SBR Latex Styrene Butadiene Rubber കൺസ്ട്രക്ഷൻ ക്വാളിറ്റി കൂട്ടുവാൻ വെള്ളം കുറക്കുകയും വേണം എന്നാൽ വർക്കബിലിറ്റി ഉണ്ടാകുകയും
കൺസ്ട്രക്ഷൻ മേഖലയിൽ നമ്മുടെ നാട്ടിൽ അധികം അറിയപ്പെടാത്തതും എന്നാൽ ലോക കൺസ്ട്രക്ഷൻ മേഖലയിൽ മുടി ചൂടാ മന്നനുമായ ഒരു ആൾ റൗണ്ടറേ കുറിച്ചാണ് ഇന്ന് ഞാൻ ഇവിടെ പറയുവാൻ പോകുന്നത്...
അതെ SBR Latex എന്ന കൺസ്ട്രക്ഷൻ കെമിക്കലിനെ കുറിച്ചാണ് ഇന്നിവിടെ ഞാൻ പറയുവാൻ പോകുന്നത്...
ആദ്യം എന്താണ് SBR Latex എന്ന് പറയാം ...
പണ്ട് നടന്ന ഒരു കഥ പറഞ്ഞു നമുക്ക് തുടങ്ങാം...
1900 കാല ഘട്ടത്തിലാണ് നമ്മുടെ കഥ നടക്കുന്നത് .. പ്രകൃതിതത്തമായ റബ്ബർ ലഭ്യത വളരെ കുറഞ്ഞു ലോകം മുഴുവൻ പല ആവിശ്യത്തിനായി റബ്ബറിന് വേണ്ടി നട്ടം തിരിയുന്ന സമയമാണ് ജർമൻ കമ്പിനിയായ "ബയർ" തങ്ങളുടെ സ്റ്റാഫുകൾക്ക് ഒരു ഓഫർ കൊടുക്കുന്നത്.. ആരെങ്കിലും പ്രകൃതിതത്തമായ റബ്ബറിന് പകരം ഉപയോഗിക്കാവുന്ന സിന്തറ്റിക്ക് റബ്ബർ നിർമിക്കുകയാണെങ്കിൽ അവർക്ക് 500 പവൻ സ്വർണം നൽകുമെന്നായിരുന്നു ആ ഓഫർ...ആ ഓഫറിൽ നിന്നും ഊർജം കൊണ്ട കെമിക്കൽ വിധക്തനായ Mr വാൾറ്റർ ബോക്ക് 1929 ൽ സിന്തറ്റിക്ക് റബ്ബർ ആയ SBR കണ്ടു പിടിക്കുന്നത്..1933 ൽ അദ്ദേഹത്തിനു ഈ കണ്ടു പിടിത്തത്തിന്റെ പെറ്റന്റ് ലഭിക്കുകയും ചെയ്തു ..
ഈ മഹാ കണ്ടു പിടിത്തം രണ്ട് ലോക മഹായുദ്ധ കാലത്തും പല രാജ്യങ്ങളും ഉപയോഗപെടുത്തി എന്നത് മറ്റൊരു കാര്യം...(ഇന്ന് നമ്മൾ കാണുന്ന ടയറുകളിൽ 50% വും SBR കൊണ്ട് നിർമിച്ചതാണ് )
Styrene Butadiene Rubber എന്നതിന്റെ ചുരുക്ക പേരാണ് SBR എന്നത്...
SBR ലാറ്റക്സിൽ 10-25 % സ്ട്രൈൻ (styrene) എന്ന പ്രോഡക്റ്റും 60-70% ബ്യുറ്റഡൈൻ(butadiene) പിന്നെ പോളിമർ കണ്ടന്റ് കൂടി ചേർന്നപ്പോഴാണ് നമുക്ക് വേണ്ട SBR ലാറ്റക്സ് എന്ന കൺസ്ട്രക്ഷൻ പ്രോഡക്ട് ലഭിക്കുന്നത്...
ഇനി എങ്ങനെയാണ് SBR ലാറ്റക്സ് കൺസ്ട്രക്ഷൻ മേഖലയിൽ രാജാവ് ആകുന്നത് എന്ന് പറയാം...
