് വേണ്ടിയാണ് ഇതു എഴുതുന്നത്.
(1) ടൈൽ വർക്ക് ചെയ്ത് ലാസ്റ്റ് ആയപ്പോൾ എല്ലാ പണിക്കാരും അവസാന ദിവസങ്ങളിൽ ഇതിനു മുകളിൽ വർക്ക് ചെയ്യേണ്ടി വന്നു, ( പെയിന്റ്റിങ് സീലിംഗ്, ഇളക്ട്രിക്കൽ )അപ്പോൾ അവരുടെ ലാഡർ പോലുള്ള പല സാധനങ്ങളും മൂലം ടൈലിന്റെ ചില ഭാഗങ്ങളിൽ പൊട്ടു വീഴുകയും എഡ്ജ് പൊട്ടി പോകുകയും ചെയ്തു.ആ ദിവസങ്ങളിൽ ആരെയും നമുക്ക് കുറ്റപ്പെടുത്താനോ ഒന്നും സാധിക്കില്ല, കാരണം വെറുതെ നമ്മൾ ദേഷ്യപ്പെട്ടു ടെൻഷൻ അടിച്ചു നമ്മുടെ സമാധാനം നഷ്ട്ടപെടുത്താം എന്നല്ലാതെ വേറെ ഒരു നേട്ടവും ഉണ്ടാകില്ല. ( മൊത്തം പണി കരാർ കൊടുക്കുന്നവർക്ക് ഇതു കാര്യമായി ബാധിക്കില്ല )
ഇനിയുള്ളവർ ടൈൽ വർക്ക് ചെയ്തതിനു ശേഷം ഉള്ളിൽ വർക്ക് ചെയ്യുമ്പോൾ ഇതിനു വേണ്ടിയുള്ള എല്ലാ കാര്യങ്ങളും പ്രേത്യേകം ശ്രെദ്ധിക്കുക. (ലാഡറിന്റെ അടിയിൽ അതിനു വേണ്ടിയുള്ള കാര്യങ്ങൾ ചെയ്യുക )പ്രേത്യേകിച്ചു എഫോക്സി ചെയ്തിട്ടില്ലെങ്കിൽ.
(2) വീട്ടിലെ സീലിംഗ് വർക്ക് ചെയ്തതിൽ മിക്ക ജോയിന്റുകളിലും പൊട്ടു വീണിട്ടുണ്ട്, പ്രേത്യേകിച്ചു ഭീം വരുന്ന ഭാഗങ്ങളിൽ. പെട്ടന്ന് നോക്കിയാൽ കാണില്ല എങ്കിലും സൂക്ഷിച്ചു നോക്കിയാൽ എല്ലാം കാണാൻ സാധിക്കും. പേര്കേട്ട പണിക്കാർ ആണ് ചെയ്യുന്നത് എങ്കിലും അവർ ജോയിന്റുകളിൽ ടെപ്പ് അടിക്കാൻ മറന്നതാണോ അല്ലെങ്കിൽ മനപ്പൂർവം ആണോ എന്ന് നമുക്ക് അറിയില്ലല്ലോ. (ഇതു വായിക്കുമ്പോൾ ചിലർക്ക് തമാശ ആയി തോന്നുമെങ്കിലും സത്യം ആണ് )
സീലിംഗ് വർക്ക് ചെയ്യുമ്പോൾ എല്ലാ ജോയിന്റുകളിലും പ്രേത്യേകിച്ചു ഭീം വരുന്ന ഭാഗങ്ങളിലും ഉറപ്പായും ഇതൊക്കെ നോക്കിയതിനു ശേഷം ശേഷം മാത്രം പുട്ടിയിട്ട് പെയിന്റ് ചെയ്യുക.നല്ല അറിയാവുന്നവരെ കൊണ്ട് ചെയ്യിക്കാൻ ശ്രെമിക്കുക.
(3) ഹാളിൽ വരുന്ന ഷെൽഫിൽ ഭംഗി നോക്കി കൂടുതൽ എഡ്ജ് വരുന്ന രീതിയിൽ ആണ് പണിതത്. ഒരെണ്ണം ആണ് ഇതുപോലെ ചെയ്തത് എങ്കിലും കുട്ടികൾ ആ ഭാഗത്തേക്ക് പോകുമ്പോൾ ഇപ്പോഴും വലിയ പേടിയാണ്.
