ലാൻഡ് ട്രൈബ്യൂണൽ പട്ടയം ജന്മി വിവരങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ച്
From
Name
Address
Moble
To
തഹസിൽദാർ
ലാൻഡ് ട്രൈബ്യൂണൽ
പൊന്നാനി
സർ
വിഷയം :ലാൻഡ് ട്രൈബ്യൂണൽ പട്ടയം ജന്മി വിവരങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ച്
എൻറെ മുത്തശ്ശി ആയിരുന്ന Name കുട്ടിയുടെ പേരിൽ 15 ദിവസം മുമ്പ് ലാൻഡ് ട്രൈബ്യൂണൽ തിരൂർ മിനിസ്റ്റേഷൻ എന്ന അഡ്രസ്സിൽ നിന്നും ഒരു രജിസ്റ്റേഡ് തപാൽ വന്നുവെങ്കിലും മുത്തശ്ശി മരിച്ചു പോയതിനാൽ അനന്തരാവകാശികളായ ഞങ്ങൾക്ക് തപാൽ കൈമാറാൻ കൂട്ടാക്കാതെ പോസ്റ്റുമാൻ തിരികെ കൊണ്ടുപോയിട്ടുള്ളതാണ്. മുത്തശ്ശി ജന്മി ആയിട്ടുള്ള ലാൻഡ് ട്രൈബ്യൂണൽ പട്ടയ കേസിൽ വിചാരണയ്ക്ക് ഹാജരാകാൻ ഉള്ള അറിയിപ്പാണ് നൽകിയത് എന്ന് അന്വേഷണത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞു. എന്നാൽ ഏത് കേസ് ആണെന്നോ ഫയൽ ഏതാണെന്നോ ഉള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. ആയതുമൂലം ഞങ്ങൾക്ക് പ്രതികൂലമായിട്ടുള്ള തീരുമാനം ലാൻഡ് ട്രൈബ്യൂണലിൽ നിന്നും ഉണ്ടാകുമോ എന്ന് ഞങ്ങൾ ഭയപ്പെടുന്നു.
ഈ വിഷയത്തിൽ അങ്ങയുടെ ദയാപൂർവ്വമായ ഇടപെടൽ ഉണ്ടായി എൻറെ മുത്തശ്ശി ജന്മി ആയിട്ടുള്ള സ്ഥല വിവരങ്ങളും ലഭ്യമാക്കുവാനും ഞങ്ങൾക്ക് അയച്ചിരുന്ന വിചാരണ നോട്ടീസ് അനന്തരാവകാശികളായഞങ്ങൾക്ക് നേരിട്ട് നൽകുവാനും അപേക്ഷിക്കുന്നു.
വിശ്വസ്തതയോടെ
. Name
Signature
10-06-2023