ലോകം മുഴുവൻ ഓരോ സെക്കൻഡും പല വിധത്തിലുള്ള കൺസ്ട്രക്ഷൻ നടന്നു കൊണ്ടിരിക്കുകയാണ് എന്നത് നമുക്ക് എല്ലാവർക്കും അറിയുന്ന ഒരു കാര്യം ആണല്ലോ...
എല്ലാവർക്കും തങ്ങളുടെ കൺസ്ട്രക്ഷൻ പരമാവധി ഹൈ ക്വാളിറ്റി ഉള്ളതാക്കണം എന്നാണ് ആഗ്രഹം എങ്കിലും നമുക്ക് കൺസ്ട്രക്ഷനു വേണ്ടി ലഭിക്കുന്ന മെറ്റീരിയലുകളുടെ മോശം ക്വാളിറ്റി കാരണം, നമ്മൾ ആഗ്രഹിക്കുന്ന ആ ഹൈ ക്വാളിറ്റി നമുക്ക് പലപ്പോഴും കിട്ടാറില്ല എന്നതാണ് സത്യം.. കൺസ്ട്രക്ഷൻ ക്വാളിറ്റി കൂട്ടുവാൻ വേണ്ടിയാണ് കൺസ്ട്രക്ഷൻ ലോകം SBR ലാറ്റെക്സ്സ് കൺസ്ട്രക്ഷൻ സമയത്ത് ഉപയോഗിച്ച് തുടങ്ങിയത്...
പലരും ഇന്റീരിയർ വർക്ക് പോലത്തെ പുറം മോടിക്കാണ് ഒന്നും നോക്കാതെ ക്യാഷ് പൊട്ടിക്കുന്നത്... എന്നാൽ സ്ട്രക്ക്ച്ചറിനു ബലവും ലോങ്ങ് ലൈഫും ഉണ്ടങ്കിലേ ഇന്റീരിയറിനും ലൈഫ് ഉള്ളു എന്ന് അവർ മനസ്സിലാക്കുക ക്രാക്ക് പോലത്തെ മേജർ ഡിഫെക്ട് വന്നു ഇന്റീരിയർ ഒക്കെ കേട് വരുമ്പോൾ മാത്രമാണ്...
കോൺക്രീറ്റ് ആണെങ്കിലും സിമന്റ് മോർട്ടാർ (പരുക്കൻ ) ആണെങ്കിലും , സിമന്റ് സ്ലറി ആണെങ്കിലും, ശുദ്ധമായ വെള്ളം (water) ചേർത്തിട്ടായിരിക്കണം നമ്മൾ മിക്സ് ചെയ്യേണ്ടത്...
എന്നാൽ വെള്ളത്തിനു സിമന്റ് മിക്സിനു മേൽ ഒരു അഡിഷണൽ സ്ട്രൻങ്ത് കൊടുക്കുവാനുമുള്ള കഴിവ് ഇല്ല എന്നതാണ് സത്യം...
വെള്ളം കുറയും തോറും മെറ്റീരിയൽ സ്‌ട്രെങ്ത് കൂടുമെങ്കിലും ആ മെറ്റീരിയൽ വച്ചു കൊണ്ടുള്ള ജോലി കഠിനമായിരിക്കും (വർക്ക്ബിലിറ്റി)... ഇനി വെള്ളം കൂടും തോറും പണിക്കാർക്ക് ഈസിയായി അവരുടെ ജോലി ചെയ്യുവാൻ കഴിയുമെങ്കിലും പ്രോഡക്ട് ക്വാളിറ്റി മോശം ആയിരിക്കും...
നമുക്ക് വെള്ളം കുറക്കുകയും വേണം എന്നാൽ വർക്കബിലിറ്റി ഉണ്ടാകുകയും വേണം എന്നതിനാണ് SBR /ഇന്റെഗ്രേൽ അഡ്മിക്ച്ചർ കൺസ്ട്രക്ഷനിൽ ഉപയോഗിക്കുന്നത്...
