പ്ലോട്ടുകളായി മാറ്റുമ്പോൾ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും ഡെവലപ്മെന്റ് പെർമിറ്റ് എടുക്കേണ്ടതുണ്ടോ

"ഭൂമി തിരിച്ചു പ്ലോട്ടുകളായി മാറ്റുമ്പോൾ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും ഡെവലപ്മെന്റ് പെർമിറ്റ് എടുക്കേണ്ടതുണ്ടോ ?"

__________

 

കേരള പഞ്ചായത്ത്  ബിൽഡിംഗ് റൂൾസ് 2 (ae) പ്രകാരം കുടുംബാംഗങ്ങൾ തമ്മിൽ സ്വത്ത്‌ നിയമപരമായി ഭാഗം വയ്ക്കുമ്പോൾ ഭൂമി പ്ലോട്ടുകളായി തിരിക്കുന്നതിലോ, കാർഷികാവശ്യത്തിന് വേണ്ടി മാറ്റപ്പെടുമ്പോഴോ അല്ലാതെയുള്ള ഭൂമിയുടെ ഭൗതിക കപരമായ മറ്റു മാറ്റങ്ങൾക്ക് പഞ്ചായത്തിൽ നിന്നും Land Development Permit എടുക്കേണ്ടതാണ്.

...............................................................

 

 റിയൽ എസ്റ്റേറ്റ് കമ്പനിയിൽനിന്നും നിന്നും ചെറിയ വിസ്തീർണത്തിലുള്ള ഭൂമി മുറിച്ചു വാങ്ങിയ വ്യക്തിക്ക് ആ പ്ലോട്ടിൽ വീട് പണിയുവാനായി പഞ്ചായത്തിൽ നിന്നും ഡെവലപ്മെന്റ് പെർമിറ്റ് എടുക്കേണ്ടതുണ്ടോ ?

__________

 

ഒരു വ്യക്തി ഒരു വലിയ ഭൂമിയിൽ നിന്ന് ഒരു ചെറിയ തുണ്ട് ഭൂമി വാങ്ങി അതിൽ കെട്ടിടം പണിയുവാൻവേണ്ടിയുള്ള അനുമതിക്കായി പഞ്ചായത്തിൽ അപേക്ഷിക്കുമ്പോൾഅപേക്ഷകന് ഡെവലപ്മെന്റ് പെർമിറ്റ് വേണമെന്ന് തദ്ദേശ സ്വയംഭരണ അധികാരികൾക്ക്  നിർബന്ധിക്കാനാവില്ലെന്ന്  ഹൈകോടതി വിവിധ കേസുകളിൽ  വ്യക്തമാക്കിയിട്ടുണ്ട്.

 

നിലവിലുള്ള ഭൂമി പ്ലോട്ടുകളായി വിഭജിച്ച്  വികസിപ്പിക്കുമ്പോൾ മാത്രമേ  പഞ്ചായത്ത്‌ കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം  ഡെവലപ്പ്മെന്റ് പെർമിറ്റ് ആവശ്യമുള്ളൂ.

........................................ 

 

 

"ലാൻഡ് ഡെവലപ്മെന്റ് പെർമിറ്റുള്ള ഭൂമിയിൽ വികസന പ്രവർത്തനങ്ങൾക്ക് ശേഷം ബാക്കിയുള്ള മണ്ണ് വേറെ ഭൂമിയിലേക്ക്,കൊണ്ടുപോകുവാൻ നിയമപരമായ തടസ്സം ഉണ്ടോ ?"

 

നിലവിലുള്ള ഭൂമിയിൽ നിന്നും മണ്ണ് പുറത്തേക്ക് കൊണ്ടുപോകുന്നതിന് ജിയോളജി ഡിപ്പാർട്ട്മെന്റിൽ നിന്നും Transit Pass എടുക്കേണ്ടതാണ്.

...............................................................

 

 

കാർഷിക ആവശ്യത്തിനുവേണ്ടി  ഭൂമിയിലെ പാറപൊട്ടിക്കുന്നതിന്  അനുമതിയുടെ ആവശ്യമുണ്ടോ ?

 

സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ അനുമതി ആവശ്യമാണ്.

...............................................................

 

 

Subdivide ചെയ്യപ്പെട്ട ചെറിയ പ്ലോട്ടുകളിൽ വീട് പണിയുന്നതിന് ബിൽഡിംഗ് പെർമിറ്റ്  ലഭിക്കുവാൻ, Land Development Permit നിർബന്ധമാണോ ? 

 

നിർബന്ധമാല്ലായെന്നകോടതി ഉത്തരവുകൾ നിലവിലുണ്ട്.

...............................................................

 

 

 

 

 

 

 

 

തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക. 

 

Consumer Complaints & Protection Society - Whatsapp Group: 

https://chat.whatsapp.com/Gw8o1gdJar8FZxgOTTlEj6 

 

Telegram ലിങ്ക്. 

https://t.me/joinchat/SXAVyl1fZPdbVTb0 

 

Facebook ഗ്രൂപ്പ് ലിങ്ക്. 

https://www.facebook.com/groups/467630077264619 

 

CONSUMER COMPLAINTS AND PROTECTION SOCIETY  (Regd)