വാട്ടർ ടെസ്റ്റിംഗിന്റെ Water Testing
വാട്ടർ ടെസ്റ്റിംഗിന്റെ പ്രാധാന്യത്തെക്കുറിച്ചും അത് എങ്ങിനെയൊക്കെ എവിടെയൊക്കെ ചെയ്യാമെന്നതിനെക്കുറിച്ചുമൊക്കെ വിശദമായി കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞുവല്ലോ. പ്രത്യേകിച്ച് രുചിയോ മണമോ വ്യത്യാസമൊന്നും ഇല്ലെങ്കിലും കിണർ, കുളം, കുഴൽക്കിണർ തുടങ്ങിയവയിൽ നിന്ന് എടുക്കുന്ന വെള്ളം ആണെങ്കിൽ ഒരിക്കലെങ്കിലും ഒന്ന് പരിശോധിച്ച് നോക്കുന്നത് നല്ലതാണ്. വെള്ളം ടെസ്റ്റ് ചെയ്ത് കിട്ടുമ്പോൾ അതിലെ വിവിധ ഘടകങ്ങളുടെ അനുവദനീയമായ പരിധിയും വെള്ളം പരിശോധിച്ചപ്പോൾ കിട്ടിയ അളവുമെല്ലാം നൽകിയിട്ടുണ്ടാകും. പൊതുവേ നമ്മുടെ വെള്ളത്തിൽ ഉണ്ടാകാൻ സാദ്ധ്യതയുള്ള പദാർത്ഥങ്ങളും അവയുടെ ഏറ്റക്കുറച്ചിലുകൾ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളും അവയുടെ പരിഹാരമാർഗ്ഗങ്ങളും എന്തെല്ലാമാണെന്ന് നോക്കാം.