പ്ലബിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്ലബിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.30 നിർദ്ദേശങ്ങൾ  ആയി ഇവിടെ ചേർക്കുന്നു. 

1) ഡീറ്റൈൽ ആയി പ്ലാൻ ചെയ്യുക.

2) ഫ്രഷ് വാട്ടർ, ഡ്രിങ്കിങ് വാട്ടർ എന്നിവ തരം തിരിച്ചു ലൈൻ ഡിസൈൻ ചെയ്യുക. പമ്പ് ലൈൻ ഉൾപ്പെടെ.

3)വേസ്റ്റ് വാട്ടർ, സോയിൽ വേസ്റ്റ് ലൈൻ (ക്ലോസേറ്റ് ലൈൻ ) എന്നിവ തരം തിരിച്ചു ലൈൻ ഇടുക.

4) വേസ്റ്റ് വാട്ടർ ലൈൻ ഭൂമിയിൽ ഇടുമ്പോൾ സ്ലോപ്പ് 1 മീറ്റർ ന് 1 cm എന്ന കണക്കിൽ സ്ലോപ്പ് നിർബന്ധം ആയും ചെയ്യുക.

5) ബാത്‌റൂമിൽ നിന്നും പുറത്തു വന്നു മെയിൻ ലൈൻ ആയി കണെക്ഷൻ കൊടുക്കുന്ന ഭാഗത്തു ചേമ്പർ നിർബന്ധം ആയും പണിയുക.

6) 5 mtr ന് ഒന്ന് അല്ലെങ്കിൽ 10 mtr ന് ഒന്ന് എന്ന കണക്കിൽ എങ്കിലും സോയിൽ, വേസ്റ്റ് വാട്ടർ ലൈൻ ന് ക്ലീൻ ഔട്ട്‌ സെറ്റ് അല്ലെങ്കിൽ ഇൻസ്‌പെക്ഷൻ ചേമ്പർ കൊടുക്കണം.

7) ഡ്രൈനേജ് ലൈൻ അതു സോയിൽ ആയാലും വേസ്റ്റ് വാട്ടർ ആയാലും Elbow 90*  ഒഴിവാക്കി പകരം Elbow 45* അല്ലെങ്കിൽ 90 * Bend കൊടുക്കണം.