വീട് വയ്ക്കാൻ
ഭൂമിയുടെ ഉടമ ജീവനോടെ ഉണ്ടായിരിക്കണം, തൻ വർഷ കരം അടച്ച രസീത് കാണിച്ചു അക്ഷയ വഴി കൈവശാവകാശ സർട്ടിഫിക്കറ്റ് വാങ്ങണം (4 -5 ദിവസം വരെ എടുക്കാം).
ഈ സർട്ടിഫിക്കറ്റ് പ്രകാരം ഭൂമി എവിടെ യാണ് എന്ന് കാണിക്കുന്ന ലൊക്കേഷൻ സ്കെച് വില്ലേജിൽ നിന്നും വാങ്ങണം.
( പല ആധാരങ്ങളിൽ ആയി ഉള്ള ഭൂമി ആണെങ്കിൽ, ഇപ്പോൾ എല്ലാം ചേർത്ത് ഒറ്റ തണ്ടപ്പേര് ആക്കുന്ന നടപടി നിലവിൽ വന്നിട്ടുണ്ട്, ഈ വർഷത്തെ കരമടവ് നടത്തുമ്പോൾ, അളവുകൾ ചേർത്ത് ഒന്നാക്കിയ തണ്ടപ്പേര് ഉള്ള കടമടച്ച രസീത് ആണെങ്കിൽ എളുപ്പമാകും.)
സാധാരണ വീട് വയ്ക്കാൻ വേണ്ടി ആകുമ്പോൾ ചില വില്ലേജ് ഓഫിസർമാർ, മുറിഞ്ഞു കിടക്കുന്ന പല അളവുകൾ സൗകര്യാർത്ഥം അടുത്തടുത്ത് വരുന്ന രീതിയിൽ പടം വരച്ചു തരാറുണ്ട് - എല്ലായിടത്തും അങ്ങിനെ വേണമെന്നില്ല)
വീടിനത്തെ വിശദമായ പ്ലാൻ എൻജിനീയറെ കൊണ്ട് വരപ്പിച്ചു, ലോക്കൽ ബോഡിയിലെ സങ്കേതം പോർട്ടൽ വഴി അപ്ലോഡ് ചെയ്തു, കൈവശാവകാശ സർട്ടിഫിക്കറ്റും കരമടച്ച രസീതും ചേർത്ത് ഫയൽ ആക്കി ആ ഫയൽ ലോക്കൽ ബോഡി ഓഫിസിൽ കൊടുക്കണം.
കാര്യങ്ങൾ ശരിയാണെങ്കിൽ അവർ പണിയാനുള്ള പെർമിറ്റ് തരും.
പെർമിറ്റ് ചേർത്ത് വച്ച് KSEB ഇത് temp കണക്ഷന് അപേക്ഷിക്കാം. (പോസ്റ്റ് വേണ്ടെങ്കിൽ 5000 രൂപയിൽ താഴെ മുടക്കിൽ കണക്ഷൻ കിട്ടും) അതിനായി ELCB അടക്കം ഉള്ള ബോർഡ് പിടിപ്പിച്ചു അംഗീകൃത എളക്ടീഷണേ കൊണ്ട് ഫോം പൂരിപ്പിച്ചു അപേക്ഷ കൊടുക്കണം.
പോസ്റ്റ് വേണ്ടിവരുന്നെങ്കിൽ അത് വീടിനു തടസ്സം ആകാത്ത രീതിയിൽ ഇപ്പോൾ പ്ലാൻ ചെയ്യണം. ഒരിക്കൽ ഇട്ടു പോയാൽ മാറ്റാൻ പാടാണ്. കൂടാതെ മരങ്ങൾ ഇല്ല പറമ്പാണെങ്കിൽ അലുമിനിയം കമ്പിക്ക് പകരം കേബിൾനോക്കാവുന്നതാണ് (സിംഗിൾ ഫേസ് മീറ്ററിന് 300 രൂപ, 3 ഫേസ് മീറ്ററിന് 500 രൂപ നിരക്കിൽ ചാർജ് ആകും ).
