പൈപ്പ് എർത്തിംഗ് സംവിധാനം

വീടൊരുക്കുമ്പോഴോ  മറ്റ് ഏതൊരു ആവശ്യങ്ങൾക്കും വേണ്ടിയോ വൈദ്യുതി കണക്ഷൻ എടുക്കും മുന്നേ പ്രിമൈസ്സസിൽ നല്ല രീതിയിൽ രണ്ട് പൈപ്പ് എർത്തിംഗ് സംവിധാനം  ഒരുക്കണം 

അതിൽ ഒന്ന് തയ്യാറാക്കും വിധം 

ആവശ്യമായ സാധനങ്ങൾ

1) 2.5മീറ്റർ നീളത്തിലുള്ളതും 40 മി.മീ. വണ്ണമുള്ളതുമായ ക്ലാസ്സ് Bയോ Cയോ ആയ GI പൈപ്പ് - ഒരെണ്ണം അത് ഒരറ്റം ചതച്ച് അവിടെനിന്നും 15cm അകലത്തിൽ ഒന്നര മീറ്റർ മേലെ വരെയെങ്കിലും സംഗീതത്തിലെ 'ഗ'പോകും പോലെ ഇടവിട്ട് 12മി.മീ സുഷിരങ്ങൾ തീർത്ത്  വച്ചത് ആയിരിക്കണം

( ഉണക്ക മാസങ്ങളിൽ വെളളംഒഴിച്ചു കൊടുക്കുമ്പോൾ വൈദ്യുതി പ്രവാഹത്തിന് ഏറെ സാദ്ധ്യതകളുള്ള 

ഭൂനിരപ്പിൽ നിന്നും താഴെ ഒരു മീറ്റർ മുതൽ രണ്ടര മീറ്റർ വരെയുളള പ്രദേശം ജലസമ്പന്നമാകാൻ വേണ്ടിയാണിത്)

2) പൈപ്പിന്റെ ആകൃതിയിൽ GIപ്പൈപ്പിനോട് ചേർന്നിരിക്കും വിധം ഒരു വശം പരന്നതുമായ കുറഞ്ഞത് 25x3മി.മി. GI സ്ട്രിപ്പ് കൊണ്ട് തയ്യാറാക്കിയ ക്ലാപിംഗ് സംവിധാനം ഇരുവശത്തും 6മി.മീ ൽകുറയാത്ത ആവശ്യത്തിന് നീളമുള്ള ബോൾട്ട് അതിന്റെ നട്ട് -സ്പ്ലിറ്റ് വാഷർ - പരന്ന വാഷർ എന്നിവ സഹിതമുള്ളത് - ഒരു സെറ്റ്  

3)ഉപ്പ് - 7.2കി.ഗ്രാം

4)മരക്കരി ഒരുപാട്ട.

5)ചെങ്കൽ പ്രദേശങ്ങൾ ആണെങ്കിൽ മരക്കരിയോ ഉപ്പോവേണ്ട പകരം 10kg ബാഗിൽ ലഭിക്കുന്ന ബെൻഡോനൈറ്റ് എർത്തിംഗ് കോംമ്പൗഡ് മതിയാകും അത് ഒരു പാക്കറ്റ് 

6) ഉറപ്പുളളതും ദീർഘായുസ്സുള്ളതുമായ ഒന്നെര  അടി വീതിയും നീളവും താഴ്ച്ചയുമുള്ള സിമന്റ് കൊണ്ടോ മറ്റോ നിർമ്മിച്ചിട്ടുള്ള ഒരു കൂട് അഥവാ കവചം മേൽ മൂടിയുള്ളത് - ഒന്ന് 

7) പണിയായുധങൾ പിക്കാസോ, മൺകോരി , സ്ക്രൂ ഡ്രൈവർ , സ്പാനറുകൾ, ചെറിയ ചുറ്റിക , ക്രിപിംങ് ടൂൾ ആവശ്യത്തിന് സോക്കറ്റുകൾ മുതലായവ വേണ്ടും വിധം കരുതണം

പൈപ്പ് എർത്ത് സ്റ്റേഷൻ ഒരുക്കേണ്ടവിധം ചുവടെ ചേർക്കുന്നു.

