നാട്ടിൽ കുറച്ചു സ്ഥലം വാങ്ങാൻ പോകുവാണ് . ഒരു പ്രവാസി എന്ന നിലക്ക് എന്തൊക്കെ കാര്യങ്ങൾ ശ്രെദ്ധിക്കണം ?

നാട്ടിൽ കുറച്ചു സ്ഥലം വാങ്ങാൻ പോകുവാണ് . 

ഞാൻ ഒരു പ്രവാസിആണ്‌. 

സ്ഥലം വിളിക്കുന്ന ആള്  ആവരുടെ അക്കൗണ്ടിൽ ക്യാഷ് ഇട്ടാൽ മതി എന്നാണ് പറഞ്ഞത് . 

എന്റെ സംശയം ഞാൻ നേരിട്ടു ഗൾഫ് നിന്ന് ആവരുടെ അക്കൗണ്ടിൽ അയക്കണോ അതോ എന്റെ NRE അവകൗണ്ട് വഴി അയക്കണോ എന്നാണു . 

ഒരു പ്രവാസി എന്ന നിലക്ക് എന്തൊക്കെ കാര്യങ്ങൾ ശ്രെദ്ധിക്കണം ?

 

1. ഇടപാട് നടത്തുന്ന മുഴുവൻ തുകയും ആധാരത്തിൽ കാണിക്കുക.

2. തുക മുഴുവൻ താങ്കളുടെ അക്കൗണ്ടിൽ നിന്നുള്ള cheque/DD ആയി നൽകുക.

3. ഇടപാട് തുക 50 ലക്ഷത്തിന് മുകളിൽ ആണെങ്കിൽ 1% TDS (വിൽക്കുന്ന ആൾ resident ആണെങ്കിൽ. NRI ആണെങ്കിൽ 20%) പിടിച്ചിട്ട് ബാക്കി മാത്രം നൽകുക.

4. TDS പിടിച്ചത് കൃത്യമായി സർക്കാരിലേക്ക് അടച്ചിട്ട്, ഫോം 16B കൊടുക്കുക.

 

TDS is on the sale price. The buyer do not need to worry about the LTCG of the seller.

 

നിങ്ങൾ നിങ്ങളുടെ അക്കൗണ്ടിലേക്ക് അയക്കുക , ആധാരം ചെയ്യുന്ന അന്ന് ചെക്ക് എഴുതി വിൽക്കുന്ന ആൾക്ക് കൊടുക്കുക, ചെക്കിന്റെ നമ്പർ ആധാരം എഴുതുന്ന ആൾക്ക് ആധാരം തയ്യാറാക്കുന്ന സമയത്ത് കൊടുക്കണം , ആ നമ്പർ ആധാരത്തിൽ ഉൾപ്പെടുത്തും , നേരിട്ട് അവരുടെ അക്കൗണ്ടിലേക്ക് അയക്കാതിരിക്കുന്നതാണ് നല്ലത്

 

നിങ്ങൾ cash കൊടുത്തു എന്ന് തെളീക്കൻ ആദ്യം നിങ്ങളുടെ NRE ലേക്ക് ഇടുക then transfer to him. അല്ലാതെ ഏതേലും എക്സ്ചേഞ്ച് ന്നു ഇട്ടാൽ അത്‌ തെളീക്കേണ്ടി വന്നാൽ പ്രശ്നം ആവും . പിന്നെ നിങ്ങളുടെ NRE വഴിയുള്ള cash ഫ്ലോ ആയിരിക്കും ഒന്നുടെ നിയമ പരമായി നല്ലതും..