സ്ട്രക്ച്ചർ റിപ്പയറിങ്ങിനെ കുറിച്ച്

സ്ട്രക്ച്ചർ റിപ്പയറിങ്ങിനെ കുറിച്ച് സൂപ്പർവൈസെർസ്സിന് ക്ലാസ്സ്‌ എടുത്തു കൊണ്ടിരിക്കുമ്പോഴാണ് എന്റെ ഫോണിലേക്ക് ആരോ നിർത്താതെ വിളിച്ചു കൊണ്ടിരിക്കുന്നത്...ക്ലാസ്സ്‌ ഡിസ്റ്റർബ് ആകാതിരിക്കുവാൻ വേണ്ടി നമ്പർ ബിസി ആക്കിയപ്പോൾ വീണ്ടും വിളിക്കുന്നത് കണ്ടപ്പോൾ ഏതോ അത്യാവശ്യക്കാരായിരിക്കും എന്ന് മനസ്സിലായി...ഞാൻ ക്ലാസ്സിൽ നിന്നും പുറത്തിറങ്ങി ആ കാൾ എടുത്തു..

അദ്ദേഹം കരയുന്നത് പോലെ ആയിരുന്നു സംസാരിച്ചിരുന്നത്... ജീവിതത്തിന്റെ നല്ലൊരു പങ്കും ഗൾഫിൽ അധ്വാനിച്ചിട്ടാണ് മറ്റു പലരെയും പോലെ അദ്ദേഹവും സ്വന്തം വീട് എന്നൊരു സ്വപനത്തിലേക്ക് കാൽ എടുത്തു വച്ചതു...

അദ്ദേഹത്തിന്റെ വീട് പണി നടന്നു കൊണ്ടിരിക്കുകയായിരുന്നു .. അറിയുന്ന ഒരു കോൺട്രാക്ട്ടർക്കായിരുന്നു അദ്ദേഹം വീട് പണിയുടെ ചുമതല നൽകിയത്... ഗ്രൗണ്ട് ഫ്ലോർ കൺസ്ട്രക്ഷൻ നല്ലത് പോലെ ചെയ്തത് കൊണ്ട് ഫസ്റ്റ് ഫ്ലോർ കൺസ്ട്രക്ഷൻ സമയത്ത് അദ്ദേഹം വല്ലാതെ ശ്രദ്ധിച്ചിരുന്നില്ല... ഫസ്റ്റ് ഫ്ലോർ സ്ലോപ്പ് സ്ലാബ് കോൺക്രീറ്റ് ചെയ്ത ശേഷമാണ് പ്രശ്നങ്ങൾ കണ്ടു തുടങ്ങിയത്...ഷട്ടർ റിമൂവ് ചെയ്തപ്പോൾ സ്റ്റീൽ മുഴുവൻ കവർ ഇല്ലാതെ പുറത്തേക്ക് കാണുന്നുണ്ടായിരുന്നു ... മഴ പെയ്യാൻ തുടങ്ങിയപ്പോഴാണ് അകത്തേക്ക് ശക്തിയായി ചോർച്ച വരുന്നത് അവർ കണ്ടത്...ഈ അവസ്ഥ കണ്ട അവരുടെ എഞ്ചിനീയറും മറ്റു പലരും ഈ സ്ലാബ് പൊളിച്ചു വീണ്ടും പുതിയത് പണിയണം എന്ന നിഗമനമായിരുന്നു അവർക്ക് നൽകിയത്... എന്നാൽ കോൺട്രാക്റ്റർ ഇപ്പോൾ തന്നെ തനിക്ക് ആ വർക്ക്‌ നഷ്‌ടമായത് കൊണ്ട് തന്നെ കൊണ്ട് കൂടുതലായി ഇനി ഒന്നും പറ്റില്ല എന്ന നിലപാടിലുമാണ്...

