ശ്രദ്ധിച്ചില്ലെങ്കിൽ 'വഴി ' വസ്തു ഉടമയെ പെരുവഴിയിലാക്കും

*ശ്രദ്ധിച്ചില്ലെങ്കിൽ 'വഴി ' വസ്തു ഉടമയെ പെരുവഴിയിലാക്കും*
!!!
 സമ്പാദ്യമെല്ലാം സ്വരുക്കൂട്ടി വസ്തു വാങ്ങുമ്പോൾ  വഴിയവകാശത്തെക്കുറിച്ച് കൃത്യമായി അന്വേഷിക്കേണ്ടതുണ്ട്.
1. ആദ്യം അന്വേഷിക്കേണ്ടത് വാങ്ങുവാൻ പോകുന്ന സ്ഥലത്തേക്ക് അനായാസമായി പ്രവേശിക്കാൻ വഴിയുണ്ടോ എന്നതാണ്.
2. ആ വഴി നമുക്ക് വേണ്ടി മാത്രമുള്ളതാണോ, അതോ മറ്റുള്ളവർക്കും കൂടി അതിൽ അവകാശമുണ്ടോ?
3. നമ്മുടെ സ്ഥലത്തുകൂടി  മറ്റുള്ളവർക്ക് വഴി നടക്കുവാനുള്ള അവകാശമുണ്ടോ?
4. ഭൂമി രജിസ്റ്റർ ചെയ്ത് കിട്ടുമ്പോൾ തന്നെ  സ്വകാര്യ വഴിയാണെങ്കിൽ അതിന്റെ കൃത്യമായ അതിരുകൾ കൂടി സ്ഥാപിച്ചെടുക്കണം.
5. സ്ഥലം വാങ്ങുമ്പോൾ തന്നെ വഴിയുടെയും സ്ഥലത്തിന്റെയും സ്കെച്ച് പ്രമാണത്തോടൊപ്പം രജിസ്റ്റർ ചെയ്തു വാങ്ങുക.
6. സ്ഥലം വാങ്ങിയതിനു ശേഷം ആദ്യം കരം അടയ്ക്കുന്നതോടൊപ്പം തന്നെ സർവ്വേ ആൻഡ് ബൗണ്ടറിസ് ചട്ടപ്രകാരമുള്ള form 8 ൽ നമ്മുടെ കൈവശമുള്ള സ്കെച്ചും, മറ്റു രേഖകളും സഹിതം സ്ഥലം സബ്ഡിവിഷൻ ചെയ്തു കിട്ടുന്നതിന് വേണ്ടി ഭൂരേഖ തഹസീൽദാർക്ക് അപേക്ഷ നൽകണം. നമ്മുടെ വസ്തുവിന്റെയും വഴിയുടെയും സ്കെച്ച് ഭൂരേഖകളിൽ പ്രതിഫലിപ്പിക്കുവാനാ യിട്ടാണ് ഇത്തരത്തിലുള്ള അപേക്ഷ നൽകുന്നത്.   ഭാവിയിൽ ഏതെങ്കിലും തരത്തിലുള്ള തർക്കങ്ങൾ ഉണ്ടായാൽ തഹസീൽദാർക്കോ , വില്ലേജ് ഓഫീസർക്കോ അതിർത്തി നിർണയിച്ചു തന്ന് നിങ്ങളെ സഹായിക്കാൻ സാധിക്കും.....
7. നിങ്ങളുടെ വസ്തുവിലേക്കുള്ളത് പൊതുവഴിയാണെങ്കിൽ ആയതിന്റെ  സ്കെച്ചും കൃത്യമായി പരിശോധിച്ചു കയ്യേറ്റം നടന്നിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണം.....