ഇനി ഇത്തരം മിക്സിൽ വെള്ളത്തിന്റെ അളവ് വേണ്ടതിൽ കൂടും തോറും സ്ട്രക്ച്ചറിൽ , ശ്രിങ്കെജ് ക്രാക്സ് ,തെർമൽ ക്രാക്ക്സ്, സ്ട്രൻങ്ത് ലോസ്, കോൺക്രീറ്റ് ബ്ലീഡിങ് മുതലായവ വരുവാനും സാധ്യത കൂടുതലാണ്...അപ്പോൾ വെള്ളത്തിന്റെ അളവ് കുറക്കുകയും പകരം SBR latex ഉപയോഗിക്കുകയും ചെയ്യുമ്പോൾ ആ മിക്സിനു ഒരുപാട് ഗുണങ്ങൾ നമുക്ക് ലഭിക്കും...
ഉദാഹരണം.. നമ്മൾ ചുമർ തേക്കുമ്പോൾ മിക്സ് ചെയ്യുന്ന പ്ലാസ്റ്ററിങ്ങ് മിക്സിൽ SBR ലാറ്റക്സ്സ് മിക്സ് ചെയ്യുമ്പോൾ നമുക്ക് ലഭിക്കുന്ന ചില ഗുണങ്ങൾ പറയാം..
1, ഭാവിയിൽ ക്രാക്ക് വരാതിരിക്കുവാൻ സഹായിക്കുന്നു
SBR LATEX റബ്ബർ കണ്ടന്റ് ഉള്ളതായത് കൊണ്ട് SBR മിക്സ് ചെയ്ത പ്ലാസ്റ്ററിങ് മിക്സിനു നീളുവാനും ചുരുങ്ങുവാനുമുള്ള കഴിവ് (Elongation) കൈ വരിക്കുന്നത് കൊണ്ട് ഫ്ലെക്സ്ച്ചുറൽ സ്‌ട്രെങ്ത് ഉയരുകയും തന്മൂലം ക്രാക്ക് വരുന്നതിൽ നിന്നും ഒരു പരിധി വരെ സ്ട്രൈക്ക്ച്ചറിനെ SBR സഹായിക്കുന്നു...
2, ബ്രിക്കിൽ പ്ലാസ്റ്ററിങ് നന്നായി ഒട്ടി പിടിച്ചു നിൽക്കുവാൻ സഹായിക്കുന്നു,
SBR ലേറ്റക്സ്സിനു നല്ല വണ്ണം ഒട്ടി പിടിക്കുവാനുള്ള (Bonding) കഴിവ് ഉള്ളത് കൊണ്ട് SBR latex മിക്സ് ചെയ്ത സിമന്റ് മോർട്ടർ മിക്സ് ബ്രിക്കിൽ നന്നായി ബോണ്ട് ആകുവാൻ സഹായിക്കുന്നു.. അത് കൊണ്ട് തന്നെ മിക്സ് താഴേക്ക് വീണു വേസ്റ്റേജ് വരാതെയും ലേബർ കുറക്കുവാനും നമ്മളെ സഹായിക്കുന്നു...
3, പ്ലാസ്റ്ററിങ്ങിലൂടെയുള്ള ലീക്ക് തടയുവാനും സഹായിക്കുന്നു...
SBR ലാറ്റക്സ്സിൽ പൊളിമർ കൂടി ഉള്ളത് കൊണ്ട്, SBR മിക്സ് ചെയ്ത മിക്സ് കൊണ്ട് പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ, ആ ചുമർ പിന്നീട് വെള്ളത്തെ കടത്തി വിടാതെ ഇരിക്കുകയും, ചുമരിൽ ഈർപ്പം കയറിയുള്ള DAMPNESS പ്രശ്നങ്ങൾ ഉണ്ടാകുന്നതിൽ നിന്നും ചുമരിനെ സംരക്ഷിക്കുകയും ചെയ്യുന്നു...
