കെട്ടിട നിർമ്മാണത്തിന് വേണ്ടി സമർപ്പിച്ചിട്ടുള്ള അപേക്ഷ

പെർമിറ്റിന് അപേക്ഷിക്കുക. പതിനഞ്ച് ദിവസത്തിനകം മറുപടി ലഭിച്ചില്ലെങ്കിൽ ബിൽഡിംഗ് റൂൾ പ്രകാരം പഞ്ചായത്ത് കമ്മിറ്റിക് വിടുന്നു എന്ന് കത്ത് നൽകുക. പതിനഞ്ച് ദിവസത്തിനകം പഞ്ചായത്ത് കമ്മിറ്റി കൂടി, നിങ്ങളുടെ അപേക്ഷയിൽ മറുപടി തന്നില്ലെങ്കിൽ ഡീംഡ് അപ്പ്രൂവൽ ആവശ്യപ്പെട്ട് കത്ത് നൽകുക.

കെട്ടിട നിർമ്മാണത്തിന് അപേക്ഷ പഞ്ചായത്തിൽ സമർപ്പിച്ചതിനുശേഷം 30 ദിവസത്തിനുള്ളിൽ തീരുമാനമായില്ലെങ്കിൽ ???

_________

 

 വീട് നിർമ്മാണം തുടങ്ങുവാനുള്ള അപേക്ഷ പഞ്ചായത്തിൽ സമർപ്പിച്ചതിനു ശേഷം യാതൊരുവിധ മറുപടിയും  പഞ്ചായത്തിൽ നിന്നും ലഭിച്ചില്ലെങ്കിൽ അപേക്ഷകനുണ്ടായേ ക്കാവുന്ന മനോവിഷമം പറഞ്ഞറിയിക്കുവാൻ സാധിക്കില്ല....

 

കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 235K(2), കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ സെക്ഷൻ 14(2) പ്രകാരം കെട്ടിട നിർമ്മാണത്തിന് വേണ്ടി സമർപ്പിച്ചിട്ടുള്ള അപേക്ഷ 30 ദിവസത്തിനുള്ളിൽ പഞ്ചായത്ത് തിരസ്കരിക്കുകയോ അംഗീകരിക്കുകയോ ചെയ്ത വിവരം അപേക്ഷകനെ രേഖാമൂലം അറിയിച്ചിട്ടില്ലെങ്കിൽ പെർമിറ്റ് ലഭിച്ചതായി ( Deemed Permit ) കണക്കാക്കാവുന്നതാണ്. ചട്ടം 14 (3) അപേക്ഷ സമർപ്പിച്ച് മറുപടി ഒന്നും തന്നെ ലഭിച്ചില്ലെങ്കിൽ 60  ദിവസം പൂർത്തിയാകുമ്പോൾ താൻ കെട്ടിട നിർമ്മാണം തുടങ്ങുന്നതായി രേഖാമൂലം സെക്രട്ടറിയെ നേരിട്ട് അറിയിക്കുകയും, അറിയിപ്പ് കിട്ടിയ ദിവസം തന്നെ രേഖയുടെ കോപ്പിയിൽ പഞ്ചായത്തിന്റെ സീലും, തീയതിയും രേഖപ്പെടുത്തി സെക്രട്ടറി നൽകേണ്ടതാണ്.  ഈ രേഖ Deemed പെർമിറ്റായി കണക്കാക്കി അപേക്ഷകന് കെട്ടിട നിർമ്മാണം തുടങ്ങാവുന്നതാണ് (KPR ACT സെക്ഷൻ 236(3))

 അത്തരത്തിലുള്ള Deemed Permit  റദ്ദാക്കണമെങ്കിൽ  സമർപ്പിച്ചിട്ടുള്ള പ്ലാനിൽ നിന്ന് വ്യതിചലിച്ച്  വ്യക്തമായ ചട്ട ലംഘനങ്ങൾ ഉണ്ടാവേണ്ടതാണ്. ഇത്തരത്തിലുള്ള പെർമിറ്റിനും അഞ്ചുവർഷം കാലാവധിയുണ്ട്.

........................................ 

 

 

 

 

 

 

തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക. 

 

Consumer Complaints & Protection Society - Whatsapp Group: 

https://chat.whatsapp.com/L54tPOJ50KFIUOGHvxrhJL 

 

Telegram ലിങ്ക്. 

https://t.me/joinchat/SXAVyl1fZPdbVTb0 

 

Facebook ഗ്രൂപ്പ് ലിങ്ക്. 

https://www.facebook.com/groups/467630077264619 

 

CONSUMER COMPLAINTS AND PROTECTION SOCIETY  (Regd) 

 

Article Details

Article ID:
1858
Date added:
2023-03-11 06:03:21
Rating :

Related articles