വീടിന്റെ ഇലക്ട്രിക്കൽ വർക്ക്‌ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട 21 കാര്യങ്ങൾ.ഭാഗം -1

വീടിന്റെ ഇലക്ട്രിക്കൽ വർക്ക്‌ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട 21 കാര്യങ്ങൾ.ഭാഗം -1

വീടിന്റെ പണി നടന്നു കൊണ്ടിരിക്കുകയാണോ എങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചുവടെ ചേർക്കുന്നു,

1) വീടിന്റെ ഇലക്ട്രിക്കൽ വർക്ക്‌ ചെയ്യുമ്പോൾ കൃത്യമായി പ്ലാൻ ചെയ്യുക. അതായത് ഓരോ റൂമുകളിൽ എത്ര ലൈറ്റ്, ഫാൻ, സോക്കറ്റ് എന്നിവയും അവയുടെ സ്ഥാനം, ഉയരം എന്നിവയും, TV, DB, മീറ്റർ ബോക്സ്‌, വാട്ടർ പമ്പ്, A/C, ഹീറ്റർ എന്നിവയും കൃത്യമായി പ്ലാൻ ചെയ്യുക.

2) വീടിന്റെ വയറിങ് പ്ലാൻ ചെയ്യുമ്പോൾ സ്ഥാപിക്കുന്ന ഉപകാരണങ്ങൾ, ലൈറ്റ്, ഫാൻ എന്നിവയുടെ സ്വിച്ചുകളുടെ സ്ഥാനം കൃത്യമായി പ്ലാൻ ചെയ്യുക.

3)വീടിന്റെ വയറിങ് ആവിശ്യത്തിനായി എടുക്കുന്ന മെറ്റീരിയൽ എല്ലാം തന്നെ ISI മാർക്ക്‌ ഉള്ളതും, അംഗീകൃത ഡീലർ മാരുടെ കയ്യിൽ നിന്നും ഒറിജിനൽ തന്നെ വാങ്ങാനും ശ്രമിക്കുക. കോയമ്പത്തൂർ മാർക്കറ്റ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്ന വൻ വിലക്കുറവ് ഉള്ളവ ഭൂരിപക്ഷം സാധനങ്ങൾ ഡ്യൂപ്ലിക്കേറ്റ് ആണെന്ന് ഒരമ്മായിരിക്കട്ടെ. എന്തെന്നാൽ GST നടപ്പിൽ ആയതിനു ശേഷം ബ്രാൻഡഡ് വസ്തുക്കൾ എല്ലാം തന്നെ ഇന്ത്യയിൽ എല്ലായിടത്തും ശരാശരി ഒരേ വിലയാണ്. കൂടി വന്നാൽ 7% വ്യത്യാസം വിലയിൽ മാറ്റം വരും.ഏതെങ്കിലും കാര്യത്തിൽ ഒരു സംശയം തോന്നിയാൽ ഒരു ഇലക്ട്രിക്കൽ കോൺസള്റ്റന്റ് ന്റെ അഭിപ്രായം തേടുക.

4) വീടിന്റെ ഇലക്ട്രിക്കൽ വയറിങ് ചെയ്യുമ്പോൾ ഇലക്ട്രിക്കൽ ഡ്രോയിങ്, എസ്റ്റിമേറ്റ് നിർമ്മിക്കുന്നത് ഭാവിയിൽ ഉണ്ടാകുന്ന 90% മെയിൻടിനൻസ് ജോലികളും എളുപ്പത്തിൽ ചെയ്തു തീർക്കാൻ ഉപകരിക്കും.

5) വീടിന്റെ ഇലക്ട്രിക്കൽ വയറിങ് സ്ലാബ് വർക്കുന്നതിനു മുന്നേ പ്ലാൻ ചെയ്യുക.ഈ പ്രകാരം ചെയ്താൽ നിങ്ങൾക്ക് ഒരുപാട് പണം ലഭിക്കാൻ സാധിക്കും.

6) വീടിന്റെ സ്ലാബിൽ ലൈറ്റ്, ഫാൻ പോയിന്റുകൾക്ക് മാത്രം പരമാവധി പൈപ്പ് ലൈൻ ഇടുക. മറ്റു വയർ ലൈൻ ഫ്ലോർ വഴിയോ, ഭിത്തിയിലൂടെയോ പ്ലാൻ ചെയ്യുക.

