നല്ല പരിക്കുണ്ട് . ഇൻഷുറൻസ് കിട്ടാൻ വേണ്ടി എന്താണ് ചെയ്യണ്ടത്
ഇന്നലെ എന്റെ കാറിന്റെ പുറകിൽ വന്നു ksrtc ബസ് ഇടിച്ചു . കാറിനു നല്ല പരിക്കുണ്ട് . ഇൻഷുറൻസ് കിട്ടാൻ വേണ്ടി എന്താണ് ചെയ്യണ്ടത്
ഡാമേജ് ഗുരുതരമാണെങ്കില് വാഹനം ഒരു കാരണവശാലും അപകട സ്ഥലത്തു നിന്നും മാറ്റരുത്, insurance ന്റെ കസ്റ്റമർ care ഇൽ വിളിക്കുക. ഇന്ഷുറന്സ് കമ്പനിയുടെ സ്പോട്ട് സര്വ്വേക്ക് ശേഷമേ വാഹനം മാറ്റാവൂ.spot survey insurance team ആണ്...അവരെ വീഡിയോ കോളിൽ ഒക്കെ നടക്കുമിപ്പോൾ.... ഫോട്ടോ വീഡിയോ എടുത്ത് പോലീസിന്റ സാനിധ്യത്തിലേ മാറ്റാവൂ .... പോലീസ് ഉടനെ എത്തും. ഇടിച്ച വാഹനത്തിന്റെ ഉടമയുടെ പേര്, അഡ്രസ്സ്, ഫോണ് നമ്പര്, ലൈസന്സ് നമ്പര്, വാഹനത്തിന്റെ രജിസ്ട്രേഷന് നമ്പര്, ഇന്ഷുറന്സ് കമ്പനിയുടെ പേരും നമ്പരും എന്നിവ എഴുതിയെടുക്കുക. അപകടത്തിനു സാക്ഷികള് ആരെങ്കിലുമുണ്ടെങ്കില് അവരുടെ പേരും അഡ്രസ്സും മറ്റും സൂക്ഷിക്കുക, അപകടം നടന്നു 24 മണിക്കൂറിനകം അടുത്തുള്ള പൊലീസ് സ്റ്റേഷനില് വിവരം നല്കുക. നിങ്ങളുടെ കൈവശം ക്യാമറയോ ക്യാമറ ഫോണോ ഉണ്ടെങ്കില് കഴിയാവുന്നത്ര അപകടദൃശ്യം പകര്ത്തുക. ഇന്ഷുറന്സ് ക്ലെയ്മിനെ എളുപ്പത്തിലാക്കാന് ഇതുപകരിക്കും
ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയോ?.
എങ്കിൽ നടപടികൾ അവിടുന്ന് തന്നെ ചെയ്തു തരും.
ആശുപത്രിയിൽ നിന്നുമാണ് പോലീസ് സ്റ്റേഷനിൽ വിവരം അറിയിയ്ക്കേണ്ടത്. RTA എന്നാണ് കേസ് ഷീറ്റിൽ എഴുതിയത് എങ്കിൽ ആശുപത്രിയിൽ നിന്നും പോലീസ് സ്റ്റേഷനിൽ വിവരം അറിയിയ്ക്കും. അവർ വന്ന് പരിക്ക് പറ്റിയ ആളുടെ മൊഴി രേഖപ്പെടുത്തും.
എന്നാൽ RTF എന്നാണ് കേസ് ഷീറ്റിൽ എഴുതിയിരിയ്ക്കുന്നത് എങ്കിൽ ആശുപത്രിയിൽ നിന്നും പോലീസ് സ്റ്റേഷനിൽ അറിയിയ്ക്കണമെന്നില്ല.
RTF എന്നാൽ Road Traffic Fall, അതായത് വാഹനം ഓടിച്ചിരുന്ന ആളുടെ വാഹനം മറ്റു വാഹനത്തിൽ /വാഹനങ്ങളിൽ തട്ടാതെ മറിയുകയും വാഹനം ഓടിച്ചിരുന്ന /വാഹനത്തിൽ സഞ്ചരിച്ചിരുന്ന ആളിന് / ആളുകൾക്ക് പരിക്ക് പറ്റുകയും ചെയ്തു.
RTA എന്നാൽ Road Traffic Accident. അതായത് ഒന്നോ അതിലധികമോ വാഹനവുമായി കൂട്ടി മുട്ടിയോ ഉരസിയോ വാഹനം ഓടിച്ചിരുന്ന ആൾക്ക് /സഞ്ചരിച്ചിരുന്ന ആൾക്കാർക്ക് പരിക്ക് പറ്റുകയും ചെയ്യുന്ന അവസ്ഥ
സ്റ്റേഷനിൽ ഹാജരാക്കുന്ന നമ്മുടെ വണ്ടി MVI ചെക്ക് ചെയ്ത് കഴിഞ്ഞാൽ ഉടൻ തിരികെ കിട്ടും. ഒന്നോ രണ്ടോ ദിവസത്തെ താമസം മാത്രം
അതിനു ശേഷം കമ്പനി അംഗികത വർക്ക്ഷോപ്പിൽ പണിയിപ്പിക്കാം.
ബൈക്ക് തമ്മിൽ കൂട്ടിയിടി നടന്ന് 2 മാസത്തിന് ശേഷം ഞാൻ പെറ്റീഷൻ കൊടുത്തത്. താമസിച്ചതിന് പോലീസുകാർ കുറച്ച് വിരട്ടൽ സംസാരം ഉണ്ടായിരുന്നു,എങ്കിലും FlR ഫയൽ ചെയ്തു. നിങ്ങൾ അന്ന് തന്നെ പോലീസിൽ അറിയിച്ചിരുന്നതല്ലേ . ചികിത്സ കാരണം താമസിച്ചതാണ് എന്നു കാണിച്ച് ഇടിച്ച വണ്ടിയുടെ നമ്പർ സഹിതം സ്റ്റേഷനിൽ പരാതി കൊടുക്കുക . കൂടെ Op ടിക്കറ്റ്, ഡിക്ച്ചാർജ് സർട്ടിഫിക്കറ്റ് or ട്രീറ്റ്മെന്റ് സർട്ടിഫിക്കറ്റ് ഇതിന്റെ കോപ്പിയും കൊടുക്കുക. Op ടിക്കറ്റിൽ വാഹന അപകടം എന്ന് രേഘപ്പെടുത്തിയിരിക്കും. ഞാൻ ഒരു വക്കീലിനെ കണ്ടാണ് പെറ്റീഷൻ തയ്യാറാക്കി കൊടുത്തത്. MACT ചെയ്യുന്ന ഒരു വക്കീലു മുഖേന കേസുമായി മുന്നോട്ട് പോകുക . അതിനു മുൻപ് വക്കീലുമായി ഫീസിന്റെ കാര്യത്തിലും തീരുമാനമുണ്ടാക്കണം. നഷ്പരിഹാരത്തിന്റെ10 മുതൽ 15 ശതമാനമാണ് അവർ ആവശ്യപ്പെടുന്നത്.