സ്റ്റീൽ എടുക്കുന്നതിനെ കുറിച്ച്

എന്റെ വീടിന്റെ പണി ലിന്റൽ സ്റ്റേജിൽ എത്തിയപ്പോഴാണ് സ്റ്റീൽ എടുക്കുന്നതിനെ കുറിച്ച്  ഞാൻ ചിന്തിച്ചു തുടങ്ങുന്നത്.. ഒരു QC എഞ്ചിനീയർ ആയിരുന്നത് കൊണ്ട് തന്നെ ക്വാളിറ്റി വിട്ടു ഒരു കളി ഇല്ലല്ലോ നമുക്ക്...

വൈശാഖ് (Vizag), ടാറ്റാ, സെയിൽ, എസ്സാർ, JSW ഈ അഞ്ചു ബ്രാന്റുകളായിരുന്നു മനസ്സിൽ ഉണ്ടായിരുന്നത്... അതിൽ എന്റെ നാട്ടിൽ അവൈലബിൾ ആയിട്ടുള്ളത് ആദ്യം പറഞ്ഞ രണ്ട് കമ്പനികളായിരുന്നു...

എന്റെ കസിൻ കൂടിയായ അമീന്റെ കൺസ്ട്രക്ഷൻ കമ്പനിയിക്കായിരുന്നു എന്റെയും അനിയന്റെയും വീടിന്റെ കൺസ്ട്രക്ഷൻ ചുമതല നൽകിയിട്ടുള്ളത്.

എന്തായാലും ഞാനും അമീനും കൂടി പട്ടാമ്പിയിലെ ഓരോ സ്റ്റീൽ ഷോപ്പും കയറി ഇറങ്ങി...പലയിടത്തും പല ബ്രാണ്ടുകൾ

സുമംഗലി, ഗോവയ്, മിനാർ, കൈരളി,കെൻസാ,പ്രിൻസ്, ഏറനാട് അപ്പോളോ, ഭാരതി, അഗ്നി, മലബാർ, വൈശാഖ്, ടാറ്റാ, ഇത്രയും കമ്പനികൾ നാലു ഷോപ്പിലായി കണ്ടു..

അവസാനം പട്ടാമ്പിയിലെ പ്രശസ്തമായ ഒരു ഷോപ്പിൽ എത്തി... അവിടത്തെ ഓണറേ തന്നെ പോയി കണ്ടു... PWD കൺസ്ട്രക്ഷൻ കമ്പനി ഉള്ളത് കൊണ്ട് തന്നെ അവരുടെ നല്ലൊരു കസ്റ്റമർ കൂടിയായിരുന്നു ഞങ്ങൾ... അത് കൊണ്ട് തന്നെ നല്ലൊരു സ്വീകരണം തന്നെ ലഭിച്ചു...പുള്ളി അവരുടെ പ്രധാന സെയിൽസ് മാന്റെ കൂടെ ഞങ്ങളെ അവരുടെ ഗോഡൗണിലേക്ക് വിട്ടു...

പോകുന്ന വഴിക്കാണ് അദ്ദേഹം പുതിയ ഒരു ഹൈദരാബാദ് സ്റ്റീൽ കമ്പനിയുടെ ഒരു ലോഡ് കമ്പി വന്ന കാര്യം പറയുന്നത്... വില വളരെ കുറവാണ് എന്നതാണ് അദ്ദേഹം പറഞ്ഞ ഏറ്റവും വലിയ ഗുണം...

ഗോഡൗൺ എത്തിയപ്പോൾ ഞങ്ങളെ ആദ്യം കാണിച്ചു തന്നത് ആ കമ്പനിയുടെ സ്റ്റീൽ ആയിരുന്നു...

അവിടെ ഇവിടെയായി ഡി-കളറിങ് ആയ സ്റ്റീൽ കാഴ്ചയിൽ തന്നെ വലിയ ക്വാളിറ്റി ഉണ്ടന്ന് തോന്നിച്ചില്ല .. വൈഷാക് Kg ക്ക് 72 Rs പറഞ്ഞപ്പോൾ ഹൈദ്രാബാദ്കാരൻ കമ്പിക്ക് 63 / kgയാണ് പറഞ്ഞത് ..

അപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു എനിക്ക് 8mm ന്റെ ഒരു ബണ്ടിൽ ഒന്ന് തൂക്കി കാണിച്ചു തരണമെന്ന്...

അദ്ദേഹം ഒന്ന് പരുങ്ങിയിട്ടാണങ്കിലും അവസാനം ഒരു ബണ്ടിൽ എടുത്തു തൂക്കി കാണിച്ചു തന്നപ്പോൾ 12 മീറ്റർ നീളം വരുന്ന 10 nos കമ്പികൾ വരുന്ന ഒരു ബണ്ടിൽ ഭാരം വന്നത് 58.5 kg യായിരുന്നു...