8)ചെയ്യപ്പെടേണ്ടജോലി:-

1. കെട്ടിടഭാഗത്തു നിന്നും ഒന്നര മീറ്ററെങ്കിലും അകലത്തിൽ കുറയാതെ സൗകര്യപ്പെടുന്ന സ്ഥലത്ത് ഒരു മീറ്റർ നീളവും വീതിയിലും അടയാളപ്പെടുത്തി ഒരു മീറ്റർ താഴ്ചയിൽ കുഴിയെടുക്കാം 

അവിടുന്ന് കിട്ടുന്ന ഓരോ അടി കുഴിക്കുമ്പോഴും  എടുക്കുന്ന  മണ്ണ് പ്രത്യേകം പ്രത്യേകമായി സൂക്ഷിച്ച് മാറ്റിയിടണം

2. അതേ ഒരുമീറ്റർ  വീതിയിലും ഒരു മീറ്റർ നീളത്തിലും   ഒന്നര മീറ്റർ താഴച്ചയിലേക്ക് വീണ്ടും  കുഴിയെടുക്കണം

ഇപ്പോൾ കിട്ടുന്ന ഓരോ അടി മണ്ണിന്റേയും ഓരോ ഭാഗവും അതേപോലെ തന്നെ അണിയണിയായി തിരിച്ചിടേണ്ടതാണെന്നുള്ള ബോധ്യത്തോടെ പ്രത്യേകം പ്രത്യേകം കാത്ത് സൂക്ഷിച്ച് മാറ്റി മാറ്റി ഇടണം

(ചുമ്മാ വലിച്ചെറിഞ്ഞാരുതെന്നു കൂടി അർത്ഥം)

3. കുഴി രണ്ടര മീറ്റർ താഴ്ചയിൽ എത്തിയാൽ കുഴിയുടെ കൃത്യം നടുഭാഗത്ത്  നെട്ടനെ തന്നെയോ അല്ലങ്കിൽ ഒരു 30ഡിഗ്രി വരെ ചരിച്ചോ 2.5മീറ്റർ നീളമുള്ള ആ GI പൈപ്പ്  ഒരറ്റം പതുക്കെ ചതച്ച് ശേഷം ചെറിയ ചുറ്റിക ഉപയോഗിച്ച് ഒരിരുപത് സെന്റിമീറ്റർ ആഴത്തിൽ വരെ കുഴിയിൽ ഉറപ്പിച്ച് വയ്ക്കാം 

(അതിനായി ചുറ്റിക പാട് വീഴാതിരിക്കാൻ പൈപ്പിന് മുകളിൽ ഒരു മര കഷണം വച്ച ശേഷം മരത്തിനും പൈപ്പിനും വേദനിക്കാതെ 

ചുറ്റികകൊണ്ട് പൈപ്പിനെ 20 cm ആഴത്തിൽ മാത്രം മണ്ണോട്  ചേർത്ത് പതിയെ  ഒന്നുറപ്പിക്കാം )

ശേഷം

അവസാനം എടുത്ത ഒന്നര മീറ്ററിലെ ഓരോ മൺ തരിയും അവസാനത്തേത്  ആദ്യം എന്ന പോലെ മണ്ണിന്റെ ഘടനയിൽ മാറ്റം വരുത്താതെ പൈപ്പിന് ചുറ്റും കുഴിയിലേക്ക് തിരിച്ച് നിറയ്ക്കും അന്നേരം  

ആ മണ്ണിലേക്ക് ഇടവിട്ട് ഉപ്പും കരിയും ചേർത്ത് കൊടുക്കാം

കുഴിക്ക് പുറത്ത് ചുറ്റുപാടുമുള്ള മറ്റ്  ഉറപ്പുള്ള  മണ്ണിന് ഒരു സംശയവും തോന്നാത്ത വിധത്തിൽ - 

തന്നെ യായി കുഴി പതുക്കെ പതുക്കെ മണ്ണിട്ട് കഴിയുമെങ്കിൽ മരം കൊണ്ടുള്ള ഇടിയൻ ഉപയോഗിച്ച് മൺതരികളെ തമ്മിൽ തമ്മിൽ ചേർത്ത് വച്ച്  അവർക്കിടയിൽ നല്ല ബന്ധം ഒരുക്കി കുഴി മൂടിമൂടി വരാം 

എന്നിട്ട് ബാക്കി ഒരു മീറ്ററിലെ ആദ്യം ശേഖരിച്ച മണ്ണ് എടുത്ത് ഭൂനിരപ്പിൽ നിന്നും ഒന്നര അടി താഴ്ച വരെ എടുത്ത മണ്ണ് തിരിച്ചതേപോലെ ചുറ്റുപാടുമുള്ള മണ്ണറിയാതെ നിറയ്ക്കാം

