ഭൂപരിഷ്കരണ നിയമം അനുസരിച്ച് പട്ടയം ലഭിച്ച വസ്തു
ഭൂപരിഷ്കരണ നിയമം അനുസരിച്ച് ഒരു വ്യക്തിയുടെ കൈവശം ഉണ്ടായിരുന്ന അധിക ഭൂമി സർക്കാർ ഏറ്റെടുക്കുകയും അതിൽ പല വ്യക്തികൾക്ക് 1970 കാലഘട്ടത്തിൽ പട്ടയം അനുവദിക്കുകയും ചെയ്തു. എന്നാൽ പട്ടയം ലഭിച്ച വസ്തു ഒരാൾ പേരിൽ കൂട്ടി പോക്കുവരവ് ചെയ്തിട്ടില്ല.അതിനാൽ ടി വില്ലേജിലെ റീ സർവ്വേ നടന്നതിന് ശേഷം ടി വ്യക്തിയുടെ പേരിൽ പട്ടയം അനുവദിച്ച ഭൂമിയും ഉൾപ്പെടെ മുൻ ഭൂ ഉടമയുടെ പേരിൽ ഉള്ള വസ്തുവായി വില്ലേജ് രേഖകളിലും FMB യിലും കാണപ്പെടുകയും കരം അടച്ചു വരികയും ചെയ്യുന്നു.
1. മുൻ ഭൂ ഉടമ /ജന്മി യുടെ കൈവശം ഉണ്ടായിരുന്നതും അധിക ഭൂമി ആയി സർക്കാർ കണ്ടെത്തിയ ഭൂമിയുടെ അളവ് വിവരങ്ങൾ എവിടെ നിന്ന് ലഭിക്കും.
2. മേൽ പ്രകാരം പട്ടയം കൈപ്പറ്റാതിരുന്ന വസ്തുവിൽ മുൻ ഭൂ ഉടമയ്ക്ക് അവകാശം നിലനിൽക്കുമോ? അതോ ആ ഭൂമി സർക്കാർ ഭൂമി ആയി കണക്കാക്കുമോ?
3. പട്ടയങ്ങൾ അനുവദിച്ചതിനു ശേഷം മുൻ ഭൂ ഉടമയ്ക്ക് ബാക്കി ഉണ്ടായിരുന്ന കരം അടയ്ക്കാവുന്ന വസ്തുവിന്റെ വിവരം എവിടെ നിന്ന് ലഭിക്കും.
4. വിവിധ പട്ടയങ്ങൾ ഒരേ സർവ്വേ നമ്പറിൽ അനുവദിക്കുമ്പോൾ, ആ വസ്തുക്കളിലേക്ക് ഉള്ള വഴികൾ, അതിരുകൾ എന്നിവ രേഖപ്പെടുത്തുന്ന സ്കെച്ചുകൾ ഏതെങ്കിലും റവന്യു വിഭാഗം തയ്യാറാക്കാറുണ്ടോ?
NB :വില്ലേജ്, താലൂക്ക്, എന്നിവിടങ്ങളിൽ നിന്ന് രേഖകൾ ലഭ്യമല്ല എന്ന മറുപടിയാണ് ലഭിക്കുന്നത്.പട്ടയം അനുവദിച്ച LT നിലവിൽ ഇല്ല താലൂക്ക് ഓഫീസിൽ ലഭിക്കും എന്ന മറുപടി നൽകി
..ഭൂപരിഷ്കരണ നിയമം വന്നതിന്‍റെ ശേഷം, മുൻ ഭൂവുടമയായ എന്നൊരു പരാമർശത്തിനേ പ്രസക്തിയില്ല...പട്ടയ ഉടമയാണ് ഭൂവുടമ....പട്ടയം അനുവദിച്ചിട്ട്, പേരിൽ ചേർത്ത് കരം അടക്കാതിരുന്നതിനാൽ, വസ്തുവിൻറെ മേലുള്ള അവകാശം ,പട്ടയ ഉടമക്ക് നഷ്ടമായി...ഈ പട്ടയം ( ഇതേ നമ്പറിൽ)ആരുടെ കൈയിൽ ഉണ്ടെങ്കിലും, നിയമ വിരുദ്ധമായി, കൈവശപ്പെടുത്തിയതാവാനാണ് സാദ്ധ്യത..
പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും താലൂക്ക് ഓഫീസിൽ ലഭ്യമാണ്...അതിന് LA നമ്പർ വച്ച്, ഫയലിൻറെ ,പകർപ്പ് ആവശ്യപ്പെടണം..ഈ ഫയലിൽ, പട്ടയത്തിന് ആരാണോ അപേക്ഷ നൽകിയത്, അവരുടെ പേരിലുള്ള അപേക്ഷ, LA കേസ് എടുത്തതിൻറെ ,വിവരങ്ങൾ, മഹസ്സറിൻറെ പകർപ്പ്,( വസ്തു സംബന്ധിച്ചും,അതിൽ ഉള്ള. വൃക്ഷങ്ങൾ,മറ്റും സംബന്ധിച്ചത്),പട്ടയം നൽകുന്ന സ്ഥലത്തിൻറെ LA സ്കെച്ച്, പട്ടയത്തിന്‍റെ ഫീസ് അടച്ചതിൻറെ രേഖകൾ, എന്നിവ LA ഫയലിൽ ഉണ്ടാവും, ഇത് കൂടാതെ പട്ടയം നൽകുമ്പോൾ, എഴുതി വയ്ക്കുന്ന, " A" രജിസ്റ്ററും, താലൂക്കിൽ ലഭ്യമാണ്...പട്ടയം നൽകുന്നതിന്, മുൻപ്, ടി സർവ്വെ നമ്പറിൽ പെട്ട, കൂടുതൽ -കുറവ് അക്കൌണ്ട്, " ബി" രജിസ്റ്റർ പകർപ്പ് എന്നിവ, അന്നത്തെ വില്ലേജിലും ഉണ്ടാവും...കരം അടക്കാത്തതുകൊണ്ട്, ബി രജിസ്റ്ററിലും, BTR ലും ടി പട്ടയ ഉടമയുടെ വിവരങ്ങൾ ഉണ്ടാവില്ല...എന്നാൽ, സർവ്വെ-അസി:ഡയറക്ടറുടെ ഓഫീസിൽ നിന്ന് ,ബ്ലോക്ക് രജിസ്റ്ററി(റീസർവ്വെ) ൻറെ പകർപ്പ് എടുത്താലും, അന്നത്തെ കൈവശക്കാരൻറെ വിവരങ്ങൾ ലഭിക്കും..
രേഖകളെല്ലാം എടുത്ത് കഴിയുമ്പോൾ,അതിലെല്ലാം,അല്ലെങ്കിൽ എവിടെയെങ്കിലും, ഈ പട്ടയ ഉടമയുടെ പേര് ഉണ്ടായിരിക്കുകയും, ഈ സ്ഥലം ഇപ്പോഴും പട്ടയ ഉടമയുടെ ,കൈവശത്തിലും ആണെങ്കിൽ, നിയമപരമായി, പേരിൽ ചേർത്ത് കിട്ടുമോ എന്ന് ശ്രമിച്ച് നോക്കാവുന്നതാണ്...സ്ഥലം ഇദ്ദേഹത്തിൻറെ കൈവശത്തിലാണെങ്കിൽ, ഇതിനൊന്നും, പോകാതെ, പുതിയ പട്ടയത്തിന് അപേക്ഷിക്കാമല്ലോ...സ്ഥലവുമില്ല, പട്ടയവുമില്ല എങ്കിൽ, എങ്ങനെ നിയമനടപടിയുമായി മുന്നോട്ട് പോകാൻ പറ്റും....? അത് അറിവുള്ളവർ പങ്കുവയ്ക്കട്ടെ!!!
എന്തായാലും മേൽ പറഞ്ഞ രേഖളുടെയെല്ലാം പകർപ്പ്, ലഭിക്കും...LAഫയൽ ഒഴികെയുള്ളവ, CSO (TVM)യിൽ ലഭിക്കും....ശ്രമിച്ച് നോക്കുക...
"ലഭ്യമല്ല" എന്ന മറുപടി നിയമ വിരുദ്ധമാണ്. പട്ടയം അനുവദിച്ച Land Tribunal നിലവിൽ ഇല്ല എന്ന് പറയുന്നത് വിവരം തരാതെയുള്ള ഒഴിഞ്ഞുമാറലാണ്. ഭൂരേഖ തഹസിൽദാരുടെ ഓഫീസിൽ നിന്ന് പട്ടയത്തെ സംബന്ധിച്ച് രജിസ്റ്ററുകളും മറ്റും പരിശോധിച്ച് താങ്കൾക്ക് വ്യക്തമായ മറുപടി നൽകുവാൻ നിയമപരമായ ബാധ്യതയുണ്ട്.