പഞ്ചായത്ത് ഏരിയയിൽകൃഷി ആവശ്യത്തിനായി കുഴൽ കിണർ കുഴിക്കുന്നതിന് ഏതെങ്കിലും മുൻകൂർ അനുമതി ആവശ്യമാണോ?
പഞ്ചായത്ത് ഏരിയയിൽ ഉളള പുരയിടത്തിൽ കൃഷി ആവശ്യത്തിനായി സ്വന്തം ചെലവിൽ കുഴൽ കിണർ കുഴിക്കുന്നതിന് ഏതെങ്കിലും മുൻകൂർ അനുമതി ആവശ്യമാണോ? അതിലേക്ക് വൈദ്യുതി കണക്ഷൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ എന്തൊക്കെയാണ്?
അനുമതി ആവശ്യമുണ്ട്.
30 സെന്റിൽ കുറയാതെയുള്ള കൃഷി സ്ഥലം ഉണ്ടെങ്കിൽ ഉണ്ടെങ്കിൽ സൗജന്യമായി കറന്റ് ലഭിക്കും
കുഴൽക്കിണർ കുഴിക്കുന്നതിന് ചില സന്ദർഭങ്ങളിൽ കേരളത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ട്(3). ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 34(J)പ്രകാരമാണ് ഉത്തരവ്(4). ഭൂഗർഭജല വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും അനുമതിയോട് കൂടി മാത്രമേ കുഴൽക്കിണറുകൾ നിർമ്മിക്കാൻ പാടുള്ളുവെന്നാണ് ചട്ടം(5).
പൊതു കുടിവെള്ള സ്രോതസ്സുകളിൽനിന്ന് 30 മീറ്ററിനുള്ളിൽ പുതിയതായി കുഴൽക്കിണർ നിർമ്മിക്കാൻ പാടില്ല(6). കുഴൽക്കിണർ നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്ന സ്ഥലമുടമ പൂർണമായ മേൽവിലാസം, നിർമ്മാണസ്ഥലം, സർവേ നമ്പർ, എന്ത് ആവശ്യത്തിനാണ് നിർമ്മിക്കുന്നത് എന്നീ വിവരങ്ങൾ ഉൾക്കൊള്ളിച്ച അപേക്ഷ പ്രഞ്ചായത്ത്/മുനിസിപ്പൽ/കോർപറേഷൻ സെക്രട്ടറിക്ക് സമർപ്പിക്കണം. അപേക്ഷ ലഭിച്ച് രണ്ടുദിവസത്തിനകം തദ്ദേശ സ്ഥാപന സെക്രട്ടറി സ്ഥലം പരിശോധിച്ച് കുടിവെളള ആവശ്യത്തിന് വേണ്ടി മാത്രമാണ് കുഴൽക്കിണർ നിർമ്മിക്കുന്നതെന്നും അപേക്ഷകന് സ്വന്തമായി കുടിവെളളം ലഭ്യമാകുന്ന കിണറോ വാട്ടർ കണക്ഷനോ പൊതുകുടിവെളള സ്രോതസ്സോ ഇല്ല എന്നും ഉറപ്പുവരുത്തിയശേഷം അനുമതി നൽകും. കുഴൽക്കിണർ കുഴിക്കുന്ന ഏജൻസികൾ ഏറ്റെടുക്കുന്ന പ്രവൃത്തികൾക്ക് തദ്ദേശസ്ഥാപന സെക്രട്ടറിയിൽനിന്ന് അനുമതി പത്രം ലഭിച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തണം. കുഴൽക്കിണർ നിർമിച്ച ശേഷം അതിലെ വെളളം കച്ചവടം ചെയ്യപ്പെടുന്നതായോ, ദുരുപയോഗമോ, അമിതമായ തോതിലുളള ജല ചൂഷണമോ ശ്രദ്ധയിൽപ്പെട്ടാൽ പ്രവർത്തനം നിർത്തിവയ്പ്പിക്കാൻ തദ്ദേശസ്ഥാപന സെക്രട്ടറിക്ക് അധികാരമുണ്ടാകും.
(കടപ്പാട് )
കൃഷി ആവശ്യം ആണ് എന്ന് പറഞ്ഞു അപേക്ഷിച്ചു നോക്കു. പമ്പ് ഒഴികെ വേറൊന്നും (ലൈറ്റ് polum)അനുവദിക്കില്ല. കൃഷി ആഫിസർ സാക്ഷിപത്രം വേണം.