എഗ്രിമെന്റ് - ഇതാണ്‌ വീടുപണിയുടെ നട്ടെല്ല്

വീടു പണിയാൻ കൊടുത്തു,  പകരം   വയറു നിറയെ പണി വാങ്ങിയ വ്യക്തിയാണ്‌ ഞാന്‍. എനിയ്ക്ക് പറ്റിയത് നിങ്ങള്‍ക്ക് പറ്റാതിരിയ്ക്കാന്‍ താഴെ പറയുന്ന ഒരേ ഒരു കാര്യം മാത്രം ശ്രദ്ധിച്ചാല്‍ മതി.

.

എഗ്രിമെന്റ് - ഇതാണ്‌ വീടുപണിയുടെ നട്ടെല്ല്. ഇതാണ്‌ മാജിക്ക് ബട്ടന്‍.

.

MOST IMPORTANT: Agreement സ്റ്റാമ്പ് പേപ്പറില്‍ എഴുതി നിര്‍ബന്ധമായും റജിസ്റ്റര്‍ ചെയ്യുക. രജിസ്റ്റർ ചെയ്യാത്ത / White paper അഗ്രീമെന്റ് നു നിയമത്തിന്റെ കണ്ണില്‍ ഒരു വിലയും ഇല്ല. 

.

എഗ്രിമെന്റില്‍ താഴെ പറയുന്ന കാര്യങ്ങള്‍ വിശദമായി പ്രതിപാദിച്ചിരിയ്ക്കണം.

.

1. ഓരോ പണിയുടേയും വിശദവിവരങ്ങള്‍ - ഉദാ. പ്ലംബിങ്ങ് ആണെങ്കില്‍ പൈപ്പ് ഇന്ന ബ്രാന്‍ഡ്, ടാപ്പ് ഇന്ന ബ്രാന്‍ഡ്, ഹോട്ട് വാട്ടര്‍/കോള്‍ഡ് വാട്ടര്‍ ടാപ്പുകള്‍ ഉണ്ടെങ്കില്‍ അത്... തുടങ്ങി എല്ലാ വിവരങ്ങളും. മൂന്നാമത് ഒരാൾക്ക് വായിച്ചാൽ മനസ്സിലാകുന്ന തരത്തിൽ വ്യക്തമായി എഴുതണം.

.

2. Definition of Done (DoD) - ഒരു പണി 'തീര്‍ന്നു' എന്നതിന്റെ നിര്‍‌വ്വചനങ്ങള്‍ ആണിത്. ഉദാഹരണത്തിനു  - ടാപ്പ് തുറന്നാല്‍ വെള്ളം വരണം, എവിടേയും ലീക്ക് പാടില്ല - തുടങ്ങിയവയാകും പ്ലംബിങ്ങ് തീര്‍ന്നു എന്നതിന്റെ നിര്‍‌വ്വചനം. ഇത് വ്യക്തമായി അഗ്രീമെന്റില്‍ രേഖപ്പെടുത്തണം.

.

3.  Approver - പണി തീര്‍ന്നു എന്ന് കോണ്ട്രാക്റ്റര്‍ പറഞ്ഞു എന്നതുകൊണ്ടായില്ല. അതുകൊണ്ട് ഇരു പാര്‍ട്ടികള്‍ക്കും സമ്മതനായ മൂന്നാമത് ഒരു എഞ്ചിനീയറേ / ആര്‍ക്കിടെക്റ്റിനെ കൊണ്ടു വന്ന് പണി യഥാര്‍ത്ഥത്തില്‍ എഗ്രിമെന്റില്‍ പറഞ്ഞ പോലെ 'തീര്‍ന്നോ' എന്ന് പരിശോധിപ്പിയ്ക്കുകയും, അയാള്‍ തീര്‍ന്നു എന്ന് സര്‍ട്ടിഫൈ ചെയ്യാതെ കാശു കൊടുക്കില്ല എന്നും വ്യവസ്ഥ വയ്ക്കുക.  'പറഞ്ഞ പോലെ പണി തീര്‍ന്നാല്‍ മാത്രം കാശ്‌' എന്ന വ്യവസ്ഥ കൊണ്ടുവരുന്നതാണ്‌ എന്തുകൊണ്ടും നല്ലത്. Make it more objective than subjective. Always define the completion status 'measurable'

.

4. Time & Penalty Clause- വളരെ വളരെ പ്രധാനപ്പെട്ട കാര്യം: പണി തീര്‍ക്കാന്‍ കോണ്ട്രാക്റ്റര്‍ ആവശ്യപ്പെടുന്നതിലും 10% സമയം അധികം കൊടുക്കുക. എന്നിട്ടും  തീര്‍ക്കാന്‍ പറ്റിയില്ലെങ്കില്‍ പണി തീരുന്നത് വരെ ഓരോ ആഴ്ചയും - ഒരു ലക്ഷം രൂപ..!!! (