14സെന്റ് സ്ഥലം ഇതിന് ആധാരമോ അടിയാധാരമോ ഒന്നും തന്നെ ഇല്ല ഇതിന് ആധാരം ഉണ്ടാക്കാൻ പറ്റുമോ
14സെന്റ് സ്ഥലം ഇതിന് ആധാരമോ അടിയാധാരമോ ഒന്നും തന്നെ ഇല്ല
നികുതി അടച്ച കടലാസും ഇല്ല
ഞാൻ ജനിച്ച നാള് തൊട്ട് ജീവിക്കണത് ഇവിടെയാണ് 38:eg ആയി ഇതിന് ആധാരം ഉണ്ടാക്കാൻ പറ്റുമോ. നേരായ ഒരു മാർഗ്ഗം പറഞ്ഞുതരണം
Jose Nechikattu
Top contributor
താങ്കൾ കൈവശം വച്ചിരിക്കുന്ന ഭൂമി പുറമ്പോക്കൊ മറ്റാർക്കും അവകാശപെടാനില്ലാത്തതും ,വർഷങ്ങളായി താമസിക്കുന്നതും ( താൽക്കാലിക വീട്ടുനമ്പർ ,റേഷൻ കാർഡ് ,തിരിച്ചറിയൽ രേഖകൾ ,വൈദ്യുതി കണക്ഷൻ തുടങ്ങിയവ തെളിവായുള്ളതും ,)
ആണങ്കിൽ എന്ത് ആവശ്യമാണന്ന് ഉന്നയിച്ച് LA തഹസിൽദാർക്ക് പട്ടയം അപേക്ഷ കൊടുക്കാം .തുടർന്ന് വില്ലേജ് ഓഫീസിൽ നിന്ന് നിജസ്ഥിതി സർട്ടിഫിക്കറ്റും ,ലൊക്കേഷൻസ് സ്കെച്ചും ,സ്ഥലമഹസറും, തുടർന്ന് സർവ്വയർ പ്രസ്തുത സ്ഥലം അളന്ന് സബ്ഡിവിഷൻ സെകെച്ചും (ഡിമാർക്കെഷൻ) തയ്യാറാക്കും .തുടർന്ന് നടക്കുന്ന ഹിയറിങ്ങ് ഓർഡറിലൂടെ LA തഹസിൽദാർക്ക് ക്രയ സർട്ടിഫിക്കറ്റും പട്ടയവും അനുവധിക്കാം.LT യിൽ നിന്നും ഇപ്രകാരം ലഭിക്കും ഇതിനു ശേഷം സപ്ലീമെൻ്റെറിBTRപ്രകാരം പട്ടയ ഇനം വില്ലേജിൽ തരപ്പെടുത്തി പൊക്കുവരവ് ചെയ്ത് കരം ഒടുക്കാം ഇതിൻ്റെ ഒരു കൊപ്പി സബ് രജിസ്ട്രാർ ഓഫീസിലും സൂക്ഷിക്കുന്നതിന് LA യിൽ നിന്ന് കൈമാറും
പുറംമ്പോക്കാണങ്കിൽ ഞാൻ മുകളിലെഴുതിയതു പോലെയും .ജന്മി കുടിയാൻ LR ആക്റ്റ് പ്രകാരം LT പട്ടയം അനുവദിക്കും .കുടികിട ഭൂമിയാണോ എന്നറിയാൻ ഓൾഡ് സ്കെച്ചും സെറ്റിൽമെൻ്റ് രജിസ്ട്രറും .ഇപ്പൊഴത്തെ ബ്ലോക്ക് സർവ്വെ നമ്പരിലും ,R0Rലും ഉൾപെട്ടിട്ടുണ്ടോ എന്നു പരിശോധിക്കാം .അതിനെളുപ്പം സമീപ വസ്തുക്കളുടെ ഓൾഡ് സർവ്വേ നമ്പർ അവരുടെ ആധാരമൊ BTR ഓപരിശോദിച്ചാൽ മതി