4, പ്ലാസ്റ്ററിങ് മിക്സ്സിന്റെ സ്‌ട്രെങ്ങ്ത്ത് പതിമടങ്ങു കൂടുവാൻ സഹായിക്കുന്നു
സാധാരണ 1:6 റേഷിയോവിൽ മിക്സ് ചെയ്ത മോർട്ടാർ കൊണ്ട് പ്ലാസ്റ്റർ ചെയ്യുന്നത് എങ്കിൽ 2 to 5 MPA @ 28 ഡെയ്‌സിൽ പരമാവധി ലഭിക്കുക എങ്കിൽ SBR latex കൊണ്ട് മിക്സ് ചെയ്ത മോർട്ടാർ എങ്കിൽ
മിക്സിങ് റേഷിയോ:- 50 kg സിമന്റിന് 150 kg പ്ലാസ്റ്ററിങ് സാൻഡും 10 ലിറ്റർ വെള്ളവും 10 ലിറ്റർ SBR ലാറ്റെക്സും ചേർത്ത് അപ്ലിക്കേഷൻ ചെയ്യുകയാണെങ്കിൽ
25 MPA കൂടുതൽ സ്‌ട്രെങ്ങ്ത്ത് ലഭിക്കും എന്നാണ് പറയുന്നത് (As per ASTM C 109 Brand :- Master Builders Master Emaco SBR-3 Data sheet)
5, പ്ലാസ്റ്ററിങ്ങിന്റെ ലൈഫ് കൂടുവാൻ സഹായിക്കുന്നു .
സാധാരണ പ്ലാസ്റ്ററിങ് മിക്സ് കാലം കഴിയുംതോറും ദുർബലമായി പൊടിഞ്ഞു പോരുവാൻ തുടങ്ങും .. എന്നാൽ SBR ലാറ്റെക്സ് മിക്സ് ചെയ്ത പ്ലാസ്റ്ററിങ്ങ് മിക്സ് ആണെങ്കിൽ സ്ട്രങ്ത് കൂടുതൽ ആയത് കൊണ്ട് ദീർഘനാൾ പൊട്ടി പൊളിയാതെ നില നിൽക്കുമെന്ന് നൂറു തരം..
6, തെർമൽ റെസിസ്സ്റ്റൻസി
സൂര്യ പ്രകാശം നേരിട്ട് അടിച്ചു ഉണ്ടാകുന്ന തെർമൽ ക്രാക്കിൽ നിന്നും SBR latex മിക്സ് ചെയ്ത പ്ലാസ്റ്ററിങ്ങ് മിക്സിനു കഴിവ് ഉള്ളത് കൊണ്ട് നമ്മുടെ ചുമർ തെർമൽ ക്രാക്കിൽ നിന്നും സംരക്ഷിക്കുന്നു.
SBR കോൺക്രീറ്റ് സമയത്ത് മിക്സിൽ ഉപയോഗിച്ചാലും മുകളിൽ പറഞ്ഞ ഗുണങ്ങൾ കോൺക്രീറ്റ്നും ലഭിക്കും...
ഇനി വാട്ടർപ്രൂഫ് ലെയറായിയും SBR latex നമുക്ക് കൺസ്ട്രക്ഷനിൽ ഉപയോഗിക്കാം..
1:2 (10 kg SBR /20 Kg സിമന്റ് ) റേഷിയോയിൽ സിമന്റുമായി മിക്സ് ചെയ്തു (വെള്ളം ഒട്ടും ചേർക്കരുത് ) ബ്രഷ് കൊണ്ട് രണ്ടോ അതിലധികമോ കൊട്ട് അപ്ലിക്കേഷൻ ചെയ്യുകയാണങ്കിൽ SBR മിനിമം രണ്ട് വർഷമെങ്കിലും ലൈഫ് തരുന്ന ഒരു വാട്ടർപ്രൂഫ് മെറ്റീരിയലാണ്...
വെട്ടു കല്ല് പടുത്തതിന് ശേഷം പ്ലാസ്റ്റർ ചെയ്യും മുൻപ് SBR /സിമന്റ് മിക്സ് കൊണ്ട് ബ്രഷ് ഉപയോഗിച്ച് ഒരു കൊട്ടിങ്ങ് കൊടുക്കുന്നത് വീടിന്റെ ലോങ്ങ് ലൈഫിന് വളരെ നല്ലതാണ്...
