ഭരണസമിതി തടസ്സം നിന്നാൽ പഞ്ചായത്ത് സെക്രട്ടറിക്ക് ബിൽഡിംഗ് പെർമിറ്റ് നിഷേധിക്കാമോ ?
ഭരണസമിതി തടസ്സം നിന്നാൽ പഞ്ചായത്ത് സെക്രട്ടറിക്ക് ബിൽഡിംഗ് പെർമിറ്റ് നിഷേധിക്കാമോ ?
__________
രാജൻ തന്റെ വീടുപണിക്ക് പ്ലാൻ പഞ്ചായത്തിൽ സമർപ്പിച്ചപ്പോൾ, പെർമിറ്റിനോടൊപ്പം വീടിനു മുൻവശം കുഴിയെടുത്ത് 1000 ക്യൂബിക് മീറ്റർ മണ്ണ് നീക്കം ചെയ്യുവാനും കൂടിയുള്ള അപേക്ഷയും പഞ്ചായത്ത് സെക്രട്ടറിക്ക് സമർപ്പിച്ചു. പഞ്ചായത്തിന്റെ അധികാരപരിധിയിൽ 500 ക്യൂബിക് മീറ്ററിന് മുകളിൽ മണ്ണ് നീക്കം ചെയ്യുവാനുള്ള അനുമതി കൊടുക്കേണ്ടതില്ലായെന്ന ഭരണ സമിതിയെടുത്ത മുൻ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറി അപേക്ഷ നിരസിച്ചു.
കേരള പഞ്ചായത്ത് ബിൽഡിംഗ് റൂൾസ് 2019 സെക്ഷൻ 10 പ്രകാരം ഒന്നര മീറ്ററിൽ കൂടുതൽ ആഴത്തിൽ കുഴിയെടുത്ത് മണ്ണു മാറ്റുന്നതിന് പഞ്ചായത്തിന്റെ അനുമതി ആവശ്യമാണ്.
അപേക്ഷ പരിഗണിക്കുന്നതും പെർമിറ്റ് അനുവദിക്കുന്നതും സെക്രട്ടറിയുടെ മാത്രം അധികാരപരിധിയിൽ പെട്ട കാര്യമാണ്. പെർമിറ്റ് അനുവദിക്കുന്നതിൽ പ്രസിഡന്റ് ചെയർമാൻ, സ്റ്റാൻഡിങ് കമ്മിറ്റി എന്നിവരുടെ നിർദ്ദേശങ്ങൾ സെക്രട്ടറി അനുസരിക്കേണ്ടതില്ല. കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 235 A,235 B, 235F, 235 P, 235 W, 254 എന്നിവയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക് പെർമിറ്റ് അനുവദിക്കുന്നതിൽ യുക്തവും സ്വതന്ത്രവുമായ തീരുമാനമെടുക്കാവുന്നതാണ്. കാര്യങ്ങൾ ഇങ്ങനെ ആയിരിക്കെ മണ്ണെടുക്കുവാൻ വേണ്ടിയുള്ള അനുമതി ഭരണാസമിതിയുടെ മുൻ തീരുമാനപ്രകാരം നിഷേധിക്കുന്നത് നിയമവിരുദ്ധമാണ്.
ഈ വിഷയവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയുടെ ഉത്തരവുകൾ നിലവിലുണ്ട്.
........................................
തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക.
Consumer Complaints & Protection Society - Whatsapp Group:
https://chat.whatsapp.com/Gw8o1gdJar8FZxgOTTlEj6
Telegram ലിങ്ക്.
https://t.me/joinchat/SXAVyl1fZPdbVTb0
Facebook ഗ്രൂപ്പ് ലിങ്ക്.
https://www.facebook.com/groups/467630077264619
CONSUMER COMPLAINTS AND PROTECTION SOCIETY (Regd)