12 വർഷം അടിസ്ഥാനപ്രമാണമില്ലാതെ തുടർച്ചയായി കൈവശം വച്ചിരുന്നാൽ [ചട്ടം - 24-25 ]കരമടച്ച് പോക്കുവരവ് ചെയ്യാൻ ചട്ടം 28 - അനുശാസിക്കുന്നു. [ റവന്യൂ ] നിങ്ങൾ വില്ലേജിൽ അപേക്ഷ നൽകുക. 12 വർഷത്തിലേയായി അനുഭവിക്കുന്ന വസ്തുവാന്നെന്നും സർവ്വേ നമ്പർ കാണിച്ച് 'വില്ലേജാഫീസ റെ സ്ഥലത്ത് കൊണ്ടുപോയി കാണിക്കണം. കരമടച്ച് തന്നില്ലെങ്കിൽ കളക്ടർക്ക് പരാതി. നൽകുക. ജന്മിവകയെങ്കിൽ കരമടച്ച് രസീത് സഹിതം ലാൻ്റ് ട്രൈബൂണലിൽ പട്ടയത്തിനു അപ്രക്ഷിക്കുക. ദേവസ്വം ഭൂമിയെങ്കിൽ ക്ഷേത്രം വകയാകും. സർവ്വേ നമ്പർ പറഞ്ഞ് ലാൻ്റ് ട്രെബൂണലിൽ ആന്വിറ്റി രജിസ്റ്റർ നോക്കി മൈനർ ദേവസ്വം എങ്കിൽ ലാൻ്റ് ട്രെബ്ടണൽ, മേജർ ദേവസ്വം എങ്കിൽ കളക്ടർക്ക് പട്ടയ അപേക്ഷനൽകണം.
വില്ലേജിലെ സെറ്റിൽമെൻ്റ് രജിസ്റ്റർ നോക്കണം. മിച്ചഭൂമിയാണോ എന്നറിയാൻ. പുരാരേഖാവകുപ്പിൽ സർവ്വേ നമ്പർ - വില്ലേജ് ഒക്കെ നൽകി സെറ്റിൽമെൻ്റ് രജിസ്റ്റർ ൻ്റെ പകർപ്പ് കിട്ടും. അപ്പോഴറിയാം. ജന്മി വകയാണോ എന്നെല്ലാം
മിച്ചഭൂമി ആണോ എന്നറിയാൻ സർവ്വ നമ്പർ വച്ച് അതത് കള്ക്ട്രെറ്റിലെ TLB ലിസ്റ്റാണ് പരിശൊധിക്കേണ്ടത് .1976 നു ശേഷമുള്ള ആധാരമാണോ എന്നും നോക്കണം
താങ്കളുടെ സ്ഥലത്തിന് ചുറ്റുമുള്ള വസ്തുകൾക്ക് survey number ഉണ്ടാകുമല്ലോ അവരുടെ ആരുടെയെങ്കിലും survey number വാങ്ങി survey sketch എടുത്ത് താങ്കളുടെ partition അടയാളപ്പെടുത്തിയിരിക്കന്ന സ്ഥലത്തിൻ്റെ survey number കണ്ടൂ പിടിക്കുക അതിനു ശേഷം തണ്ടപ്പേർ ബുക്ക് വില്ലേജ് ഓഫീസിൽ പോയി നോക്കി അതിൽ പോക്കുവരവ് അല്ലെങ്കിൽ resurvey ചെയ്തിട്ടുള്ള number കാണും അ file വാങ്ങി എടുക്കുക അതിൽ ആധാരം number ഇല്ലെങ്കിൽ ഇതാരുടെ പേരിൽ ഉള്ള സ്ഥലമാണ് എന്ന് എല്ലാം ഉണ്ടാകും.
സർവേ നമ്പർ കിട്ടിയാൽ താലൂക്ക് സർവേ ഓഫീസ് വഴി റീസർവേ ,സബ് രജിസ്റ്റാർ ഓഫീസിൽ നിന്ന് ആധാരത്തിന്റെ പകർപ്പ് ഇവ എടുക്കണ൦...തുടർന്ന് പുതിയ സർവേനമ്പർ പ്രകാര൦ കര൦ അടക്കാ൦..( താങ്കൾക്ക് അവകാശപ്പെട്ടതാണെന്ന് തെളിയിക്കാൻ,കൈവശാവകാശ൦, അനന്തരാവകാശ൦ ഇവ വാങ്ങേണ്ടി വരു൦)