ഒരാളുടെ സ്ഥലം അയൽവാസി കയ്യേറി യാൽ, എങ്ങനെ നേരിടാം ?
ആദ്യം ലൈസൻസ്ഡ് സർവെയറെ കൊണ്ട് വന്ന് കയ്യിലുള്ള സ്കെച്ച്, ആധാരം എന്നിവ പ്രകാരം സ്വന്തം സ്ഥലം അളന്ന് തിട്ടപ്പെടുത്തുക. കുറവുണ്ടെങ്കിൽ വില്ലേജ് സ്കെച്ച് ആവശ്യപ്പെടുകയോ വില്ലേജ് ഓഫീസറെ കൊണ്ട് സ്ഥലം അളന്ന് തിട്ടപ്പെടുത്തുകയോ ചെയ്യുക. തർക്കമുള്ള പക്ഷം താലൂക്ക് സർവ്വേ യ ർ ക്ക് അപേക്ഷ കൊടുത്ത് ഇരുകൂട്ടരുടേയും സാന്നിദ്ധ്യത്തിൽ അളന്ന് തിട്ടപ്പെടുത്തുക. തർക്കം തീരാത്ത പക്ഷം കോടതി വഴി തീർപ്പുകൽപ്പിക്കേണ്ടി വരും.
വില്ലേജ് ഓഫീസർ സ്ഥലം അളക്കാൻ നിയമപരമായി യാതൊരു അധികാരവും ഇല്ലാത്ത ആൾ ആണ് അവർ വന്ന് ഡ്യൂട്ടിസമയത് ഏതെങ്കിലും സ്ഥലം അളന്നാൽ പ്രൂഫ് ഉണ്ടെങ്കിൽ അവർക്കെതിരെ നിയമ നടപടി കൈക്കൊള്ളാം
താലൂക് സർവേയർ തരിമ്പും വിശ്വസിക്കരുത്. അയാൾ പറയുന്നിടത്തൊന്നും ഒപ്പിട്ടു കൊടുക്കുകയും അരുത്. അയാൾ അളന്നു കഴിയുമ്പോൾ സ്കെച്ച്ചും റിപ്പോർട്ടും ആവശ്യപ്പെടുക. തരുന്നില്ലെങ്കിൽ വിവരാവകാശ നിയമ പ്രകാരം അപേക്ഷ കൊടുക്കുക. സ്വന്തമായി ഒരു ടേപ്പും, രണ്ടു സഹായികളെയും കൊടുപോകുക. വില്ലേജ് ഓഫീസിൽ നിന്ന് സർവ്വേ സ്കെച്ച് (FMB) പകർപ്പ് വിവരാവകാശ നിയമ പ്രകാരം ശേഖരിക്കുക. സ്വന്തമായി ടേപ്പ് പിടിച്ചു അളന്നു ഉറപ്പുവരുത്തി തൃപ്തി പെട്ടതിനു ശേഷം മാത്രം ഒപ്പിട്ടു നൽകുക. തൃപ്തിയായില്ലെങ്കിൽ എത്രയും പെട്ടന്ന് സർവ്വേ സുപ്പീരിന്റെന്റിനു പരാതി നൽകുക.
താലൂക് സർവേയർ ആയാലും ലൈസൻസ് ഉള്ള സർവേയർ ആയാലും പെൻഷൻ പറ്റിയ സർവേയർ ആയാലും എത്ര പൈസ കൊടുത്താലും എതിർ കക്ഷി സ്വാധീനിച്ചാൽ വളയും. ഉറപ്പാക്കാൻ, സർവ്വേ കഴിയുമ്പോൾ സ്കെച്ച് വരച്ചു തരാൻ പറയുക. എന്നിട്ടു സ്വയം ടേപ്പ് പിടിച്ചു അളവ് ശരിയാണോ എന്ന് നോക്കുക. 30 മീറ്റർ ടേപ്പിന് 400 രൂപയെ വിലയുള്ളൂ.
(1) An appeal under section 11 shall be preferred within three months from
the date of service of notice under section 6, section 9 ors section 10 provided
that the time taken to obtain a copy of the decision and of the map shall not
be included in the period of three months allowed for the appeal.
https://dslr.kerala.gov.in/?option=com_content&view=article&id=47&Itemid=55