ജൽജീവൻ* പദ്ധതിപ്രകാരം എല്ലാ വീടുകളിലേക്കും പൈപ്പ് കണക്ഷൻ

പ്രിയമുള്ളവരേ  ,* 

*ഓരോരുത്തരും അവരവരുടെ വീടിന്റെ* 

 *മുൻവശം നന്നാക്കിയാൽ* *ലോകം മുഴുവൻ നന്നാകും.*  

ഇത് മഹാത്മാ ഗാന്ധിയുടെ ഉദ്ധാരണിയാണ് .

 *എല്ലാ വീടുകളിലും കുടിവെള്ളം...* 

 *ജൽജീവൻ* പദ്ധതിപ്രകാരം എല്ലാ വീടുകളിലേക്കും പൈപ്പ് കണക്ഷൻ കൊടുത്ത് തുടങ്ങിയിട്ടുണ്ട്.

ഓരോ വീട്ടുകാരും നിർബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പ്രത്യേകം ഇവിടെ സൂചിപ്പിക്കുന്നു. 

റോട്ടിൽ നിലവിൽ ഒരു മീറ്റർ ആഴത്തിൽ  ഇട്ടുകൊണ്ടിരിക്കുന്ന മെയിൻ പൈപ്പിൽ (90 mm) നിന്നും നമ്മുടെ വീട്ടിലേക്ക് കണക്ഷൻ തരുന്നത് *അര ഇഞ്ച് പൈപ്പിലൂടെയാണ്.* 

 *ആ പൈപ്പ് രണ്ടര അടി താഴ്ചയിൽ തോട് എടുത്ത് ആയിരിക്കണം നമ്മുടെ വീടിന്റെ മതിൽ വരെ കൊണ്ടുവരേണ്ടത് എന്നതാണ് സർക്കാർ തീരുമാനം..* 

പല സ്ഥലങ്ങളിലും റോഡ് *അര അടി മുതൽ ഒരടി* വരെ മാത്രം താഴ്ത്തി പൈപ്പിട്ട് പോകുന്നത് കാണാനിടയായിട്ടുണ്ട്.

 *അങ്ങിനെ ചെയ്‌താൽ നാളെ ആ പൈപ്പ് പൊട്ടിപ്പോകാനും നമ്മുടെ റോഡ് വീണ്ടും കുത്തിപ്പൊളിക്കാനും കാരണമാകും.* 

അതുകൊണ്ട് ആ കാര്യം എല്ലാവീട്ടുകാരും പ്രത്യേകം ശ്രദ്ധിക്കണം എന്ന് അറിയിക്കുകയാണ് 

വളരെ വിലയേറിയ ഉയർന്ന ഗുണനിലവാരമുള്ള  *UPVC* പൈപ്പ് ആണ് അത്..

പൈപ്പ് ഇട്ട ശേഷം കണക്ഷൻ വേണ്ടവിധം ആണോ ചെയ്തിരിക്കുന്നത് എന്ന് ഉത്തരവാദിതപ്പെട്ട എഞ്ചിനീയർ നേരിൽ കണ്ട് ബോധ്യപ്പെട്ടതിന് ശേഷമേ പൈപ്പ് ഇട്ട തോട് മണ്ണിട്ട് മൂടാൻ പാടുള്ളൂ എന്നാണ് നിയമം.

പരിശോധന എന്ന ജോലി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ചെയ്യുന്നില്ല ,

പകരം കോൺട്രാക്റ്റർ തന്നിഷ്ടം പോലെ ചെയ്യുകയാണ് എന്ന് പല സ്ഥലങ്ങളിലും നിന്നും *ഞങ്ങൾ നേരിട്ട് കാണുകയുണ്ടായി* .

അത് സംഭവിക്കാതിരിക്കാൻ ഓരോ കുടുംബാങ്ങങ്ങളും പ്രത്യേകം ശ്രദ്ധിക്കുക.

പൊതു സ്വത്ത് കൊള്ളയടിക്കാതിരിക്കാൻ നാം തന്നെ നമുക്ക് കാവലാളാകുക  എന്നതാണ് ഇപ്പോൾ നമുക്ക് ചെയ്യാൻ സാധിക്കുക.

 *ഓരോ വീട്ടിലും ശുദ്ധജലം എന്ന ഇത്രയും ജനോപകാരപ്രദമായ ഒരു പദ്ധതി നടപ്പിലാക്കുമ്പോൾ നമ്മുടെ പഞ്ചായത്ത് സെക്രട്ടറിയോ വാർഡ്‌ മെമ്പർമാരോ യാതൊരു ഉത്തരവാദിത്തവും കാണിക്കുന്നില്ല എന്നത് നമുക്ക് തന്നെ ലജ്ജാകരമാണ് .* 

അതുകൊണ്ട് നാം ഓരോരുത്തരും നേരിട്ട് ഇടപെടേണ്ട അവസ്ഥ വന്നു ചേർന്നിരിക്കുകയാണ്.

മെയിൻ പൈപ്പിൽ (90cm pipe) ൽ നിന്ന് നമ്മുടെ വീട്ടിലേക്ക് കണക്റ്റ് ചെയ്യുന്ന *അര ഇഞ്ച് പൈപ്പ് ഒറിജിനലാണോ അല്ലയോ* എന്ന് നമുക്ക് തന്നെ മനസ്സിലാക്കാവുന്നതേ ഉളളൂ..

അതിനായി ചില കാര്യങ്ങൾ ഇവിടെ സൂചിപ്പിക്കാം.

1. പൈപ്പിന്മേൽ പൈപ്പിന്റെ ബാച്ച് നമ്പർ പ്രിന്റ് ചെയ്തിട്ടുണ്ട്.

കറുത്ത അക്ഷരത്തിൽ.. *202201310041* എന്ന് പ്രിന്റ് കാണാം.

ചിത്രം ചുവടെ ചേർത്തിട്ടുണ്ട്.

2. പൈപ്പിന്റെ ഒരറ്റത്ത് ടെസ്റ്റ്‌ ചെയ്ത് ഗുണനിലവാരം ഉറപ്പിച്ചതിന്റെ *സീല് കാണാം.*  

ചുവന്ന നിറത്തിൽ അത് പ്രിന്റ് ചെയ്തിട്ടുണ്ട്.

അവിടെ *CIPET Test 875/085* എന്ന് കാണാം.

(ഫോട്ടോ ചുവടെ വാക്കുന്നുണ്ട്.)

(പൈപ്പ് , വാഹനത്തിൽ കയറ്റി ഇറക്കി ഉരച്ചിൽ വീണ് പലതിലും പ്രിന്റ് തെളിയാത്തതായി വന്നിട്ടുണ്ടെങ്കിൽ അത് ഗൗനിക്കേണ്ടതില്ല)..

നിങ്ങൾക്ക് ആർക്കുവേണമെങ്കിലും ഈ വിഷയത്തിൽ സംശയം ഉണ്ടെങ്കിൽ

താഴെ കാണുന്ന നമ്പറിൽ ഫോൺ വിളിക്കാവുന്നതാണ്.

 *ആം ആദ്മി പാർട്ടി കുന്നുകര* 

കൺവീനർ 

(പ്രദീപ്‌ ഞാണൂരാൻ )

phone :  *9526931862* 

2) അഡ്വ. ഷൈബി : + *918800312816* 

3) അഫ്സൽ TH :  + *919747239838* 

4) പ്രജീഷ് :  *9847048663* 

5)സബീൽ: *+917511119780*