ഇപ്പോ കുഴിയിൽ ഒത്ത നടുക്ക് GI പ്പൈപ്പ് ഭൂനിരപ്പിൽ നിന്ന് 20 cm വരെ താഴെയായി നിൽക്കുന്നു എന്നും ഉറപ്പിക്കാം അവിടെ നിന്ന് 25 cm താഴെവരെ മണ്ണ് നന്നായി നിറഞ്ഞിരിക്കുന്നു എന്നും ഉറപ്പിക്കാം 

ഇനി

എർത്ത് പൈപ്പിന് മേലറ്റത്തു നിന്നും 10 cm താഴെ അതായത്  ഭൂനിരപ്പിൽ നിന്നും 30സെ.മീ. താഴെ വച്ച് (2) ൽ പറയുന്ന ക്ലാപ്  എർത്ത് പൈപ്പിൽ നന്നായി പൂട്ടാം 

വീടിനകത്തു നിന്ന്  മെയിൻ സ്വിച്ചിൽ നിന്നോ എർത്ത് ബെഞ്ചിൽ നിന്നോ തൊട്ടടുത്ത് അഞ്ച് മീറ്റർ അകലെ സ്ഥാപിച്ചിട്ടുള്ള  എർത്ത് പൈപ്പിലെ  ക്ലാമ്പിൽ  നിന്നോ വരുന്ന എർത്ത് ലീഡുകളെ ഒരു   നട്ട് ഉപയോഗിച്ച്  ഇരു വശങ്ങളിലും ഉള്ള ക്ലാമ്പിലെ ബോൾട്ടിൽ ഉറപ്പിച്ച ശേഷവും ബോൾട്ടിന്റെ 3 പിരികൾ എങ്കിലും ബാക്കി വയ്ക്കുകയും വേണം 

(ക്ലാംമ്പും പൈപ്പുമായി നന്നായി ചേർന്നിരിക്കാൻ  ആയി നിർബന്ധമായും ക്ലാമ്പിനും പൈപ്പിനും ഇടയിലെ സന്ദേശ വാഹകനായ 3/8 ഇഞ്ച് എങ്കിലും വണ്ണമുള്ള  ആവശ്യത്തിന് നീളവുമുള്ള  മേൽ ബോൾട്ടിൽ നട്ട് ഇടുന്നതിന് മുമ്പായി തന്നെ വേണം സ്പ്ലിറ്റ് റിംഗ് അഥവാ സ്പ്രിംഗ് വാഷർ സ്ഥാപിക്കുവാൻ) 

രണ്ട് മൂന്ന് ദിവസം മണ്ണിലെ മുറിവുണങ്ങാൻ കാത്തിരിക്കാം

കുഴിയിൽ മുകളിൽ നിന്നും വെള്ളവും ഒഴിക്കാം 

ഒപ്പം ഓരോ ദിവസവും താഴ്ന്നിറങ്ങുന്ന മണ്ണിന് അനുസൃതമായി മുകളിൽ ആവശ്യത്തിന് മണ്ണും നിറയ്ക്കാം

മൂന്നാം ദിനം മെയിൻസ്വിച്ചിൽ നിന്നോ മുന്നേ ഒരുക്കിയ എർത്ത് ബഞ്ചിൽ നിന്നോ എർത്ത് കണ്ടക്റ്ററിനെ ശരിയായ രീതിയിൽ തന്നെ കമ്പിയുടെ അഗ്രഭാഗത്ത് സോക്കറ്റ് ഉപയോഗിച്ച് മാത്രം അതും ക്രിംപിംഗ്  മെഷീനിനാൽ അമർത്തി ശേഷം സോക്കറ്റ് പ്ലെയിൽ വാഷറും ശേഷം സ്പ്രിംഗ് വാഷറും ഉപയോഗിച്ച്  പൈപ്പിൽ മുന്നേ സ്ഥാപിച്ച ക്ലാമ്പുമായ് നന്നായ് ചേർത്തു വയ്ക്കാം