സൈറ്റ് വിസിറ്റ് ചെയ്തപ്പോഴാണ് അദ്ദേഹത്തിന്റെ വിഷമത്തിന്റെ ആഴം എനിക്ക് ശരിക്കും മനസ്സിലായത്...സ്ലാബിൽ എല്ലായിടത്തും ഭീകരമായ ഹണികൂമ്പായിരുന്നു... സ്ലാബ് തിക്ക്നെസ്സ് കഷ്ടി രണ്ട് ഇഞ്ചാണ് ഉണ്ടായിരുന്നത്... സ്റ്റീൽ മൊത്തം കവർ ഇല്ലാതെ പുറത്തായിരുന്നു..സ്ലാബിൽ പലയിടത്തും കോൾഡ് ജോയിന്റ് പാടുകൾ..മെയിൻ സ്റ്റീൽ ബാറുകൾ തമ്മിലുള്ള ഡിസ്റ്റൻസ് 20cm ലും കൂടുതൽ ഉണ്ടായിരുന്നു..... പല ഭാഗങ്ങളിലും വെള്ളം ഒലിച്ചിറങ്ങിയ പാടുകൾ.. ഞാൻ കണ്ടതിൽ വച്ചു ഏറ്റവും മോശം കൺസ്ട്രക്ഷൻ എന്ന് വേണമെങ്കിൽ പറയാം...

എന്ത് കൊണ്ട് ഇത് സംഭവിച്ചു എന്ന് ചോദിച്ചാൽ അതിനു പല കാരണങ്ങൾ പറയാം...

ഇവിടെ കോൺട്രാക്ട്ടർ ചിലവ് പരമാവധി കുറക്കുവാൻ ശ്രമിച്ചു എന്നത് വലിയ ഒരു സത്യമാണെങ്കിലും അതിനു പുറമെ

1,  കോൺക്രീറ്റ് മിക്സ്‌ ഡിസൈൻ വളരെ മോശമായിരുന്നു... സ്ലോപ്പ് റൂഫ് ആയത് കൊണ്ട് കോൺക്രീറ്റ് ടൈറ്റ് ആക്കിയത് മൂലം സ്ലമ്പ് വളരെ താഴ്ന്ന രീതിയിൽ ആയത് കൊണ്ട് കോൺക്രീറ്റ്  ഇവിടെ മോശം ആകുവാനുള്ള പ്രധാന കാരണം...

2,  കോൺക്രീറ്റ് സമയത്ത് വൈബ്രെറ്റർ തീരെ ഉപയോഗിച്ചിട്ടില്ല... തന്മൂലം കോൺക്രീറ്റ് പ്ലെസ് ചെയ്തത് പോലെ ഹാർഡ് ആകുകയും ഹണികോമ്പ് + കോൾഡ് ജോയിന്റ് ഉണ്ടാകുകയും ചെയ്തു...

3, കവർ ബ്ലോക്ക്‌ എന്ന ഇത്തിരികുഞ്ഞന് കൺസ്ട്രക്ഷൻ ലോകത്ത് വളരെ വലിയ റോളുകളാണ് ഉള്ളത്... പക്ഷെ ഇവിടെ കോൺട്രാക്റ്റർ കവർ ബ്ലോക്ക്‌ ഒട്ടും ഉപയോഗിച്ചിട്ടില്ല..അത് കൊണ്ടാണ് സ്റ്റീൽ ബാർ മുഴുവനും എക്സ്പോസിഡ് ആകുവാൻ കാരണവും...  കവർ ബ്ലോക്ക്‌ ഉപയോഗിച്ചാൽ അദ്ദേഹത്തിനു 2 ഇഞ്ച് കോൺക്രീറ്റിനു മുകളിൽ ചെയ്യേണ്ടി വരുമെന്നത് കൊണ്ടാകും അദ്ദേഹം കവർ ബ്ലോക്ക്‌ ഒഴിവാക്കിയതും...

4, മോശം ഷട്ടറിങ് ആണ് അടുത്ത വില്ലൻ.. അദ്ദേഹം ഷീറ്റ് കൊണ്ട് ഷട്ടർ ചെയ്ത ഭാഗങ്ങളിൽ കുറച്ചു എങ്കിലും ഭേദമാണെങ്കിലും വുഡ് കൊണ്ട് ഷട്ടർ ചെയ്ത ഭാഗങ്ങൾ മഹാ മോശമായി കണ്ടത്.. കോൺക്രീറ്റ് ചെയ്യുന്നതിന് മുൻപ് വുഡ് ഷട്ടർ ഒന്ന് നനച്ചു കൊടുത്തിരുന്നു എങ്കിൽ ടൈറ്റ് കോൺക്രീറ്റ് ഇങ്ങനെ ആ ഉണങ്ങിയ വുഡ് പലകകളിൽ ഒട്ടി പിടിച്ചു ഷട്ടർ ഊരുമ്പോൾ സ്ലാബ് ഇങ്ങനെ വികൃതമാകില്ലായിരുന്നു...

ഇനി എന്ത് ചെയ്യുവാൻ കഴിയും???

