കിണർ നിർമാണത്തിനും പഞ്ചായത്തിന്റെ പെർമിറ്റ് ആവശ്യമാണ്.

കുഴൽ കിണർ നിർമ്മാണത്തിന് പഞ്ചായത്തിന്റെ  അനുമതി ആവശ്യമുണ്ടോ ?

_______

 

കുഴൽ കിണർ നിർമ്മാണത്തിന് മാത്രമല്ല, സാധാരണ കിണർ നിർമാണത്തിനും പഞ്ചായത്തിന്റെ പെർമിറ്റ് ആവശ്യമാണ്.

കിണർ നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർ അപ്പന്റിക്സ് A ഫോറത്തിൽ, സൈറ്റ് പ്ലാനും, മറ്റു രേഖകളും സഹിതം പഞ്ചായത്തിന് അപേക്ഷ നൽകണം. കിണറിന് റോഡ് അല്ലാത്ത അതിരിൽ നിന്നും 1.2 മീറ്റർ അകലം ഉണ്ടായിരിക്കണം. കുഴൽക്കിണർ നിർമ്മിക്കുന്നതിന് ഭൂഗർഭ ജല വകുപ്പ് അനുമതിയും അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതുണ്ട്. (Kerala Panchayat Building Rules Sections 75 )