ഇനി ചെറിയ തോതിലുള്ള കൺസ്ട്രക്ഷൻ റിപ്പയറുകൾ ചെയ്യുവാനും SBR നല്ലൊരു പ്രോഡക്റ്റ് ആണ്...
1 , സ്ലാബ്, സൺ ഷൈഡ്, റീട്ടയ്നിങ് വാൾ, RCC വാട്ടർ ടാങ്ക്, ബീമ്, കോളം മുതലായവയിൽ കാല ക്രമേണയുണ്ടാകുന്ന ചെറിയ പൊട്ടലുകൾ മൂലം കോൺക്രീറ്റ് താഴേക്ക് വീഴുന്ന ഭാഗങ്ങൾ ഒക്കെ SBR ലേറ്റക്സ് 1:3 മിക്സിൽ ഒരു ബാഗ് സിമന്റിനു 10 ലിറ്റർ വെള്ളവും 10 ലിറ്റർ SBR latex എന്ന റേഷിയോവിൽ മിക്സ് ചെയ്തു റിപ്പയർ ചെയ്യുവാൻ കഴിയും...
2, കോൺക്രീറ്റ് ചെയ്തു കഴിഞ്ഞു ഷട്ടർ അഴിച്ചു മാറ്റുമ്പോൾ കാണുന്ന ചെറുകിട ഹണികൂമ്പ് (മെറ്റൽ കൂടി നിൽക്കുന്ന അവസ്ഥ) ശരിയാക്കുവാനും നമുക്ക് SBR ലേറ്റക്സ് മിക്സ് ചെയ്ത പ്ലാസ്റ്ററിങ്ങ് മിക്സ് കൊണ്ട് കഴിയുന്നതാണ്...
3, അത് പോലെ നമ്മൾ പല ആവിശ്യത്തിനും പ്ലാസ്റ്റർ ചെയ്ത ചുമർ കുത്തി പൊളിക്കുവാറുണ്ട്..
1, ബാത്‌റൂമിൽ ഡ്രൈനെജു പൈപ്പിന് വേണ്ടി, 2, ഇലെക്ട്രിക്കൽ വയർ/ബോക്സ് ഇടുവാൻ ...Etc..
പൈപ്പ്/വയർ ഇട്ട ശേഷം വീണ്ടും പ്ലാസ്റ്റർ ചെയ്യുമ്പോൾ ശരിക്കും SBR ചേർത്ത പ്ലാസ്റ്ററിങ്ങ് മിക്സ് ആണ് അവിടെ ആപ്ലിക്കേഷൻ ചെയ്യുന്നത് എങ്കിൽ പിന്നീട് ആ ഭാഗങ്ങൾ പൊട്ടി പൊളിഞ്ഞു പോരുവാനുള്ള സാധ്യത ഉണ്ടാകില്ല ...
4, അത് പോലെ ഫ്രഷ് ആയി പ്ലാസ്റ്ററിങ് ചെയ്ത ചുമരിൽ പെയിന്റ് ചെയ്യും മുൻപ് വൈറ്റ് സിമന്റ് കൊണ്ട് നമ്മൾ ഒരു കൊട്ടിങ് കൊടുക്കുവാറുണ്ട്... ആ കൊട്ടിങ്ങ് ചുമരിൽ നന്നായി പിടിക്കുവാൻ (Bonding) വേണ്ടി പെയിന്റെർസ് വൈറ്റ് സിമന്റിൽ മിക്സ് ചെയ്യുന്നതും നമ്മുടെ SBR Latex എന്ന രാജാവിനെയാണ്...
എന്ത് കൊണ്ടാണ് SBR നെ കൺസ്ട്രക്ഷൻ ലോകത്തെ ആൾ റൗണ്ടർ എന്ന് വിളിക്കുന്നത് എന്ന് ഇപ്പോൾ എല്ലാവർക്കും മനസ്സിലായിട്ടുണ്ടാകും എന്ന വിശ്വസത്തോടെ