ശേഷം ഞാൻ വൈശാഖ് ഒരു ബണ്ടിൽ ഭാരം നോക്കാൻ പറഞ്ഞപ്പോൾ വന്നത് 46.20 kg ആയിരുന്നു...

ഇനിയാണ് കണക്കിലെ കളികൾ വരുന്നത്..

നല്ല ഒരു സ്റ്റീൽ കമ്പനിയുടെ  8mm കമ്പിയുടെ ഭാരം വരേണ്ടത് എത്രയാണന്നു നോക്കാം..

Equations :- weight = D2 × L / 162

ഇവിടെ

D എന്ന് പറഞ്ഞാൽ Dia of steel

L എന്ന് പറഞ്ഞാൽ length of steel

162 എന്ന് പറയുന്നത് ടെൻസിറ്റിയാണ്..

Dia നമുക്ക് 8mm എടുക്കാം... Length നമുക്ക് 1 മീറ്റർ എടുക്കാം... ടെൻസിറ്റി 162 തന്നെ...

8 x 8 x 1 / 162 = 0.395 kg ആണ് നല്ല ഒരു കമ്പനിയുടെ ഒരു മീറ്റർ 8mm സ്റ്റീലിന് പരമാവധി വരാവുന്ന ഭാരം...

ഒരു ഫുൾ ലെങ്ത് കമ്പിയുടെ നീളം 12 മീറ്റർ ആയിരിക്കെ

12 x 0.395 = 4.74 Kg യാണ് 8mm ന്റെ ഒരു ഫുൾ ലെങ്ത് കമ്പിക്ക് പരമാവധി ഭാരം വരുവാൻ പാടുള്ളു...

അതായത് ഒരു ബണ്ടിൽ 8mm വരുക 10 പീസ് ആയിരിക്കും

അപ്പോൾ

10 x 4.74 = 47.40 kg യാണ് ഒരു 8mm ബണ്ടിലിൽ ഭാരം പരമാവധി വരുവാൻ പാടുള്ളു...

ഇതിനേക്കാൾ എത്രത്തോളം ഭാരം കുറയോന്നുവോ അത്രത്തോളം ആ സ്റ്റീൽ ക്വാളിറ്റി കൂടുതൽ ഉള്ളതായിരിക്കും...

ഇനി മറ്റൊരു കണക്ക് പറയാം...

വൈശാഖിനു ഒരു കിലോക്ക് പറഞ്ഞത് 72 Rs ആയിരുന്നു,

അതായത്  46.20 x 72 = 3326.40  പൈസയായിരുന്നു ഒരു ബണ്ടിലിന്റെ വില വരുക ...

എന്നാൽ 

ഹൈദ്രാബാദ് സ്റ്റീലിന് കിലോക്ക് പറഞ്ഞത് 63 Rs ആയിരുന്നു...

അതായത് 58.80 x 64 = 3763.20 പൈസ..

വിത്യാസം  3763.20 - 3326.40  = 436.80 പൈസ.. ലോ പ്രൈസ് നോക്കി ലോ ക്വാളിറ്റിയുള്ള സ്റ്റീൽ വാങ്ങുമ്പോൾ ഒരു ബണ്ടിലിൽ നമുക്ക് നഷ്ടം 436 Rs...

ഞാൻ ഭാരം കാണിച്ചു തരുവാൻ പറഞ്ഞപ്പോഴേ സെയിൽസ്മാനു മനസ്സിലായി ഇതിനെ കുറിച്ച് കാര്യങ്ങൾ അറിയുന്ന ആളാണെന്ന്...അദ്ദേഹം എന്നോട് പറഞ്ഞു നിങ്ങൾ വൈശാഖ് തന്നെ എടുത്തു കൊള്ളു... ഇത് ഞാൻ വില മാത്രം നോക്കി വാങ്ങാൻ വരുന്ന മണ്ടൻമാർ ഉണ്ട് അവർക്ക് ചാമ്പിക്കോളാം...

സ്റ്റീൽ എടുത്തു തിരിച്ചു പോരുമ്പോൾ ഞാൻ അയാളെ വെറുതെ ഒന്ന് തിരഞ്ഞു...

വില മാത്രം നോക്കി ലോ ക്വാളിറ്റിയുടെ പിന്നാലെ പോകുന്ന ബുദ്ധിമാൻ എന്ന് സ്വയം കരുതുന്ന മണ്ടൻമാരായ ഇരകളെ കാത്ത് അയാൾ ഒരു മൂലയിൽ നിൽക്കുന്നുണ്ടായിരുന്നു.