സ്ഥലത്തിന്റെ സർവേ നമ്പർ വില്ലേജ് ഓഫീസിലെ രേഖകളിൽ മാറി കിടക്കുന്നു

എന്റെ സ്ഥലത്തിന്റെ സർവേ നമ്പർ വില്ലേജ് ഓഫീസിലെ രേഖകളിൽ മാറി കിടക്കുന്നു. അടുത്തിടെ രജിസ്റ്റർ ചെയ്ത എന്റെ അയൽവാസിയുടെ സ്ഥലം ഇപ്പോൾ എന്റെ സർവേ നമ്പറിൽ രജിസ്റ്റർ ചെയ്തതായി രേഖകൾ കാണിക്കുന്നു. ഇപ്പോൾ ഉള്ള വില്ലേജ് ഓഫീസർ പുതിയ സർവേ നമ്പർ ഇട്ട് തരാം എന്ന് പറഞ്ഞു. അങ്ങനെ പുതിയ നമ്പർ തന്നാൽ പട്ടയത്തിലെ സർവേ നമ്പറും ആയി വ്യത്യാസം വരും. എന്താണ് എനിക്ക് ചെയ്യാൻ കഴിയുക.

 

ക്രിമിനൽ കുറ്റകൃത്യമാണ് നടന്നിരിക്കുന്നത്. വ്യാജരേഖ ചമക്കൽ ഭൂമി തട്ടിയെടുക്കൽ തുടങ്ങിയ കുട്ടാ കൃത്യങ്ങൾക്ക് കേസ് നൽകുക. സർവ്വേ ന്നമ്പർ മാറ്റുന്നത് അംഗീകരിക്കരുത്. നിങ്ങളുടെ ഭൂമി നഷ്ടപ്പെടാൻ സാധ്യതയുണ്ട്

 

വില്ലേജ് ഓഫീസർക്ക് പുതിയ സർവേ നമ്പർ ഇട്ടുതരൻ അധികാരം ഇല്ലല്ലോ...

 

ഭൂമിയുടെ കിടപ്പിനനുസരിച്ചുള്ള റിസർവ്വെ നമ്പരാണ് നിങ്ങൾക്ക് വേണ്ടത്.അതിൽ മറ്റൊരാൾ തെറ്റായി കരമൊടുക്കിയാൽ അത് റദ്ദ് ചെയ്ത് നിങ്ങൾക്ക് നിങ്ങടെ സർവ്വേ നമ്പരിൽ തന്നെ കരമൊടുക്കാൻ അവകാശമുണ്ട്.

 

പട്ടയം, കരം അടച്ച രസീത്, തണ്ടപ്പർ സർട്ടിഫിക്കറ്റ് എന്നിവയിൽ, സർവ്വേ നമ്പർ, സബ് ഡിവിഷണൽ നമ്പർഎന്നിവ ഒന്നായിരിക്കണം.

അയൽവാസിയുടെ പുതിയ ആധാരത്തിൽ തെറ്റുണ്ടെങ്കിൽ അത് അവർ തിരുത്തട്ടെ

നിങ്ങൾ പ്രമാണങ്ങളുമായി താഹസീൽദാർ, rto, കളക്ടർ എന്നിവർക് പരാതി കൊടുക്കണം

വില്ലേജ് ഓഫീസർ പറഞ്ഞത് പോലെ ചെയ്യരുത്

 

ബന്ധപ്പെട്ട തഹസിൽദാർക്ക് അപേക്ഷ കൊടുത്ത് സർവ്വെയർ വന്നു് അളന്നു് സർവ്വെ നമ്പർ തിട്ടപ്പെടുത്തി കരം ഒടുക്കണം.