ബെൻഡോനൈറ്റ് ഉപയോഗിക്കുന്നുണ്ടോ എർത്തിംഗിന്, എങ്കിൽ ചില കാര്യങ്ങൾ
ബെൻഡോനൈറ്റ് എന്ന പൊടി മിശ്രിതം ഉപയോഗിക്കാറുണ്ടോ എർത്തിംഗ് ഒരുക്കുമ്പോൾ എങ്കിൽ -
ചില കാര്യങ്ങൾ
കഴിവതും ബെന്റോനൈറ്റ് മിശ്രിതം ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക
ഇവ കടുപ്പമുള്ള മൺപ്രതലങ്ങൾക്ക് വേണ്ടിയാണ് എന്ന് തിരിച്ചറിയുക
1.ബെൻഡോനൈറ്റ് കളിമണ്ണ് ചേർന്ന ഒരു മിശ്രിതമാണ് അത് വെള്ളവുമായി കലർത്തുമ്പോൾ പലമടങ്ങ് വീർക്കുന്നു
(മട്ടുപ്പാവ് കൃഷിക്കായി കടയിൽനിന്ന് മേടിക്കുന്ന ചകിരിച്ചോർ കട്ടയോടൊപ്പം വെള്ളം ചേരുമ്പോൾ വീർക്കുന്ന പോലെ)
2. ആയതിനാൽ ഒരു ചട്ടി ബെൻഡോനൈറ്റിന് ആറിരട്ടി മണ്ണ് (1:6) എന്ന കണക്കിൽ (എർത്തിംഗിന് കുഴിച്ച കുഴിയിലെ ഏറ്റവും താഴത്തെ നിലയിലെ കട്ടകളില്ലാത്ത) തരി മണ്ണും ചേർത്ത് നന്നായി മിക്സ് ചെയ്ത് വേണം പൈപ്പ് സ്ഥാപിച്ച് പിറ്റ് നിറക്കാൻ
3. ബെൻഡോനൈറ്റ് മണ്ണിൽ നിന്നും ഈർപ്പം ആഗീരണം ചെയ്യും വലിച്ചെടുത്ത വെള്ളം വളരെ കാലം നിലനിർത്തുകയും ചെയ്യും ആയതിനാൽ പൈപ്പിലേക്ക് ഇടയ്ക്കിടക്ക് വെളളം ഒഴിച്ചു കൊടുക്കേണ്ട ആവശ്യമില്ല
3. രണ്ടര മീറ്റർ നീളത്തിലുള്ള പൈപ്പാണ് ഉപയോഗിക്കേണ്ടത് അതും 3.25 മില്ലി മീറ്റര്‍ ഭിത്തി കനമുള്ളത് - അഥായത് ബി. ക്ലാസ്സ്
4.കോപ്പർ ബോൺടഡ് റോഡ് ആയാലും കുറഞ്ഞത് 2.5 മീറ്റർ തന്നെ വേണം
5. രണ്ടര മീറ്റർ പൈപ്പിനെ 2 മീറ്റർ 70 സെന്റിമീറ്റർ താഴ്ച്ചയിൽ എത്തിച്ച് വേണം സ്ഥാപിക്കാന്‍,
പരമാവുധി മുപ്പത് ഡിഗ്രി വരെ ചരിച്ചും വയ്ക്കാം.
4. ലംബമായി വച്ചാലും ചരിച്ചു വച്ചാലും എർത്ത് പൈപ്പ് ഭൂ നിരപ്പിൽ നിന്ന് 20 സെന്റിമീറ്റർ വരെ താഴ്ന്നിരിക്കണം
5. അത് സ്റ്റെപ്പ് പൊട്ടൻഷ്യൻ ഭൂമിക്ക് മുകളിലെത്താതെ ആപത്തിൽ നമ്മെ സഹായിക്കും
5 . പൈപ്പ് ലംബമായി(90) വയ്ക്കുമ്പോഴും 30 ചരിച്ചു വയ്ക്കുമ്പോഴും പൈപ്പിന് ചുറ്റും മുഴുനീളത്തിൽ ഭൂമിക്ക് മുകളിൽ നിന്നും കഴിവതും 50 സെ. താഴെ വരെ ബെന്റൊനൈറ്റ് സംയുക്‌തം ചേർത്ത് വയ്ക്കണം അത് നല്ല എർത്തിംഗ് ലഭിക്കാൻ സഹായിക്കുന്നു
6. എർത്ത് പിറ്റിനെ സംരക്ഷിക്കുവാനായി 45x45x45 സെന്റിമീറ്റർ ഉള്ളവ് ഉള്ള ഒരു കോൺക്രീറ്റ് കൊണ്ടോ ഇഷ്ടിക കൊണ്ടോ നിർമ്മിതമായ ആയ ക്യൂബ് തയ്യാറാക്കി വേണം വീട്ടിലെ ഉപകരണങ്ങളുടെയും നമ്മുടെയും വൈദ്യുതി സുരക്ഷയുടെ മാലാഖയെ ഒരുക്കാന്‍
7. ചില ഇലക്ടീഷ്യൻമാർ വീടു വയറിംഗിലും സോളാർ പാനൽ സ്ഥാപിക്കുന്ന നേരത്തും നാലടിയുളള കോപ്പർ റോഡ് എന്ന പേരിൽ ചെമ്പ് പൂശിയ ഇരുമ്പ് കമ്പികൾ എർത്തിംഗിനായി കുഴിച്ചിടുന്നുണ്ട്
( അതത്ര നല്ലതല്ല സോളാർ പാനൽ വയ്ക്കുന്ന വീട്ടുകാർ മനസിലാക്കണെ)
8. കോപ്പർ ബോണ്ടഡ് റോഡ് ഉപയോഗിക്കുന്നു എങ്കിൽ അതിന്റെ നീളം 2.5 മീറ്റർ വേണം വണ്ണം 20 മില്ലീ മീറ്റർ വണ്ണവും എങ്കിൽ ഉപകാരപ്പെടാം
എർത്തിഗിനെ കുറിച്ചുള്ള IS:3043 - 2018
സുരക്ഷയൊരുക്കില്ലെങ്കിൽ,
നാമൊരുക്കിയതൊക്കെയും വ്യർത്ഥം
വീട്ടുകളിൽ വൈദ്യുതി സുരക്ഷയൊരുക്കുന്ന ELCB/RCCB നിർബന്ധമായും ഉണ്ടായിരിക്കണം
മാസത്തിൽ ഒരിക്കലെങ്കിച്ചും അവയുടെ ടെസ്റ്റ് ബട്ടൺ അമർത്തി അവ പ്രവർത്തിക്കുന്നുണ്ട് എന്ന് ഉറപ്പും വരുത്തണം!
കാരണം
ജീവിതത്തിന് റീ ടേക്കുകൾ ഇല്ല!
AC Sabu 9447021428
https://www.facebook.com/sabukseb/posts/pfbid0tgUkeTxDJGUAKwwEQsugQEWkeHbreioyRHRNNJZ7EzwVAL756Nehpzk67v9mAYy3l?__cft__[0]=AZVCYvSXj48qwz5jyc3RFT55ftxO5WzHjGyyb8yD5NYZEL9j2E2REp1TgDrOMAWnL--4_LrpwBlsE18o_YNwAzUzU2eSK8_txw8Wq8vfEhJAS8Spv7kOpQoOGythhRXkCqgzUHLuSj1uS1a9D7TdRyPS_6xNQ8zO0dVgDjwTwLa3tFW7RUWBpUHhovbm5FqmcRs&__tn__=%2CO%2CP-R