ഷോക്കെസുകളും ഷെൽഫുകളും താഴെ വരുന്ന ഭാഗങ്ങൾ പരമാവധി എഡ്ജ് വരാത്ത രീതിയിലെ ചെയ്യാവു.
(4) അടുക്കളയിൽ വാളിൽ ഒട്ടിച്ച ടൈൽ ഹൽവയും മീൻചാറും പോലെ ഒരു രീതിയിലും ചേരാത്തപോലെയായിപ്പോയി. എപ്പോഴും അഴുക്കും വെള്ളവും ആകുന്ന അടുക്കളയിലെ ഫ്ലോറിൽ പോലും വൈറ്റ് ടൈൽ ഇട്ടിട്ട് വല്ലപ്പോഴും വളരെ കുറച്ചു സ്ഥലം മാത്രം ആകുന്ന അഴുക്കിനെ പേടിച്ചു വാളിൽ ഡാർക്ക് കളർ ടൈൽ ടൈൽ ഇട്ടുകൊടുത്തതാണ്
അടുക്കളയിലെ വാളിൽ വൈറ്റോ അല്ലെങ്കിൽ ലൈറ്റ് കളർ ടൈലോ ആണ് ഏറ്റവും നല്ലത് എന്നാണ് എനിക്ക് തോന്നുന്നത്. കാരണം ഇതിൽ ഏത് കളർ കാബോർഡ് ചെയ്താലും ഭംഗിയുണ്ടാകും.
(5) ഭീമുകൾ ആയി ജോയിന്റ് ആകുന്ന ഭിക്തികളിൽ കുറെ ഭാഗങ്ങളിൽ പൊട്ടു വീണിട്ടുണ്ട്. വീടിന്റെ സ്ട്രക്ച്ചറിനെ ഇതു കാര്യമായി ബാധിക്കില്ല എങ്കിലും കാണുമ്പോൾ ഇതു വളരെ ബോർ ആയി തോന്നുന്നു. കാരണം പില്ലെറിലും ഭീമിലും മെയിൻ വാർക്ക കഴിഞ്ഞു പിന്നീട് ആണ് ഭിത്തികൾ കെട്ടിക്കൊടുത്ത്. അതുകൊണ്ട് ഭിത്തിയിൽ ലോഡ് വരില്ല.
സംഗതി പണിക്കാർ ജോയിന്റ് വരുന്ന സ്ഥലങ്ങളിൽ മെഷ് ഇടാൻ മറന്നു പോയതാണ് എന്ന് എനിക്ക് പിന്നീട് ആണ് മനസ്സിലായത്.
( 6) ഒരുപാട് ശ്രെദ്ധിച്ചു അത്ര കാര്യമായിത്തന്നെ മെയിൻ വാർപ്പ് നടത്തിയിട്ടും, നാലു വർഷം കഴിഞ്ഞപ്പോഴേക്കും ചില സ്ഥലങ്ങളിൽ ഉള്ളിലേക്ക് വെള്ളം ഇറങ്ങുന്നതിന്റെ സൂചനകൾ കണ്ടുതുടങ്ങി. ഏരിയ കൂടുതൽ ഉള്ളത്കൊണ്ടും മുകളിലേക്ക് വീടുകൾ പിന്നീട് പണിയേണ്ടത് കൊണ്ടും തല്ക്കാലം ഇപ്പോൾ അതികം ക്യാഷ് വരാത്ത രീതിയിൽ വാട്ടർപ്രൂഫ് ചെയ്യേണ്ട അവസ്ഥ ആണിപ്പോൾ.
ഒരു കാര്യം ഇപ്പോൾ മനസ്സിലായി, പരമാവധി നമ്മുടെ നാട്ടിലെ കാലാവസ്ഥയെ വെല്ലുവിളിക്കാതെ പരിഗണിക്കുന്നത് തന്നെയാണ് ബുദ്ധി.
