pointing out of boundary-taluk surveyor-സ്ഥലം അളന്നു തിട്ടപ്പെടുത്തി
നിങ്ങളുടെ സ്ഥലം അളന്നു തിട്ടപ്പെടുത്തിത്തരണമെന്നു കാണിച്ച് ഒരു അപേക്ഷ സമർപ്പിക്കുക. താലൂക്ക് സർവ്വയർ നേരിട്ടു വന്ന് ചെയ്തു തരും. അവർ വരുമ്പോൾ അടുത്തുള്ള ആളുകളുടെ സ്കെച്ചും കൊണ്ടുവരും, കാലതാമസം ആറു മാസം വരെ നീണ്ടേക്കാം. സ്കെച്ച് നിങ്ങൾക്കും എടുക്കാം. താലൂക്കിൽ അപേക്ഷ കൊടുത്ത് സ്കെച്ച് ലഭിക്കുന്നതിനുള്ള ഒരു ചെറിയ പൈസ ട്രഷറിയിൽ കൊണ്ടു പോയി അടച്ച് ആ റസീറ്റും കൊണ്ടു് തിരിച്ച് താലൂക്കിൽ വന്നാൽ അവിടുന്ന് സീൽ ചെയ്ത കോപ്പി കിട്ടും , official.
1)ആദ്യം നിങ്ങളുടെ വസ്തുവിന്റെ സർവേ നമ്പർ കൃത്യമായി സംഘടിപ്പിക്കുക..
2 )താലൂക്കിൽ ഭൂമി യുടെ നാല് അതിരും തിട്ടപ്പെടുത്തി തരണം എന്ന് പത്താം നമ്പർ ഫോമിൽ അപേക്ഷിക്കുക.
3 ) അളക്കാൻ നൽകിയ അപേക്ഷയുടെ മേൽ സ്വീകരിച്ച നടപടികളുടെ ഫയൽ പകർപ്പ് ലഭിക്കാൻ വിവരാവകാശ നിയമപ്രകാരം അപേക്ഷിക്കുക. ഈ ഫയലിൽ ഭൂമിയുടെ സ്കെച്ച് മുതലായവ വില്ലേജിൽ നിന്നും നൽകിയ റിപ്പോർട്ട് പ്രകാരം ഉണ്ടാവും. ഇല്ലെങ്കിൽ നിങ്ങളുടെ വസ്തുവിന്റെ സ്കെച്ചിന് അപേക്ഷിക്കുക.വില്ലേജിൽ ഇല്ല എന്ന് പറഞ്ഞാൽ താലൂക്കിൽ അപേക്ഷിക്കുക
താലൂക്ക് സർവേയർ അളന്നു കഴിയുമ്പോൾ നിങ്ങളുടെ ആധാര പ്രകാരം ഉള്ള ഭൂമി ഉണ്ടെങ്കിൽ ഒപ്പിട്ടു കൊടുക്കുക. ഇല്ലെങ്കിൽ സർവേ ശരിയല്ല എന്ന് സർവ്വേ നിയമ പ്രകാരം പരാതി നൽകുക.
4)അയൽക്കാർ സമ്മതിക്കുന്നില്ല എങ്കിൽ ചുറ്റുമുള്ള ആൾക്കാരുടെ പേരിൽ കേസ് കൊടുക്കുക.അതിൽ താലൂക് സർവേയരെയും ഉൾപ്പെടുത്തണം..കമ്മീഷന് നിയമിച്ചു ഭൂമി അളക്കണം എന്ന് കോടതിയോട് അപേക്ഷിക്കാം
5) കോടതി നിയമിക്കുന്ന കമ്മീഷൻ ഇത് അളന്നു തിട്ടപ്പെടുത്തിയാൽ കാര്യങ്ങൾ എളുപ്പാണ്...