UG കേബിൾ ഇടുന്നെങ്കിൽ പറമ്പിന്റെ അരികിൽ അവർ മീറ്റർ വച്ച് തരും , പിന്നെ വീട്ടിലെക്ക് സ്വന്തം ഇഷ്ടം പോലെ നീട്ടി കൊണ്ടുപോകാം.
ഇനി പ്ലാൻ അനുസരിച്ചു വീട് പണിയാം.
വീട് പണി കഴിഞ്ഞാൽ, തീർന്ന വീടിന്റെ സ്ട്രക്ച്ചർ വാച്ചി വില്ലേജിൽ അപേക്ഷിക്കാവുന്നതാണു. ( കംപ്ലീറ്റ് ആയിക്കഴിയുമ്പോൾ ആദ്യം കൊടുത്ത പ്ലാനുമായി എന്തെങ്കിലും അളവിലോ മോരികളോ നിലകളോ എന്തെങ്കിലും ചെറിയ മാറ്റം ഉണ്ടെങ്കിൽ പുതുക്കിയ പ്ലാൻ ലോക്കൽ ബോഡിയിൽ കൊടുക്കണം.
വില്ലേജിൽ നിന്നും അപ്രൂവൽ കിട്ടിയാൽ ലോക്കൽ ബോഡിയിൽ നിന്നും വന്നു നോക്കി നമ്പർ ഇട്ടു തരും.
പിന്നെ അതുവരെ ഉപയോഗിച്ച KSEB temp കണക്ഷൻ പെർമനന്റ് ആക്കാൻ അപേക്ഷിക്കാം.
1. ആദ്യം വസ്തുവിൻ്റെ documents എല്ലാം ready ആക്കി വെക്കുക.(ആധാരം, tax, possession and location sketch.)
2. വാസ്തു നോക്കുന്നുണ്ട് എങ്കിൽ നല്ല ഒരു വാസ്തു consultant നെ plot കാണിക്കുക. കിണർ കുഴിക്കാൻ വേണ്ടി ഉള്ള സ്ഥലം നോക്കിക്കുക.
3. നല്ല ഒരു architect or engineer നെ വിളിച്ച് plot കാണിച്ചിട്ട് നിങ്ങൾ പണിയുവാൻ പോകുന്ന വീടിനെ പറ്റി ഉള്ള നിങ്ങളുടെ ആവശ്യങ്ങൾ പറയുക.(like budget, area, model etc...)
4. നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു 3 options plan ready ആക്കി final ചെയ്യുക... അത് വാസ്തു നോക്കി correct ചെയ്ത് ഒരു പ്ലാനിൽ ഫൈനൽ ചെയ്ത് വെക്കുക. (Note: പിന്നീട് ഒരു changes ഉണ്ടാവാതെ ഇരിക്കാൻ ശ്രമിക്കുക)
5. പ്ലാൻ എല്ലാം ഫൈനൽ ആയി കഴിഞ്ഞാൽ പിന്നെ വേണ്ടത് പഞ്ചായത്തിൽ നിന്ന് ഉള്ള permit ആണ്... അത് പ്ലാൻ ചെയ്യുന്ന architect or engineer ചെയ്ത് തരുന്നത് ആയിരിക്കും... അങ്ങനെ പഞ്ചായത്തിൽ submit ചെയ്യേണ്ട paper work എല്ലാം ചെയ്ത് document ആയിട്ട് മേടിച്ച് പഞ്ചായത്തിൽ submit ചെയ്യുക...(with in 10 days permit approved ആകും)
6. Permit കിട്ടി കഴിഞ്ഞ് architect നെ കൊണ്ട് working drawings എല്ലാം ചെയ്ത് മെടിക്കുക...
7. നല്ല വിശ്വാസവും നല്ല രീതിയിൽ വൃത്തി ആയിട്ട് ചെയ്യുന്ന ഒരു contractor നെ കണ്ട് പിടിച്ച് detail ആയിട്ട് agreement ചെയ്ത് കരാർ ഉറപ്പിക്കുക.