ഇനി ചെങ്കൽ പ്രദേശങ്ങളിലോ ഉപ്പില്ലാത്ത  ഭൂമിയിലെ  ഉറച്ച പ്രതലങ്ങളിലോ ആണെങ്കിൽ പൈപ്പ് എർത്തിംഗിനായി നമുക്ക് 10 കി.ഗ്രാം പാക്കറ്റിൽ കിട്ടുന്ന  ബെന്റോനൈറ്റ്  മിശ്രിതം മാത്രം ഉപ്പും കരിയ്ക്കും പകരമായി ഉപയോഗിക്കാം 

എർത്ത് പൈപ്പിന് വേണ്ടി കുഴിയെടുത്ത മണ്ണിലെ രണ്ടാമതെടുത്ത  ഒന്നര മീറ്റർ ഭാഗത്തെ കുഴിയിൽ നിന്നുമുള്ള പ്രത്യേകമായി മാറ്റി വച്ച മണ്ണിൽ 

1:6 എന്ന രീതിയിൽ ബെൻഡോ നൈറ്റ് മിശ്രിതത്തിന് ആറ് മടങ്ങ് മണ്ണ്   മണ്ണെടുത്ത്   ബെൻഡോ നൈറ്റ് മിശ്രിതത്തിന്റെ ഒപ്പം കുട്ടി കലർത്തിയ ശേഷം വേണം എർത്ത് പൈപ്പ് കുഴിയിൽ ഉപ്പും കരിക്കും പകരമായി നിറയ്ക്കേണ്ടത് 

(ബെൻഡോ നൈറ്റ് മിശ്രിതം ഈർപ്പത്തിന്റെ സാന്നിദ്ധ്യത്തിൽ ആറ് മടങ്ങ് വികസിക്കും എന്നത് കൊണ്ടാണ് അങ്ങനെ ചെയ്യണം എന്ന് പറഞ്ഞു വരുന്നത്)

#ഓർത്ത് വയ്ക്കേണ്ടവ:-

ഭൂനിരപ്പിലെ മേൽ മണ്ണിൽ നിന്നും ഒരു മീറ്റർ താഴ്ച്ചയിൽ  നിന്നുമുള്ള താഴ്ചയിലൂടെയാണ് വൈദ്യുതി കണങ്ങൾക്ക് സഞ്ചരിക്കാൻ ഏറെ സുഗമമായ പാത - ഏറെ ഇഷ്ടവുമായ പാത

അവിടെനിന്നും ഒന്നേമുക്കാൽ മീറ്റർ താഴെ അതായത് മേൽമണ്ണിൽ നിന്നും ഒന്നു മുതൽ രണ്ടേമുക്കാൽ മീറ്റർ വരെ മണ്ണിൽ ഒരോ ഘട്ടങ്ങളിലൂടെ ഒരേ തരം മൂലകങ്ങൾ കൊണ്ട് സമ്പുഷ്ടമായ മണ്ണാണ് 

ഇലക്ട്രോണുകൾക്ക് - സഞ്ചരിക്കാൻ പ്രതിരോധം താരതമേന്യ കുറവായതിനാൽ ഈ പതയിലാണ് താത്കാലികമോ സ്ഥിരമായതോ ആയ ഒരു പൈപ്പ് എർത്തിംഗ് ഒരുക്കുന്നത് എങ്കിൽ 

ആ സംവിധാനത്തിലെ 

പൈപ്പോ അഥവാ പകരം വയ്ക്കാറുളള ദണ്ഡോ കുറഞ്ഞത് ഒന്നര മീറ്ററിൽ കൂടുതലെങ്കിലും  ഭൂനിരപ്പിൽ (ഗ്രൗണ്ട് ലെവലിൽ) നിന്നും താഴ്ന്ന് നിൽക്കണം

ഒരു മീറ്റർ താഴെയുള്ള ഒരു മീറ്റർ താഴ്ച്ചയിലെ  മണ്ണിൽ എപ്പോഴും ഈർപ്പത്തിന്റെ കണങ്ങളും ഉണ്ടായിരിക്കണം അത് വൈദ്യുതിയുടെ സഞ്ചാരം വേഗത്തിലാക്കുന്നു  