7) വീടിന്റെ ലിന്റൽ വാർപ്പിന് ഉള്ളിൽ പൈപ്പ് ഇടുന്നത് ഒഴിവാക്കുന്നത് ആണ് ഉചിതം.കാരണം അതു ഒരു ശരിയായ രീതി അല്ല. കൂടാതെ ലിന്റൽ ന്റെ ഉറപ്പിനെ തന്നെ ബാധിക്കുകയും കൂടാതെ വയറിങ് ന്റെ ആവിശ്യത്തിന് ഭിത്തിയിൽ പൈപ്പ് ഇടാൻ കട്ട് ചെയ്യുമ്പോൾ പൈപ്പ് കട്ട് ആക്കാനും 95% സാധ്യത ഉണ്ട്.

? വീടിന്റെ വാർക്കയിൽ വയറിങ് പൈപ്പ് ഇടുമ്പോൾ ISI മാർക്ക് ഉള്ള മീഡിയം ഗ്രേഡ് കോൺക്രീറ്റ് സ്പെഷ്യൽ പൈപ്പ് മിനിമം ഉപയോഗിക്കുക.അല്ലാതെ ഉള്ള പൈപ്പ്, ജംഗ്ഷൻ ബോക്സ്‌ എന്നിവ ഒഴിവാക്കുക. പൈപ്പ് ISI ഉപയോഗിക്കുമ്പോൾ കൂടെ ഉപയോഗിക്കുന്ന ഫിറ്റിംഗ്സ് ISI സ്റ്റാൻഡേർഡ് തന്നെ ഉപയോഗിക്കുക.വീടിന്റെ 

9) വീടിന്റെ സ്ലാബിൽ വയറിങ് പൈപ്പ് നു ആയി ജംഗ്ഷൻ ബോക്സ്‌ ഉറപ്പിക്കുമ്പോൾ ISI മാർക്ക്‌ ഉള്ള സാധാരണ ജംഗ്ഷൻ ഉപയോഗിക്കുക. ഡീപ് ജംഗ്ഷൻ ഉപയോഗിക്കുന്നത് സാധാരണ വീടുകളുടെ സ്ലാബിൽ ശരിയായ രീതി അല്ല. കാരണം സ്ലാബിന്റെ തിക്നെസ് കുറവായതിനാൽ ക്രാക്ക് ഉണ്ടാകാൻ ഉള്ള സാധ്യത കൂടുതൽ ആണ്.

10) വീടുകളിൽ ലൈറ്റ് പ്ലാൻ ചെയ്യുമ്പോൾ സീലിംഗ് ലൈറ്റ് സർഫെസ് മൗണ്ട് ടൈപ്പ് അഥവാ SMD ടൈപ്പ് പ്ലാൻ ചെയ്യുക. ഇത്തരം ലൈറ്റ് ആകുമ്പോൾ സ്ലാബിൽ നേരിട്ട് സ്ക്രൂ ചെയ്തു ഉറപ്പിക്കാൻ സാധിക്കും. കൂടാതെ ഓപ്പൺ മോഡൽ ആയതിനാൽ ചൂട് വായുവിൽ കലാരുന്നതിനാൽ ലൈഫ് കൂടുതൽ കിട്ടും.ഇതിനായി ഒരു നല്ല ഇലക്ട്രിക്കൽ ഡ്രോയിങ് നിർമ്മിക്കുക.

11) വീടുകളിൽ പഴയ കാല ട്യൂബ് സെറ്റ് നു പകരം LED ട്യൂബ് വയ്ക്കുന്നത് കണ്ടു വരുന്നുണ്ട്. എന്നാൽ പഴയ കാല ട്യൂബ് സെറ്റ് അഥവാ ഫ്ലൂറോസെന്റ് ട്യൂബ് സെറ്റ് നെ അപേക്ഷിച്ചു വെളിച്ചം കുറവായിരിക്കും കൂടാതെ ഭിത്തിയിൽ തട്ടി ഉള്ള പ്രകാശത്തിന്റെ പ്രതിഫലനം കുറവായതിനാൽ കൂടുതൽ എണ്ണം പ്ലാൻ ചെയ്യുക.

