നികുതി അടക്കാൻ പോയപ്പോൾ എന്റെ സ്ഥലം വിറ്റു പോയി
എനിക്ക് 10 സെന്റ് സ്ഥലം ഉണ്ട് അതിന് നികുതി അടക്കാൻ പോയപ്പോൾ എന്റെ സ്ഥലം വിറ്റു പോയി പറഞ്ഞു . ഞാൻ അറിയാതെ എന്റെ സ്ഥലം എങ്ങനെ വിൽക്കുന്നത്? എന്റെ കൈയിൽ ആധാരം ഉണ്ട് ഞൻ ഇപ്പോ കുടികടം (ബാധ്യതാ) സർട്ടിഫിക്കറ്റ് ഉണ്ടാക്കി ഇനി എന്തു ചെയ്യണം വില്ലേജ് ഓഫീസമാർ ഉറുണ്ട്കളിക്കുക ആണ് എങ്ങനെ ഞൻ ഇത് ശരിയാകും?
നിങ്ങളുടെ ആധാരം ന്റെ 20 വർഷം ഉള്ള ബാധ്യത സർട്ടിഫിക്കറ്റ് എടുക്കുക, വസ്തു ന്റെ ഇപ്പോൾ ഉള്ള ഉടമ അതിൽ അറിയാം അതിന് ശേഷം ബാക്കി.
നിങ്ങൾ ആണ് അതിന്റെ ഉടമ എങ്കിൽ ആരോ ആൾമാറാട്ടം നടത്തി നിങ്ങളുടെ സ്ഥലം വിറ്റു എന്നുവേണം കരുതാൻ
ആൾമാറാട്ടം നടത്തിയ ആളും അത് രജിസ്റ്റർ ചെയ്ത ഉദ്യോഗസ്ഥരും അടക്കം പ്രതികൾ ആണുന്ന ക്രിമിനൽ കേസ് ആണ്.
പുതിയ ഉടമയ്ക്കെതിരെ കോടതി വഴിയും, ആൾമാറാട്ടം നടത്തി വിറ്റ ആൾക്കെതിരെ പോലീസ് സ്റ്റേഷനിലും പരാതി നൽകുക.
നികുതി അടയ്ക്കുന്നതിന് തടസമായ കാര്യങ്ങൾ പറഞ്ഞു ലാൻഡ് റവന്യൂ കമ്മീഷണർക്ക് പരാതി നൽകുക.
നിങ്ങളുടെ സർവേ നമ്പറിൽ സ്ഥലം ഉണ്ടാകില്ല എന്നതാണ് പ്രശ്നം .. മിസ്റ്റെക്ക് ആണ് .. അതിന് ഒന്നുകിൽ റീ സർവേ വന്നാൽ ok യാകും .. അല്ലെങ്കിൽ താലൂക്കിൽ അപേക്ഷ കൊടുക്കാം സർവ്വയർ വന്ന് അളന്ന് പിന്നീട് വില്ലേജിലേക്ക് പേപർ അയക്കും പിന്നീട് കരമടക്കാം .. എനിക്കും ഇങ്ങന്നെ പറ്റിയിട്ടുണ്ട് ആധാരത്തിൽ സ്ഥലമുണ്ട് സർവേ നമ്പറിൽ പകുതിയേയുള്ളൂ
ഇങ്ങനെയൊക്കെ ചെയ്യുന്ന ചില വില്ലേജ് ജീവനക്കാർ ഉണ്ട്, ആറന്മുള, മല്ല പ്പുഴശ്ശേരി വില്ലേജ് പരിധിയിൽ വിമാനത്താവളത്തിനുവേണ്ടി ഭൂ ഉടമ അറിയാതെ ഇങ്ങനെ സ്ഥലം കൈമാറ്റം ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്, വിജിലൻസിൽ ഒരു പരാതി കൊടുത്തുനോക്കൂ.
2021വരെ നിങ്ങൾ കരം അടച്ചിരുന്നോ എന്നത് പ്രസക്തമാണ്. രണ്ട് വർഷത്തിൽ കൂടുതൽ കരം അടക്കാതിരുന്നാൽ സ്ഥലത്തിന്റെ മേൽ ഉടയന് അവകാശം ഉന്നയിക്കാൻ നിയമ പരമായി സാധ്യത ഇല്ല എന്നാണ് നിയമം. പ്രമാണം ഒക്കെ കൈയ്യിൽ ഇരിക്കും. വിറ്റു എന്ന് പറയുന്ന ഈ സ്ഥലം വാങ്ങിയയാൾ എത്ര വർഷം ആയി കരം അടക്കുന്നു എന്നത് അന്വേഷിക്കുക. ബാക്കിയൊക്കെ അതിനെ ആശ്രയിച്ചിരിക്കും