(7) ജിപ്സം സീലിംഗിൽ ഉള്ള കോവ് ലൈറ്റുകൾ. പ്രേത്യേകിച്ചു ബെഡ് റൂമിലെ. ഈ ഗ്യാപ്പിൽ വരുന്ന അഴുക്ക് പൊടി മാറാല പല്ലി പറ്റാ തുടങ്ങിയ ജീവികളുടെ കാഷ്ടം എന്നിവ നാലു വർഷം ആയിട്ടും ഒരിക്കൽ പോലും ക്ളീൻ ചെയ്യാൻ സാധിച്ചിട്ടില്ല. എന്നെങ്കിലും അതിനു പറ്റിയ ഒരു ഉപകരണം വാങ്ങാൻ കഴിയും എന്ന് പ്രെധീക്ഷിക്കുന്നു. ( കയ് കൊണ്ട് ഈ ഭാഗം ക്ളീൻ ചെയ്യാൻ അത്ര എളുപ്പം അല്ല. ഞാൻ കുറെ ശ്രെമിച്ചു, തോറ്റുപോയി
( അനാവശ്യമായിട്ടുള്ള ബെഡ് റൂമിലെ വിൻഡോകളുടെ എണ്ണവും വലുപ്പവും.
എല്ലാ ബെഡ് റൂമുകളിലും 6 അടി ഹൈറ്റിലുള്ള 7 പാളി വിൻഡോകൾ ആണ് വെച്ചിരിക്കുന്നത്. സത്യം പറഞ്ഞാൽ 4 പാളി മതിയായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു. കാരണം, നാലു വർഷത്തിനുള്ളിൽ ഇതിൽ മാക്സിമം നാലു പാളിയിൽ കൂടുതൽ തുറന്നിട്ടില്ല എന്നുള്ളതാണ് കാര്യം. മാത്രമല്ല ഇതിൽ പലതും ഇപ്പോൾ തുറക്കാനും സാധിക്കുന്നില്ല. രാവിലെ മുറിയിൽ നിന്നും ഇറങ്ങിയാൽ പിന്നെ രാത്രിയിൽ ആണ് ഉറങ്ങാൻ മുറിയിൽ കയറുന്നത്, അതുകൊണ്ട് വെളിച്ചം ഇവിടെ കാര്യമായി വരുന്നില്ല.
എന്റെ അഭിപ്രായം വിൻഡോകളുടെ എണ്ണത്തിനേക്കാളും പ്രാധാന്യം കൊടുക്കേണ്ടത് ഇതു എല്ലാ ദിവസവും ഇടക്കെങ്കിലും ഒന്ന് തുറന്നിടുന്നതിനാണ്
(9)അടുക്കളയിലെ സ്ലാബിന്റെ അടിയിൽ വരുന്ന കാബോർഡിന്റെ ഡോറിന് ഫ്ലോറിൽ നിന്നും ആവശ്യത്തിന് ഹൈറ്റ് കൊടുക്കാതെ ചെയ്തതുകൊണ്ട്, ഇടക്കൊക്കെ അതിനടിയിൽ കാൽവിരൽ പോകാറുണ്ട്.
ആവശ്യത്തിന് ഹൈറ്റ് ഇട്ട് മാത്രമേ അത് ചെയ്യാവു. ഈ അബദ്ധം ആർക്കും അങ്ങിനെ വരാത്തത് ആണ് എന്നിട്ട് കൂടി വന്നുപോയി എന്നുള്ളത് ആണ്
Nb.. എപ്പോഴും വീടുപണികളിൽ ചില കാര്യങ്ങൾ ചെയ്യുന്നതിന് മുൻപ്, ഉറപ്പായും അത് ചെയ്തിട്ട് മൂന്നോ നാലോ വർഷങ്ങൾ കഴിഞ്ഞിട്ടുള്ള കുറച്ചു വീടുകളിൽ പോയി കണ്ടു മനസ്സിലാക്കിയതിനു ശേഷം മാത്രം ചെയ്യാൻ ശ്രെമിക്കുന്നത് വളരെ നല്ലത് ആയിരിക്കും.
മുഴുവൻ കരാർ കൊടുത്ത് പണിയുന്ന വീട്ടുകാർക്ക് ഇതു വലിയ കാര്യം ആക്കേണ്ടതില്ലെങ്കിലും ബാക്കിയുള്ളവർ എല്ലാം പണിക്കാർക്ക് ഉള്ള ഉത്തരവാതിത്തത്തിനൊപ്പം തന്നെ വീട്ടുകാരും കുറച്ചു ശ്രെദ്ധ കൊടുക്കുന്നത് പിന്നീട് വരവുന്ന പല പ്രെശ്നങ്ങളും ഒരു പരിധി വരെ ഇല്ലാതാക്കാൻ സഹായിക്കും.