ഒന്നല്ലെങ്കിൽ മറ്റു പലരും അദ്ദേഹത്തോട് പറഞ്ഞത് പോലെ ആ സ്ലാബ് മുഴുവൻ പൊളിച്ചു മാറ്റി പുതിയതായി വീണ്ടും കൺസ്ട്രക്ഷൻ ചെയ്യുക...

അല്ലങ്കിൽ നിലവിലുള്ള സ്ട്രക്ക്ച്ചർ ബലപെടുത്തുക (സ്ട്രങ്ങ്ത്തൻ) ചെയ്യുക..

ഇതു പോലത്തെ മോശം ഒരു സ്ലാബ് എങ്ങനെ ബലപെടുത്താം??

നമ്മുടെ നാട്ടിൽ സാധാരണ റെസിഡൻഷ്യൽ കൺസ്ട്രക്ഷൻ ചെയ്യുമ്പോൾ 28 ഡേയ്‌സ് സ്ട്രങ്ങ്ത്ത് എന്ന് പറയുന്നത് M20 (1:3) മിക്സിലാണ് RCC കൺസ്ട്രക്ഷൻ ചെയ്യാറുള്ളത്... അത് കൊണ്ട് തന്നെ ഒരു സ്ട്രക്ക്ച്ചർ സ്ട്രൻങ്ങ്ത്തൻ ചെയ്യുമ്പോൾ മിനിമം M20 യോ അതിനു മുകളിലോ സ്‌ട്രെങ്ങ്ത് കിട്ടുന്ന പ്രൊഡക്ട് കൊണ്ടായിരിക്കണം സ്ട്രങ്ങ്‌ത്തൻ ചെയ്യേണ്ടത്...

ആദ്യം നിലവിലുള്ള ലൂസ് കോൺക്രീറ്റ് ഭാഗങ്ങൾ (honeycomb affected areas ) പതുക്കെ ചിപ്പ് ചെയ്തു എടുക്കണം... ശേഷം സ്റ്റീൽ എക്സ്പോസിഡ് ആയി കാണുന്ന ഭാഗങ്ങളിൽ സ്റ്റീലിലെ തുരുമ്പ് Fosroc Reebaklens RR Prodcut ഉപയോഗിച്ചു കൊണ്ട് ക്ലീൻ ചെയ്ത ശേഷം സ്റ്റീലിന് മുകളിൽ Fosroc Nitozink പ്രൈമർ അപ്ലിക്കേഷൻ ചെയ്യണം... അതിനു ശേഷം... ചിപ്പ് ചെയ്തടുത്ത ഭാഗങ്ങളിൽ Fosroc Nitobond EP എന്ന കോൺക്രീറ്റ് ബോണ്ടിങ് ജോയിന്റ് അപ്ലിക്കേഷൻ ചെയ്ത ശേഷം റിപ്പയർ മോർട്ടാർ ആയ Fosroc Renderoc S2 എന്ന പ്രൊഡക്റ്റ് കൊണ്ട് പ്ലാസ്റ്റർ ചെയ്യുന്നത് പോലെ അപ്ലിക്കേഷൻ ചെയ്യണം...ഹോറിസോണ്ടൽ ഏരിയ ആണെങ്കിൽ മിനിമം 2 ഇഞ്ച് (50 mm) തിക്ക്നെസ്സിൽ എങ്കിലും പ്ലാസ്റ്റർ ചെയ്യണം..

28 ഡെയ്‌സിൽ M45 അവകാശപെടുന്ന ഒരു പ്രോഡക്റ്റാണ് Fosroc Renderoc S2 എന്നത്...

സ്‌ട്രെൻങ്ങ്ത്ത് കിട്ടിയോ എന്നറിയുവാൻ റീബൗണ്ട് ഹാമ്മർ ടെസ്റ്റ്‌ ചെയ്ത് നമുക്ക് സ്ട്രോങ്ങ്ത് മനസ്സിലാക്കുവാൻ കഴിയും...

സ്ലാബിന് മുകളിൽ 6mpa സ്‌ട്രെങ്ങ്ത്ത് വരുന്ന  റെഡി പ്ലാസ്റ്റർ ഉപയോഗിച്ച് നന്നായി ഒരു പ്ലാസ്റ്റർ കൂടി ചെയ്യുകയാണെങ്കിൽ ശുഭം...

By

Faisal Mohammed (Civil Engineer)

ICI Certified Structural Repair Specialist

TECHFANS 

Waterproofing & Building Solutions LLP.