ഗ്യാസ് തീർന്നാൽ
കെ പി കണ്ണൻ
വർഷങ്ങൾക്ക് മുമ്പ് ഞാൻ ഓഫീസിൽ ആയിരിക്കുബോൾ ഗ്യാസ് തീർന്നു എന്ന് പറഞ്ഞു വീട്ടിൽ നിന്നും വിളി വന്നു. വീടിന്റെ മുമ്പിൽ കൂടി സപ്ലൈ ഇല്ലാത്തതു കൊണ്ട് ഏതെങ്കിലും ദിവസം ഞാൻ നേരിട്ട് പോയി എടുത്തു കൊണ്ട് വരികയാണ് ചെയ്യാറ്.
അന്ന് വൈകിട്ട് ഓഫീസ് കഴിഞ്ഞു ഞാൻ വീട്ടിൽ പോയി കുറ്റി എടുത്തു ഗോഡൗണിൽ ചെന്നപ്പോൾ സമയം കഴിഞ്ഞു ഇനി നാളെ തരൂ എന്ന് അവർ കട്ടായം. ഞാൻ പറഞ്ഞു ഞാൻ ഇനിയും നാളെ ലീവ് എടുക്കണം തരാവോ എന്ന് ചോദിച്ചിട്ടും തന്നില്ല.
പിറ്റേന്ന് എന്തായാലും ലീവ് എടുത്തു ഗ്യാസ് ഓഫീസിൽ ചെന്ന് കാര്യങ്ങൾ പറഞ്ഞു കുറ്റി വാങ്ങി.
പിന്നെ ഒരു റിട്ടേൺ കംപ്ലയിന്റ് ജില്ലാ കളക്ടർ,സിവിൽ സപ്ലൈ ഓഫീസ്, Hp ഹെഡ് ഓഫീസ് എന്നിവിടങ്ങളിലേക്ക് അയച്ചു.
വിഷയം ഇത്രേ ഉന്നയിച്ചുള്ളൂ ഗ്യാസ് തീർന്നാൽ വീട്ടിൽ ഗ്യാസ് എത്തിച്ചു തരാനുള്ള സംവിധാനം ഒരുക്കണം. രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഗ്യാസ് മുതലാളി യുടെ വിളി വന്നു സർ വീടിന്റെ അടുത്തുകൂടി ബുധനാഴ്ച സപ്ലൈ ഉണ്ട് അവിടെന്നു നിങ്ങൾക്ക് കുറ്റി എടുക്കാം.
അതിനുള്ള സംവിധാനം സമയം ഇല്ലാത്തതു കൊണ്ടാണ് ഞാൻ നിങ്ങളുടെ ഗോഡൗണിൽ വന്നു എടുത്തുകൊണ്ടിരുന്നത്. കഴിഞ്ഞ ദിവസം വന്നപ്പോൾ നിങ്ങൾക്ക് സമയം കഴിഞ്ഞു പോയി എന്ന് പറഞ്ഞു നിങ്ങൾ തന്നുമില്ല ഇനി എനിക്ക് വീട്ടിൽ കൊണ്ട് തന്നാൽ മതി എന്ന് പറഞ്ഞപ്പോൾ ആ റോഡിലേക്ക് വരാനുള്ള വണ്ടി (ചെറുത് ) ഇല്ല ഓട്ടോ ക്ക് കൊടുത്തു വിടാം ക്യാഷ് കൊടുത്താൽ മതി എന്ന് മുതലാളിയുടെ ഔദാര്യം. ഗ്യാസ് ന്റെ ക്യാഷ് ഞാൻ കൊടുക്കാം ഓട്ടോ ക്യാഷ് ഞാൻ കൊടുക്കില്ല കാരണം ഓഫീസും വീടും തമ്മിൽ 4 കിലോമീറ്റർ തികച്ചു ഇല്ല അതുകൊണ്ട് വീട്ടിൽ ഗ്യാസ് എത്തണം എന്ന് ഞാനും. അങ്ങനെ പറഞ്ഞു ഫോൺ കട്ട് ചെയ്തു.
പിന്നെ ഗ്യാസ് തീർന്നാൽ ഓഫീസിലേക്ക് വിളിക്കും ഗ്യാസ് വില ചോദിക്കും ഇന്നയാൾ ആണ് വിളിക്കുന്നത് ഗ്യാസ് തീർന്നു. ആ കൊടുത്തു വിട്ടേക്കാം എന്ന മറുപടി രാവിലെ വിളിച്ചാൽ ഉച്ചക്ക് മുമ്പ് വീട്ടിൽ കൊണ്ട് ഗ്യാസ് വെച്ചിട്ട് ഓട്ടോ പോകും. സംഗതി സിംപിൾ
പോകേണ്ടത് പോകേണ്ട വഴിക്ക് പോയാൽ ഒരു പ്രശ്നവും ഇല്ല. അറച്ചു നിന്നാൽ ഒന്നും നടക്കില്ല.
നിയമപരമായി തന്നെ കൈകാര്യം ചെയ്യ് ബ്രോ