8. ഇത്രേം ആയി കഴിഞ്ഞാൽ ലൈസൻസ് ഉള്ള electrician നെ വിളിച്ച് temporary connection എടുക്കാൻ ഉള്ള paper വർകും electric വർക്കും ചെയ്പിച്ച് connection എടുക്കുക.
9. At last നല്ലൊരു സമയം ഒക്കെ നോക്കി വീട് പണിക്ക് കല്ല് ഇടുക... പണി തുടങ്ങുക...
Foundation plinth beam ആണോ പാറ കെട്ട് ആണോ നല്ലതെന്ന് architect or engineer site visit ചെയ്ത് കഴിഞ്ഞ് അവരോട് ചോദിച്ചു മനസ്സിലാക്കുക... ഓരോ മണ്ണിനും ഓരോ രീതിയാണ്.
നിങ്ങൾ നിർമ്മിക്കാനുദ്ദേശിക്കുന്ന പ്ലോട്ടിൽ ആദ്യം കിണർ കുഴിക്കുക. ഉടനെ തുടങ്ങാനുദ്ദേശിക്കുന്ന വർക്കുകൾ ആണെന്ന് ഉണ്ടെങ്കിൽ ലൈസൻസ് ഉള്ള ഒരു എഞ്ചിനീയറെ കണ്ടു ആവശ്യങ്ങൾ പറഞ്ഞശേഷം ഡ്രോയിങ് വരയ്ക്കുക. ഇപ്പോഴത്തെ പുതിയ നിയമപ്രകാരം പഞ്ചായത്തിൽ ആയാലും മുനിസിപ്പാലിറ്റിയിൽ ആയാലും ഓൺലൈനിൽ കൂടി ആ എഞ്ചിനീറെ കൊണ്ടു submit ചെയ്യുക കൂടാതെ അതിന്റെ copy കൊണ്ടുപോയി അതാതു പഞ്ചായത്തിൽ സമർപ്പിക്കുക.30 ദിവസത്തെ പീരിയഡ് ഉള്ളിൽ അവിടുന്ന് വന്നു സ്ഥലം പരിശോധിച്ചു permit issue ചെയ്യും. Issue ചെയ്യുന്ന drawingil അധികം മാറ്റങ്ങൾ വരുത്താതെ പണികൾ ചെയ്യുവാൻ പരമാവധി ശ്രമിക്കുക. കറണ്ട് കണക്ഷൻ ലഭിക്കുന്നതിനു ലൈസൻസ് ആയിട്ടുള്ള ഒരു ഇലക്ട്രീഷ്യന് കണ്ടതിനുശേഷം പേപ്പർ ഭാഗങ്ങൾ തയ്യാറാക്കി 60 രൂപ അടക്കം കെഎസ്ഇബിയിൽ അപേക്ഷ കൊടുക്കുക ഇപ്പോൾ 19 12 എന്ന ടോൾഫ്രീ നമ്പരിലേക്ക് വിളിച്ച് കണക്ഷൻ ലഭിക്കുന്നതാണ് kseb നിന്നും ആൾക്കാർ നോക്കാൻ വരുന്നതിനുമുമ്പ് മീറ്റർ ബോർഡുകളും ഇ എൽ സി ബി തുടങ്ങിയവ ശരിയാക്കി മഴ കൊള്ളാത്ത രീതിയിൽ എവിടെയെങ്കിലും ഉറപ്പിച്ചു വയ്ക്കേണ്ടതാണ്, കെഎസ്ഇബി യിൽ നിന്നും ആൾക്കാർ നോക്കിയതിനുശേഷം ഒരു 3200 രൂപ ഫീസ് അടച്ച് ടെമ്പററി കണക്ഷൻ ലഭിക്കുന്നതാണ്. ഫൗണ്ടേഷൻ ചെയ്യുന്നത് ഓരോ സ്ഥലങ്ങളുടെയും ഭൂപ്രകൃതിയുടെ ഘടന അനുസരിച്ചാണ്.നിങ്ങളുടെ നാട്ടിലെ സാധാരണ ചെയ്യുന്ന രീതി ഏതാണ് അത് തുടരാവുന്നതാണ് .