റോഡ് മുറിച്ചു കടക്കുമ്പോൾ സ്കൂട്ടർ തട്ടിവീണ് പരിക്ക് പറ്റി
70 വയസ്സുള്ള ഒരാൾ റോഡ് മുറിച്ചു കടക്കുമ്പോൾ സ്കൂട്ടർ തട്ടിവീണ് പരിക്ക് പറ്റി ഒരു പല്ല് നഷ്ടപ്പെട്ടു. (അദ്ദേഹം റോഡിന്റെ ഇരുവശവും ശ്രദ്ധിച്ചില്ല എന്ന് അപകടം കണ്ട ഒരാൾ പറഞ്ഞു. അദ്ദേഹം പറയുന്നത് റോഡ് ശ്രദ്ധിച്ചു ആണ് കടക്കാൻ ശ്രമിച്ചത് എന്നാണ്.ഈ സാഹചര്യത്തിൽ അപകടം പറ്റിയ ആൾക്ക് ചികിത്സ സഹായവും നഷ്ടപരിഹാരവും കിട്ടാൻ വഴി ഉണ്ടോ?. സ്‌കൂട്ടർകാരൻ മാന്യമായി ആണ് പെരുമാറിയത് . അങ്ങനെ എങ്കിൽ കേസുമായി മുന്നോട്ടു പോയാൽ സ്കൂട്ടർ കാരന് വല്ല ബുദ്ധിമുട്ടും ഉണ്ടാകുമോ?
കേസുമായി മുന്നോട്ട് പോകുന്നുണ്ടെങ്കിൽ എന്തൊക്കയാണ് ചെയ്യേണ്ടത്
താങ്ക്സ്
പരിക്ക് പറ്റിയ ആൾക്ക് ഇൻഷുറൻസ് കമ്പനി നഷ്ട പരിഹാരം കൊടുക്കും.
അവർ Mact കേസുമായി പോകട്ടെ. പോലീസ് കേസ് വേണം, ഒരു പല്ല് പോയ സ്ഥിതിക്ക് നല്ല തുക കിട്ടും.
കേസ്സ് ആയത് കൊണ്ട് സ്‌കൂട്ടർ ഓടിച്ചയാൾക്ക് ചെറിയ പിഴയേ വരൂ.
തല്ക്കാലം രണ്ടുകൂട്ടരും രമ്യതയിൽ പിരിയുക. അന്നത്തെ ആശുപത്രി ചിലവ് മറ്റ് ചെറിയ ധനസഹായം എല്ലാം സ്‌കൂട്ടർ ഓടിച്ചയാൽ ചെയുന്നത് സാധാരണ നടക്കാറുള്ളതാണ്.
ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം അനുവദിക്കാൻ Mact (Motor Accidents Claims Tribunel) -District Court. ഫയൽ ചെയ്യണം. പരിക്ക് പറ്റിയ ആൾ ഒരു വക്കീലിനെ കണ്ടാൽ മതി. ഫീസ് കൊടുക്കേണ്ടതില്ല.
അനുവദിക്കുന്ന നഷ്ട പരിഹാര തുകയുടെ നിശ്ചിത ശതമാനം അവസാനം ഫീസ് ആയി വക്കീലിന് കൊടുക്കേണ്ടി വരും.
പ്രസന്റെജ് ആദ്യം തന്നെ വക്കീലിനോട് ചോദിച്ചു കരാർ ആക്കിയാൽ നല്ലതാണ്.
Motor Accidents Claims Tribunel -District Court.
വാഹന അപകടങ്ങൾക്ക് നഷ്ടപരിഹാരം അനുവദിക്കുന്ന കോടതി.
ഡിസ്ട്രിക്ട് കോടതിയിലാണ് കേസ്സ് ഫയൽ ചെയുക.
അത്തരം കേസുകൾ ഏറ്റെടുക്കുന്ന വക്കീൽമാർ കക്ഷികളെ ബന്ധപ്പെട്ട് കേസ്സ് ഏറ്റെടുക്കും. അവർ അതിൽ കൂടുതൽ പ്രാവീണ്ണ്യം നേടിയവർ ആയിരിക്കും. ഇല്ലെങ്കിൽ ഏതെങ്കിലും വക്കീലിനെ ഏല്പിച്ചാലും മതി.
അനുവദിക്കുന്ന തുകയുടെ അടിസ്ഥാനത്തിൽ ആണു അവർ ഫീസ് വാങ്ങുക. എന്നാൽ എത്ര ശതമാനമാണ് ഫീസ് എന്ന് ആദ്യം തന്നെ സംസാരിച്ചു വക്കീലുമായി ഒരു ധാരണ എത്തണം.
ചിലപ്പോഴൊക്കെ കേസ്സ് കഴിഞ്ഞു ഫീസ് പറയുമ്പോൾ ചില കക്ഷികൾ ആക്ഷേപം ഉന്നയിക്കാറുണ്ട്.പ്രത്യേക റേറ്റ് ഒന്നുമില്ല
ഓരോ വക്കീലും അവരുടെ കാര്യം നിശ്ചയിക്കും.
മറ്റ് ക്രൈം കേസുകൾ പോലെ വലിയ സാക്ഷി വിസ്താരം ഒന്നും കാണില്ല.
നമ്മൾ സമർപ്പിക്കുന്ന രേഖകളിൽ ഇൻഷുറൻസ് കമ്പനിയുടെ വക്കീലുമായി ഉള്ള വാദമാണ് പ്രധാനം.