അഥവാ അവർക്ക് ഉറവിടത്തിലേക്ക് ഉള്ള തിരിച്ചു പോക്ക്  എളുപ്പത്തിലുമാക്കുന്നു

എന്നാൽ ശുദ്ധജലം  ഒരു നല്ല  ഇൻസുലേറ്റർ കൂടി ആണ് 

വൈദ്യുതിയെ കടത്തി വിടുകയുമില്ല

നല്ല അശുദ്ധമായ വസ്തുക്കൾ കൊണ്ട് വെള്ളത്തിലെ പ്രതിരോധം കുറയ്ക്കാം 

ആയതിനാൽ 

എർത്ത് പൈപ്പിന് ചുറ്റുമുള്ള മണ്ണിലെ ഈർപ്പത്തെ അശുദ്ധജലമാക്കാൻ വേണ്ടി പൈപ്പിനു ചുറ്റുമുള്ള മണ്ണിലുള്ള ജലത്തിന്റെ അളവ് കണക്കാക്കി അതിന്റെ  5% (ശ്രേഷ്ടം) ഉപ്പ് (സോഡിയം ക്ലോറൈഡ്), തുരിശ്ശ് (കോപ്പർ സൾഫേറ്റ്) ,      അല്ലങ്കിൽ മറ്റ് പഥാർഥങ്ങൾ  എന്നിവകളിൽ ഒന്ന് ചേർക്കുന്നു (ഒരു കണക്കിൽ ഈ അഞ്ച് ശതമാനം എന്നത് 7.2kg ഉപ്പ് എന്നതായി വരുന്നു) 

ഉപ്പിന്റെയും ജലാംശത്തിന്റെയും സാന്നിദ്ധ്യത്തെ പിടിച്ചുനിറുത്തി ഉറപ്പാക്കുവാനാണ് ഒരു പാട്ട കരിയെ ആ മണ്ണിൽ  ചേർത്ത് വയ്ക്കുന്നത്

ഇതിനാകെ ചെലവ് താരതമേന്യ കുറവാണെങ്കിലും 

ഒരായുസ്സിന്റെ ബലമുണ്ട് നമ്മുടെ വീടുകളിൽ ഉണ്ടായിരിക്കേണ്ട ഒരു നല്ല പൈപ്പ് എർത്തിംഗ് സംവിധാനത്തിന് 

NB : രണ്ട് പൈപ്പ് എർത്തുകളുടെ  കുഴി വെവ്വേറെയായിരിക്കണം അഞ്ചുമീറ്റർ അകലവും വേണം ഒരു പൈപ്പിന് ചുറ്റും വൈദ്യുതി ഒഴുകുമ്പോൾ അതിനെ പൊതിഞ്ഞ്  വൈദ്യുതിയിൽ ഒരു പ്രഭാവലയം (sphere ara) ഉണ്ടാകും ഈ വലയം അത് എർത്ത് പൈപ്പിന്റെ നീളത്തിന്റെ അത്രയും ഭാഗം ഇരുവശങ്ങളിലും ചുറ്റുമായി വരും

അതായത് 2.5മീറ്റർ താഴ്ചയിലുള്ള പൈപ്പിന് ചുറ്റും 2.5 മീറ്ററിൽ വ്യാസാർദ്ധം വരും 

ഒരു പൈപ്പിന് ചുറ്റുമുള്ള 2.5 മീറ്റർ വ്യാസാര്‍ദ്ധം ,പ്രഭാവലയം ഒപ്പം രണ്ടാമത്തെ പൈറപ്പിനും 2.5മീറ്റർ വ്യാസാര്‍ദ്ധം മറ്റൊരു പ്രഭാവലയം 

ഒരു വൈദ്യുത പ്രാവലയാത്തിനകത്ത്  തന്നെ മറ്റൊരു പൈപ്പ് സ്ഥാപിച്ചാൽ ഒരു പക്ഷെ ഒരുപകാരവും ഉണ്ടാവാതെ പാഴ്ചിലവ് മാത്രമായ് മാറിയേക്കാം 

ആയതിനാൽ രണ്ടു പൈപ്പുകൾ തമ്മിൽ ഒന്നിന്റെ പ്രഭാവലയത്തിന്റെ (sphere) ഇരട്ടി നീളമായ  അഞ്ച് മീറ്റർ  തന്നെ വേണം എർത്ത് സ്റ്റേഷനുകൾ തമ്മിലകലം 

കൂടാതെ ഇവരെ ഭൂ പ്രതലത്തിൽ നിന്ന് ഒരടി താഴ്ച്ചയിൽ  ഭൂമിക്കിടിയിലൂടെ സ്ട്രിപ്പോ ഉരുളൻ കമ്പിയോ കൊണ്ട് ഇവരെ പരസ്പരം ബന്ധിപ്പിക്കുകയും വേണം-എങ്കിലോ നല്ല സുരക്ഷയുമായി

AC Sabu

9447021428