12) വീട്ടിൽ വയ്ക്കുന്ന DB യുടെ സ്ഥാനം ഏകദേശം വീടിന്റെ മദ്ധ്യ ഭാഗത്തു ആയി വരുന്ന രീതിയിൽ ചെയ്യുക. വയറിങ് ചിലവ് കുറക്കാൻ ഉപകരിക്കും.കാരണം. ഈ DB യിൽ നിന്നാണ് ഓരോ സ്വിച്ച് ബോർഡിലേക്കും ഉള്ള സർക്യുട്ട് വയർ പോകുന്നത്.

13) വീടിന്റെ വയറിങ് ചെയ്യുമ്പോൾ ഇൻവെർട്ടർ ന്റെ ഉപയോഗത്തിന് ആയി ഒരു DB വേറെ നൽകുക. പല വീടുകളിലും മെയിൻ DB യിൽ തന്നെ ഒരു MCB സെപ്പറേറ്റ് കൊടുത്തു ഇൻവെർട്ടർ കണക്ഷൻ കൊടുക്കുന്നതായി കണ്ടു വരാറുണ്ട്. ഇതു തികച്ചും തെറ്റായ രീതിയും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് മാനദണ്ഡം അനുസരിച്ചു തെറ്റായ രീതിയും ആണ്.

14) ഇൻവെർട്ടർ DB ക്കു തനിച്ചു RCCB കൊടുക്കണം. ഇതു ഇൻവെർട്ടർ പ്രവർത്തിക്കുമ്പോൾ ഏതെങ്കിലും സാഹചര്യത്തിൽ വൈദ്യുതാഘാതം അഥവാ ഇലക്ട്രിക് ഷോക്ക് അടിച്ചാൽ രക്ഷ നേടാം.

15 )വീടിന്റെ വയറിങ് നു ELCB ക്കു പകരം RCCB ഉപയോഗിക്കുക.

16)വീടിന്റെ വയറിങ് ആവിശ്യത്തിനായി RCCB എടുക്കുമ്പോൾ 30mA കട്ട് ഓഫ് റേറ്റിംഗ് ഉള്ളത് തിരഞ്ഞെടുക്കുക.ELCB യും RCCB യും എന്താണ് എന്നും തമ്മിലുള്ള വ്യത്യാസം എന്താണ് എന്നും ഞാൻ വിശദമായി എന്റെ ഇതിനു മുന്നേ ഉള്ള ലേഖനത്തിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

17) വീടിന്റെ വയറിങ് ചെയ്യുമ്പോൾ സ്വിച്ച് കളുടെ ആഡംബരത്തേക്കാളും പ്രാധാന്യം കൊടുക്കേണ്ടത്, ചെയ്യുന്ന വർക്കിന്റെ ഗുണനിലവാരത്തിനും, ഉപയോഗിക്കുന്ന, വയർ, പൈപ്പ് എന്നിവയുടെ ഗുണനിലവാരത്തിനും ആണ്. ശരാശരി ഒരു ഇലക്ട്രിക്കൽ വയറിങ് ന്റെ ആയുസ്സ് 25 മുതൽ 40 വർഷം വരെ ആണ്. ഈ കാലാവധി കണ്ടുകൊണ്ട് വയറിങ് നടത്തുക.

18) വീടിന്റെ സ്വിച്ച് ബോർഡുകളുടെ ഉയരം താഴെ പറയുന്ന രീതിയിൽ ക്രമപ്പെടുത്തി ഉപയോഗിക്കുക.

നോർമൽ സ്വിച്ച് ബോർഡ് 120 cm ഉയരം ഫിനിഷിങ് ഫ്ലോർ ലെവലിൽ നിന്നും.

ബെഡ് സ്വിച്ച് : 50 cm മുതൽ 75 cm വരെ.

ഫിനിഷിങ് ഫ്ലോർ ലെവലിൽ നിന്നും.

ഫുട് ലെവൽ സോക്കറ്റ് : 30 cm to 45 cm 

വരെ ഫിനിഷിങ് ഫ്ലോർ ലെവലിൽ നിന്നും.

ഫുട് ലാമ്പ് : 30 cm to 35 cm വരെ ഫിനിഷിങ് ഫ്ലോർ ലെവലിൽ നിന്നും.

ട്യൂബ് ലൈറ്റ്, ഫാൻസി ലൈറ്റ് :35 cm to 45 cm വരെ ഫിനിഷിങ് സീലിംഗ് ലെവലിൽ നിന്നും താഴോട്ട്.

ബാത്‌റൂമിൽ ഹീറ്റർ പോയിന്റ്‌ : 30cm to 40 cm വരെ ഫിനിഷിങ് സീലിംഗ് ലെവലിൽ നിന്നും താഴോട്ട്.

നോർമൽ A/C പോയിന്റ്‌ : 35 cm to 45 cm വരെ ഫിനിഷിങ് സീലിംഗ് ലെവലിൽ നിന്നും താഴോട്ട്.

ഇതാണ് ശരാശരി അളവുകൾ.

19) വീടിന്റെ വയറിങ് ചെയ്യുമ്പോൾ വളരെ അധികം ശ്രദ്ധിക്കേണ്ട ഒന്നാണ് ഏർത്തിങ്.

വീടിന്റ ഏർത്തിങ് ചെയ്യുമ്പോൾ പൈപ്പ് ഏർത്തിങ് ചെയ്യുക. അതും ISI  സ്റ്റാൻഡേർഡ് പ്രകാരം. മിനിമം 4 ഏർത്തിങ് കൊടുക്കുക. 2 എണ്ണം KSEB DB , 2 എണ്ണം UPS അഥവാ ഇൻവെർട്ടർ DB എന്ന നിലയിൽ.

വീടിന്റെ വയറിങ് ചെയ്യുമ്പോൾ ഏർത്തിങ് കോപ്പർ 10 SWG മിനിമം ഉപയോഗിക്കുക.

20) വീടിന്റെ വയറിങ് ചെയ്യുമ്പോൾ ഇടിമിന്നൽ പ്രതിരോധ ആവിശ്യത്തിനായി സർജ് പ്രൊട്ടക്ഷൻ ഡിവൈസ് സ്ഥാപിക്കുക. അതു വീടിന്റെ വെളിയിൽ മീറ്റർ ബോക്സിൽ നിന്നും 60 cm ദൂരത്തിൽ DB യിലേക്ക് പോകുന്ന മെയിൻ സർക്യുട്ട് വയർ ന്റെ ഇടയിൽ സീരീസ് ആയി കൊടുക്കണം. അതിനു സെപ്പറേറ്റ് SPD ബോക്സ്‌ ഉപയോഗിക്കുന്നതാണ് ഉചിതം. കാരണം ഏതെങ്കിലും സാഹചര്യം കൊണ്ട് ഇടിമിന്നൽ പ്രവഹിച്ചാൽ ഈ SPD യുടെ ഫ്യൂസ് ബ്ലാസ്റ് ആകുന്ന സമയം ഉണ്ടാകുന്ന അവശിഷങ്ങളിൽ നിന്നും തീ പിടിക്കാൻ ഉള്ള സാധ്യത 98% തടയാൻ സാധിക്കും.

21) വീടിന്റെ വയറിങ് നടത്തുമ്പോൾ പൈപ്പ് ഇടുന്ന സമയം സ്വിച്ച് ബോർഡ്, DB എന്നിവയിൽ പൈപ്പ് കണക്ഷൻ കൊടുക്കുമ്പോൾ പൈപ്പ് അഡാപ്റ്റർ നിർബന്ധം ആയും ഉപയോഗിക്കുക. ഭാവിയിൽ സ്വിച്ച് ബോർഡിൽ ഉറുമ്പ് ഇറങ്ങുന്ന സാധ്യത ഒഴിവാക്കാം, കൂടാതെ വയർ വലിക്കുന്ന സമയം വയർ ഇന്സുലേഷൻ തകരാറിൽ ആകുന്നത് തടയാം.

വീടിന്റെ ഇലക്ട്രിക്കൽ പ്ലബിങ് സംബന്ധിച്ച് ഏതൊരു സംശയങ്ങൾക്കും എന്നെ വിളിക്കാം എന്റെ സമയ പരിധിയിൽ നിന്നും കൊണ്ട് മറുപടി തരാം. ഇലക്ട്രിക്കൽ പ്ലബിങ് ഡിസൈൻ, ഡ്രോയിങ് എസ്റ്റിമേറ്റ് എന്നിവ ചെയ്തു കൊടുക്കുന്നതാണ്.

(തുടരും )

ABHINAND K

Electrical & Plumbing Consultant

#housedesign, #electrical, #Housewiring, #safteytips. #wiring, #electricalengineering

https://www.facebook.com/groups/461544581388378